26/11 ഓര്‍മ്മയ്ക്കായി 101 പ്രാവുകള്‍

കെപിബി ഹിന്ദുജ കോളെജിലേയും ലാലാ ലജ്പത് റായ് കോളെജിലേയും വിദ്യാര്‍ഥികളാണ് യുത്ത് യുണൈറ്റഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും സാമൂഹ്യനന്‍മയ്ക്കുതകുന്ന കാര്യങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.
വിദേശത്തുള്ള വിദ്യാര്‍ഥികള്‍ക്കും പരിപാടിയില്‍ താത്പര്യമുണ്ടെന്ന് യുത്ത് യുണൈറ്റഡ് സംഘടനയിലെ അംഗമായ അക്ഷയ് പവാര്‍ പറയുന്നു. മുംബൈയിലെ ചില കൊളെജുകളിലെ പൂര്‍വ്വ വിദ്യാര്‍ഥികളും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി പ്രാവുകളെ പറത്താനെത്തുന്നുണ്ട്. വിവിധ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങുന്ന 101 പ്രാവുകളെയാണ് 26/11 ഓര്‍മ്മ ദിനത്തില്‍ സ്വതന്ത്രരാക്കുക.
മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച ശേഷമാവും സ്മരണയ്ക്കായി പ്രാവുകളെ പറത്തുകയെന്ന് ഹിന്ദുജ കൊളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി ആദിത്യ പവാര്‍ അറിയിച്ചു.












Click it and Unblock the Notifications