• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിപതിയാകാന്‍ ലക്ഷ്മി കുബേര ഹോമം

  • By Veena

കോടിപതിയാകാന്‍ ആഗ്രഹിക്കാത്ത എത്ര പേരുണ്ട്. ഒരു സ്‌കൂള്‍ കുട്ടിയോടു പോലും ചോദിച്ചു നോക്കൂ, പണമുണ്ടാക്കാന്‍ ആഗ്രഹമുണ്ടെന്ന് അവരും പറഞ്ഞേക്കും.

കൈ നിറയെ പണമുണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ പണം എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് ആര്‍ക്കും അറിയാത്തത്. ഈ ചോദ്യം നിങ്ങള്‍ നിങ്ങളോടു തന്നെ പലതവണ ചോദിച്ചു കാണും.

പണത്തോടുള്ള ഒരാളുടെ കാഴ്ചപ്പാട് പല വിധത്തിലുണ്ട്. ചിലര്‍ക്ക് പണത്തോട് ആഗ്രഹമായിരിക്കും, മറ്റു ചിലര്‍ക്കാകട്ടെ, ആര്‍ത്തിയും. എന്താണെങ്കിലും ഒരു കാര്യം അറിഞ്ഞിരിക്കുക, പണം ഉണ്ടാക്കുന്നത് ഒരു കലയാണ്.

ഒരാളുടെ ജാതകം പരിശോധിച്ചാല്‍ അയാള്‍ പണവുമായി ഏതു രീതിയില്‍ ബന്ധപ്പെടുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കും. അയാളുടെ ജാതകം പരിശോധിച്ചാല്‍ അയാള്‍ പണം നഷ്ടപ്പെടുത്തുയാണോ അതോ ഉണ്ടാക്കുകയാണോ ചെയ്യുന്നതെന്നതും മനസിലാക്കാന്‍ സാധിക്കും.

ജ്യോതിഷപ്രകാരം വ്യാഴം എന്ന ഗ്രഹമാണ് ഒരാളുടെ സാമ്പത്തികനിലയിലെ സ്വാധീനിക്കുന്നത്. വ്യാഴത്തിന്റെ സ്വാധീനം കുറവാണെങ്കില്‍ സാമ്പത്തിക നിലയും ഭദ്രമായിരിക്കില്ല. ഇത്തരം ഗ്രഹങ്ങള്‍ ഏതു വിധത്തിലാണ് ഒരാള്‍ പണമുണ്ടാക്കുന്നത് എന്നും മനസിലാക്കാന്‍ സാധിക്കും.

പണവും കര്‍മവുമായി അഭേദ്യബന്ധമുണ്ട്. നല്ല രീതിയിലും മോശപ്പെട്ട രീതിയിലും പണമുണ്ടാക്കാമെന്നര്‍ത്ഥം. ചിലരുടെ ജാതകവശാല്‍ നല്ല രീതിയിലല്ലാതെ സമ്പാദിച്ച പണം നഷ്ടപ്പെടുവാനും സാധ്യത കാണും.

ഗ്രഹനിലയില്‍ വരുന്ന വ്യത്യാസങ്ങളും ചില ദോഷങ്ങളും സാമ്പത്തിക നിലയെ ബാധിക്കും. ഗ്രഹനില മാറുമ്പോള്‍ ചിലപ്പോള്‍ പണമുണ്ടാക്കാനും ചിലപ്പോള്‍ ഉണ്ടാക്കിയ പണം നഷ്ടപ്പെടുവാനും സാധ്യതയുണ്ട്.

ഗ്രഹങ്ങളെയും ദേവതകളെയും ഹോമങ്ങളിലൂടെയും പൂജകളിലൂടെയും പ്രീതിപ്പെടുത്താം. മഹാലക്ഷ്മി ഹോമം, ലക്ഷ്മി കുബേര ഹോമം, സത്യനാരായണ പൂജ എന്നിവ ഇതിനു പറ്റിയ മാര്‍ഗങ്ങളാണ്. ലക്ഷ്മി ഗായത്രമന്ത്രം ഉരുവിടുന്നതും നമ്മുടെ ഉള്ളിലെ ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നു.

ഹോമങ്ങളും യജ്ഞങ്ങളും അഗ്നിസാക്ഷിയായാണ് നാം ചെയ്യാറുള്ളത്. ഇതുവഴി അഗ്നിദേവതയെ പ്രീതിപ്പെടുത്തുന്നു. സര്‍വ്വവും ശുദ്ധീകരിക്കുന്ന അഗ്നി നമ്മുടെ പ്രാര്‍ത്ഥനയെ ഈശ്വരസന്നിധിയിലെത്തിക്കുകയും ദേവതകളെ സംപ്രീതരാക്കുകയും ചെയ്യുന്നുവെന്നതാണ് വിശ്വാസം.

നിങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി പ്രമുഖ ജ്യോതിഷപണ്ഡിതന്മാരോട് ഫോണിലോ സ്‌കൈപ്പിലോ സംസാരിക്കാം.

English summary
Who doesn’t want to become a millionaire? The term itself has a certain charm attached to it that even those ignorant of its real meaning tend to talk eagerly about the comforts in a “millionaire life” including children. Instances where a pre-school kid answering to the question that he wants to be ”a millionaire” is not rare, nowadays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more