ക്രിസ്മസ്, സമ്മാനങ്ങളുടെ കാലം

ക്രിസ്മസ് കേക്കുകളാണ് ക്രിസ്മസ് സമ്മാനങ്ങളില്‍ മുമ്പന്‍. അതുകൊണ്ട് തന്നെ ക്രിസ്മസ് കേക്കുകളുടെ ഉത്സവം കൂടിയാണ്. ഡിസംബര്‍ തുടങ്ങുമ്പോള്‍ തന്നെ ബേക്കറികളും മറ്റു ഷോപ്പുകളും വിവിധ തരം കേക്കുകളാല്‍ നിറയും. പല വലിപ്പത്തിലും നിറങ്ങളിലും, ആകൃതികളിലും, ഞാനാണ് മുമ്പന്‍ എന്നു പരസ്പരം മത്സരിച്ചുകൊണ്ട് അനവധി കേക്കുകള്‍ ഒരേ സമയം നമ്മുടെ മനവും വയറും നിറയ്ക്കും.
ബേക്കറികളില്‍ നിറയുന്ന കേക്കുകളെ തോല്‍പിക്കുന്ന കേക്കുകള്‍ വീട്ടമ്മമാര്‍ വീടുകളില്‍ ഉണ്ടാക്കാറുമുണ്ട്. പുതിയ തരം കേക്കുകള്‍ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് പലരെയും സംബന്ധിച്ചിടത്തോളം ക്രിസ്മസ് കാലം. സുഹൃത്തുക്കളെയും, ബന്ധുക്കളെയും തങ്ങളുടെ പുതിയ പരീക്ഷണ വിജയങ്ങളിലൂടെ അമ്പരപ്പിക്കാന്‍ ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരം കൂടിയാണ് ക്രിസ്മസ് കാലം.
എന്നാല്‍ കേക്കുകളേക്കാള്‍ ആദ്യം ഡിസംബര്‍ മാസത്തിന്റെയും ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് ഷോപ്പുകളില്‍ നിറയുന്നത് നക്ഷത്രങ്ങളാണ്. വിവിധ വര്‍ണ്ണങ്ങളിലും, വലിപ്പത്തിലും നമുക്ക് ചുറ്റും നിറയുന്ന ക്രിസ്മസ് നക്ഷത്രങ്ങളില്‍ ഏതു തിരഞ്ഞെടുക്കും എന്ന് ഒരുവട്ടമല്ല പല തവണ ആലോചിച്ചു പോകും.
കേക്കുകളുടെ കാര്യത്തില്‍ താരങ്ങള്‍ വീട്ടമ്മമാര്‍ ആണെങ്കില്‍ ക്രിസ്മസ് നക്ഷത്രങ്ങളുടെ കാര്യം വരുമ്പോള്‍ യഥാര്‍ത്ഥ നക്ഷത്രങ്ങള്‍ കുട്ടികളാണ്. ഏറ്റവും വലിയ നക്ഷത്ര വാങ്ങാന്‍ കുട്ടികള്‍ അച്ഛനമ്മമാരെ നിര്‍ബന്ധിക്കും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ വാങ്ങണമെന്ന് ശാഠ്യം പിടിക്കുകയും ചെയ്യും.
പല കാരണങ്ങളാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്ന കുടുംബാംഗങ്ങള്‍ ഒത്തു കൂടുന്ന അവസരം കൂടിയാണ് ക്രിസ്മസ്. ഉന്നത വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി പല ദേശങ്ങളില്‍ ചെന്നു പെട്ടവര്‍ പ്രിയപ്പെട്ടവരെ കാണാനെത്തുന്ന കാലം!
ഇങ്ങനെ വളരെ കാലത്തിനു ശേഷം ദൂരദേശങ്ങളില്‍ നിന്നും വരുമ്പോള്‍ ക്രിസ്മസ് സമ്മാനത്തിന്റെ സ്വഭാവം മാറും. ഇവിടെ അല്‍പം വില കൂടിയ, കുറച്ചു കൂടി ഉപയോഗപ്രദമായ, കൂടുതല്‍ കാലം നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ക്കായിരിക്കും ഇവിടെ പ്രസക്തി.












Click it and Unblock the Notifications