സാജിദ് മിര്‍ എവിടെയാണ്?

തീര്‍ച്ചയായും പാകിസ്താന്‍ ഏജന്‍സിക്കു മാത്രമാണ് സാജിദ് മിര്‍ ആരാണെന്നതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുക. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം മുറുകുമ്പോള്‍ തന്നെ എല്ലാ കണ്ണികളും സാജിദിലേക്ക് നീണ്ടിരുന്നു. പക്ഷേ, എന്‍ഐഎക്ക് ഇപ്പോഴും ഇത്തരമൊരു വ്യക്തിയെ കുറിച്ച് യാതൊരു വിവരവുമില്ല. ചിലരുടെ അഭിപ്രായത്തില്‍ ഐഎസ്‌ഐയുടെ തണലില്‍ മിര്‍ ഇപ്പോള്‍ പാകിസ്താനില്‍ തന്നെ ജീവിക്കുന്നുണ്ടെന്നാണ്. എന്നാല്‍ അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി ഇയാളെ പിടികൂടിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മിറിന്റെ കാര്യത്തില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത ചിത്രങ്ങള്‍ നല്‍കി അന്വേഷണ ഏജന്‍സികളെ ആശയകുഴപ്പത്തിലാക്കിയ പാകിസ്താന്‍ ഒടുവില്‍ പറയുന്നത് സാജിദ് മിര്‍ എന്നത് പാകിസ്താനിലെ ഒരു പുരോഹിതനാണെന്നും ആക്രമണവുമായി അയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ്.
എന്തായാലും ഫ്രാന്‍സ് ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് മിര്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. ഫ്രാന്‍സില്‍ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട മിറിനെതിരേ യാതൊരു ശിക്ഷാനടപടികളും എടുത്തില്ലെന്നത് ഏറെ അദ്ഭുതം ജനിപ്പിക്കുന്ന കാര്യമാണ്. ഒരു തവണ ദുബയിലും ഇയാള്‍ പിടിക്കപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഐഎസ്‌ഐ ഏജന്റായിരുന്ന മിര്‍ ലഷ്‌കറെ തൊയ്ബയ്ക്കുവേണ്ടി വിവിധ രാജ്യങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നു വേണം സംശയിക്കാന്‍.












Click it and Unblock the Notifications