Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപകരുടെ അഞ്ച് അന്ധവിശ്വാസങ്ങള്‍

investment
ആളുകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാവുന്നവരാണ്. നിക്ഷേപകര്‍ക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ സ്വാഭാവികമാണ്. എക്കാലത്തും സജീവമായ അഞ്ചുവിശ്വാസങ്ങള്‍.

ഫിക്‌സഡ് നിക്ഷേപമാണ് ഏറ്റവും നല്ല നിക്ഷേപമാര്‍ഗ്ഗം

ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം മറന്നുപോവരുത്. പലിശനിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിനു മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം.

അതുകൊണ്ടു തന്നെ പണം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അതിനുള്ള വാല്യു നിക്ഷേപിക്കുമ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന് 5000 രൂപ അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞ് 10000 രൂപ കിട്ടിയാലും അതിന്റെ മൂല്യം നിക്ഷേപിക്കുമ്പോഴുള്ള അയ്യായിരത്തിനു താഴെയായിരിക്കും.

പണം ഉണ്ടാക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഓഹരി വിപണി

ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകാനുള്ള പ്രധാനകാരണം ഈ വിശ്വാസമാണ്. ഓഹരി വിപണി പലപ്പോഴും യുക്തിരഹിതമായാണ് പ്രതികരിക്കുക. 2008ല്‍ വിപണി 40 ശതമാനത്തോളം താഴോട്ടിറങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? മെയ് 2009ല്‍ വിപണി 28.1 ശതമാനം നേട്ടമുണ്ടാക്കുമെന്നും ആരു കരുതിയിരുന്നില്ല.

ഇതിനര്‍ത്ഥം സമയവുമായി ബന്ധപ്പെട്ട ഒരു കണക്കുകൂട്ടല്‍ വിപണിയില്‍ നടത്താന്‍ പറ്റില്ലെന്നു തന്നെയാണ്. എന്നു ലാഭമുണ്ടാക്കാനാവുമെന്നറിയാതെ നിങ്ങളെങ്ങനെയാണ് പെട്ടെന്ന് പണമുണ്ടാക്കുക? വിപണിയില്‍ നിന്നു പണമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ അതിനു എത്ര സമയമെടുക്കുമെന്നോ എത്ര അധികം കിട്ടുമെന്നോ കണക്കുകൂട്ടിയിരിക്കാന്‍ പറ്റില്ല. പക്ഷേ, നല്ലൊരു ഓഹരി നിക്ഷേപകന് ബാങ്ക് നിക്ഷേപത്തേക്കാള്‍ നേട്ടമുണ്ടാക്കാനാവുമെന്നുറപ്പാണ്.

വൈവിധ്യവല്‍ക്കരണത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ

വിപണിയുടെ അസ്ഥിരസ്വഭാവവും ചാഞ്ചാട്ടവും മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിന് വ്യത്യസ്ത മേഖലകളിലുള്ള ഓഹരികളില്‍ പണം നിക്ഷേപിക്കണമെന്നു പറയാറുണ്ട്. വ്യത്യസ്തമേഖലകളിലാവുന്നതിനുവേണ്ടി നിരവധി ഓഹരികളില്‍ പണം നിക്ഷേപിക്കുന്നവരുണ്ട്. മേഖലകളുടെ എണ്ണം കൂട്ടുമ്പോള്‍ വില കുറഞ്ഞ, മോശം പ്രകടനം നടത്തുന്ന ഓഹരികള്‍ വാങ്ങേണ്ടി വരും.

കാരണം ഇവിടെ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത് വ്യത്യസ്ത മേഖലകളാണ് കണ്ടെത്തുന്നത്. ഇതു തെറ്റാണ്. പോര്‍ട്ട്‌ഫോളിയോയില്‍ കൂടുതല്‍ മേഖലകളിലെ ഓഹരികള്‍ നിറയുന്നത് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ മികച്ച മാര്‍ജിനില്‍ വിറ്റാല്‍ മാത്രമേ ലാഭം കിട്ടൂ. കാരണം ബ്രോക്കര്‍ സ്ഥാപനങ്ങള്‍ക്കുള്ള കമ്മിഷന്‍ കൂടി മൊത്തം തുകയില്‍ നിന്ന് കൊടുക്കേണ്ടതുണ്ട്.

നിക്ഷേപിക്കുന്നതിനു വേണ്ടി നിക്ഷേപിക്കുക

എല്ലാവരും നിക്ഷേപിക്കുന്നതുകൊണ്ട് ഞാനും നിക്ഷേപിക്കുന്നു. ടൈക്കൂണ്‍ പോലുള്ള തട്ടിപ്പുസംഘങ്ങള്‍ സജീവമായപ്പോള്‍ പലരും അതിനെ കുറിച്ച് പഠിച്ചിട്ടൊന്നുമല്ല പണം നിക്ഷേപിച്ചത്. എല്ലാവരും നിക്ഷേപിക്കുന്നു. അതുകൊണ്ട് ഞാനും നിക്ഷേപിക്കുന്നു. ഉദാഹരണത്തിന് ചില റിലയന്‍സ് ഓഹരികള്‍ മണിക്കൂറോളം വരി നിന്നു വാങ്ങിയവരുണ്ട്.

അവരില്‍ പലരും ഇപ്പോള്‍ പണം പോയിയെന്നു പറഞ്ഞു വിലപിക്കുന്നവരാണ്. ആര്‍.എന്‍.ആര്‍.എല്‍ പോലുള്ള ഓഹരികള്‍ വാങ്ങാന്‍ പോവുന്നതിനു മുമ്പ് ഇതു വാങ്ങാന്‍ പറ്റുമോയെന്ന് അവര്‍ അന്വേഷിച്ചില്ല. എല്ലാവരും വാങ്ങുന്നു. ഞാനും വാങ്ങുന്നു. ഇതു തെറ്റാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയതിനുശേഷം വേണം നിക്ഷേപിക്കാന്‍.

നിക്ഷേപിക്കുന്നത് നികുതി ലാഭിക്കാനാണ്

നിക്ഷേപിക്കുന്നത് പണം വര്‍ധിപ്പിക്കാനാണ്. നികുതി ലാഭിക്കുന്നത് നികുതി ലാഭിക്കുന്നതിനുവേണ്ടി തന്നെയാണ്. രണ്ടിനെയും കൂട്ടികുഴയ്ക്കരുത്. നികുതി ലാഭിക്കുന്ന ഒന്നില്‍ പണം നിക്ഷേപിക്കുമ്പോള്‍ അതിനു വേണ്ടത്ര തിരിച്ചുവരവ് ഉണ്ടായികൊള്ളണമെന്നില്ല. പക്ഷേ, നിങ്ങളുടെ ലക്ഷ്യം നടക്കുന്നുണ്ട്. ഉദാഹരണത്തിന് കുട്ടികളുടെ പേരില്‍ നിക്ഷേപം തുടങ്ങുന്നവര്‍ക്ക് രണ്ട് മെച്ചം കിട്ടും.

ടാക്‌സ് ലാഭിക്കാന്‍ സാധിക്കും അതോടൊപ്പം അവരുടെ പേരില്‍ ചെറിയൊരു നിക്ഷേപം തുടങ്ങാനും സാധിക്കും. എന്നാല്‍ ഇതില്‍ നിന്നു കൊള്ളലാഭമൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, ഇവിടെയും ബാങ്ക് നല്‍കുന്ന പലിശനിരക്കിനേക്കാള്‍ മെച്ചപ്പെട്ട ലാഭം കിട്ടും.

If you would also like to contribute or ask us a question, then e-mail to money (at) oneindia (dot) co (dot) in. You can contact at e (dot) shinod (at) oneindia (dot) co (dot) in

GoodReturns.in DISCLAIMER: The views expressed in this article are the views of the author and do not reflect the views of our company. GoodReturns.in does not take any responsibility for any losses incurred by investors who take their cues from the above article

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+