സഞ്ജീവ് ഭട്ട് സത്യസന്ധനോ?

സെപ്തംബര്‍ 30 ന് സഞ്ജീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭട്ടിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നിയമത്തിന് നിരക്കുന്നതായിരുന്നില്ലത്രെ. ഗുജറാത്ത് ആഭ്യന്തര വകുപ്പിലെ ചില ഉന്നത വൃത്തങ്ങളാണ് വണ്‍ഇന്ത്യയോട് ഇക്കാര്യം വ്യക്തമാക്കിയത്. ജോലിയുടെ തുടക്കത്തില്‍ തന്നെ പല സ്വകാര്യ പരാതികളിലും പരാമര്‍ശിയ്ക്കപ്പെട്ട പേരാണത്രെ സഞ്ജീവിന്റേത്. 1990 ല്‍ ടാഡ ഉപയോഗിച്ച് ചിലരെ അറസ്റ്റ് ചെയ്തതായിരുന്നു പ്രശ്നം. അധികാര ദുര്‍വിനിയോഗം സ്വഭാവമാക്കിയ സഞ്ജീവ് ഭട്ട് ജനാധിപത്യത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിയ്ക്കുന്നതില്‍ പൊരുളില്ലെന്നാണ് പൊലീസ് അധികൃതരുടെ പോലും നിലപാട്.
സഹപ്രവര്‍ത്തകനെ മയക്ക് മരുന്ന് കേസില്‍ പെടുത്തിയതിലും സഞ്ജീവ് പ്രതിയാണ്. 1996 ല്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി നിയമനം നടത്തിയതിന് സഞ്ജീവ് ഭട്ടിനെതിരെ കേസുണ്ട്. ഉന്നത ഉദ്വോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും നിയമന നിബന്ധനകളും പാലിയ്ക്കാതെയായിരുന്നു നിയമനങ്ങള്‍ നടത്തിയത്. ബന്‍സ്കന്ദ എന്ന സ്ഥലത്തെ പൊലീസ് സൂപ്രണ്ടായിരുന്നപ്പോഴായിരുന്നു ഇത്.
2002 ഫെബ്രുവരി 27 ന് ഗുജറാത്ത് മുഖ്യമന്ത്രി നടത്തിയ ഉന്നത പൊലീസ് ഉദ്വോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു എന്ന സഞ്ജീവിന്റെ വാദം ശുദ്ധ നുണയാണത്രെ. 2007 വരെ പൊലീസ് സൂപ്രണ്ടന്റ് മാത്രമായിരുന്ന സഞ്ജീവ് 2002 ല്‍ നടന്ന ഉന്നത പൊലീസ് ഉദ്വോഗസ്ഥരുടെ യോഗത്തില്‍ എങ്ങനെ പങ്കെടുക്കാനാണെന്നാണ് ആഭ്യന്തര മന്ത്രാലയം ചോദിയ്ക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത ഏഴ് പൊലീസ് ഓഫീസര്‍മാരും സഞ്ജീവ് പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് എസ് ആര്‍ പി ട്രെയിനിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചിട്ടും ജോലിയ്ക്ക് അദ്ദേഹം ഹാജരായിരുന്നില്ല. പക്ഷേ സര്‍ക്കാര്‍ വാഹനം ഉപയോഗിയ്ക്കുന്നത് തുടരുകയും ചെയ്തു. സര്‍ക്കാര്‍ പദവികളില്‍ ഇല്ലാത്തപ്പോള്‍ വാഹനം പോലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റാന്‍ പാടില്ലെന്ന് നിയമമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരനായി തുടരുമ്പോള്‍ തന്നെ ഗുജറാത്തിലെ പ്രതിപക്ഷവുമായി ചേര്‍ന്ന് നരേന്ദ്ര മോഡിയെ പുറത്താക്കാനുള്ള ഗൂഢാലോചനകള്‍ നടത്തുകയാണ് സഞ്ജീവ് ഭട്ട് ചെയ്യുന്നതെന്നാണ് ഭട്ടിന്റെ ചതിയില്‍ പെട്ട ഒരു കോണ്‍സ്റ്റബിള്‍ സാക്ഷ്യപ്പെടുത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം നിഷിദ്ധമായ സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആളാണ് സഞ്ജീവ് ഭട്ട്. ഇങ്ങനെ പല കേസുകളിലും പെട്ട സഞ്ജീവ് സത്യം പുറത്ത് കാണിയ്ക്കാനായി ഇറങ്ങി പുറപ്പെട്ടയാളാണെന്ന് വിശ്വസിയ്ക്കുക വിഷമമാണ്.












Click it and Unblock the Notifications