Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മാവിനെ അറിയാന്‍ നാഡീജ്യോതിഷം

Nadi Astrology
ഭൂതവും ഭാവിയും വര്‍ത്തമാനവും പ്രവചിക്കുന്ന ജ്യോതിഷത്തിന് വിവിധ ശാഖകളുണ്ട്. നാഡിജ്യോതിഷം ഇത്തരത്തില്‍ ഒന്നാണ്. നാഡീജ്യോതിഷം പരിശോധിച്ചാല്‍ ഒരു ജ്യോതിഷിക്ക് ഒരാളുടെ ആത്മാവിന്റെ യാത്രകളും ദിശകളും മനസിലാക്കാന്‍ പറ്റുമത്രെ.

പൗരാണിക കാലം മുതലേ ആത്മാവിന്റെ സഞ്ചാരം നാഡീജ്യോതിഷം വഴി താളിയോല ഗ്രന്ഥങ്ങളില്‍ കുറിച്ചു വയ്ക്കുന്ന പതിവ് ജ്യോതിഷപണ്ഡിതന്മാര്‍ക്കും ഋഷിവര്യന്മാര്‍ക്കുമുണ്ടായിരുന്നു. അകക്കണ്ണിന്റെ ജ്ഞാനം ഇത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുകയും ചെയ്തിരുന്നു.

ഒരാളുടെ നാഡീജ്യോതിഷം തയ്യാറാക്കാന്‍ കുടുംബബന്ധങ്ങളും ഒരുപരിധി വരെ സഹായിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പൂര്‍ണമായും നാഡീജ്യോതിഷത്തെ തുറന്നു കാട്ടുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാതാണ് സത്യം. വിശദീകരിക്കുന്തോറും വിശദീകരണം നല്‍കാനാവത്ത സത്യങ്ങളും നാഡീജ്യോതിഷത്തിലുണ്ട്.

എന്നാല്‍ ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നാഡീജ്യോതിഷം വിശദീകരണം നല്‍കുന്നുണ്ട്. നിങ്ങളുടെ ജന്മേദ്ദേശ്യവും ജീവിതത്തിലെ സംഭവങ്ങളുടെ അര്‍ത്ഥവും മനസിലാക്കാന്‍ നാഡീജ്യോതിഷം സഹായിക്കും. ഉത്തരം കിട്ടേണ്ടതും എന്നാല്‍ എവിടെ നിന്നും ഉത്തരം കിട്ടുമെന്നും അറിയാത്ത കാര്യങ്ങള്‍ ജ്യോതിഷത്തിന്റെ ഈ ശാഖ വിശദീകരിക്കും.

ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും തടസങ്ങള്‍ വന്ന് പകച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥ ആരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. ഇതിന് കൃത്യമായൊരു പരിഹാരവും നാഡീജ്യോതിഷം നല്‍കും.

മറ്റുള്ള ജ്യോതിഷരീതികളില്‍ നിന്ന് വേറിട്ടതാണ് നാഡീ ജ്യോതിഷമെന്നു പറയാം.നാഡികളെയാണ് ഈ ജ്യോതിഷരീതിയില്‍ അപഗ്രഥിക്കുന്നത്. പൗരൗണിക കാലങ്ങളില്‍ എഴുതിപ്പിടിപ്പിച്ച 108 തരം നാഡീരേഖകളില്‍ ഏതിലാണ് വരുന്നതെന്ന് നോക്കി തികച്ചും ശാസ്ത്രീയമായ രീതിയിലാണ് നാഡീജ്യോതിഷം സത്യം വിശദീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+