Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് തിളങ്ങുന്നു- അതാണ് യാഥാര്‍ഥ്യം

Narendra Modi
ഗുജറാത്ത് കലാപത്തിന്റെ പത്താം വാര്‍ഷികം നരേന്ദ്രമോഡിയുടെ എതിരാളികള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാനുള്ള മറ്റൊരവസരം കൂടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മോഡി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിനേയും അവിടുത്തെ മുസ്ലീം സമുദായങ്ങളേയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ കുത്തിനിറയ്ക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഇതിന് ശക്തി പകരുന്നു.

ഗുജറാത്തിലെ മുസ്ലീം സമുദായത്തേ പറ്റി തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് മിക്ക വാര്‍ത്താ ചാനലുകളും പുറത്തു വിടുന്നത്. കുടിലുകളില്‍ തെരുവു നായ്ക്കളുടേയും കൊതുകിന്റേയും ഇടയില്‍ കഴിയുന്ന പരമദരിദ്രരായ ഒരു വിഭാഗമാണ് അവരെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതിലൂടെ അവരുടെ ജീവിതനിലവാരത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍. എന്നാല്‍ ഗുജറാത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇതാണോ? 2002നേക്കാള്‍ മോശമാണോ ഗുജറാത്തില്‍ മുസ്ലീം സമുദായത്തിന്റെ അവസ്ഥ?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഗുജറാത്തിലെ മുസ്ലീങ്ങള്‍ വളരെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതായി സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 2002ന് ശേഷം ഗുജറാത്തിന് ഒരു മുസ്ലീം ഡിജിപിയെ ലഭിച്ചു. ഇത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇവിടുത്തെ മുസ്ലീം സമുദായത്തിനുണ്ടായ പുരോഗതിയ്ക്ക് തെളിവാണ്.

എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് സംഭവിക്കുന്നതെന്താണ്? മൗലാന വാസ്തന്‍വിയുടെ അനുഭവം ഇതിന് ഉത്തരം നല്‍കും. മോഡിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം ജോലി നഷ്ടമായി. മാധ്യമങ്ങളുടെ പ്രചാരണത്തിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇതാണ് ഗതിയെന്ന് അടിവരയിടുന്നതാണ് ഈ സംഭവം.
അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+