കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ സുരക്ഷിതരല്ല: മേരി

കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിയ്ക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടി പറയുന്നത്. അവരുടെ ഈ അവസ്ഥയ്ക്ക് കാരണക്കാര്‍ അവരില്‍ ചിലര്‍ തന്നെയാണ്. ഒരിക്കല്‍ എന്നെ വന്നു കണ്ട രണ്ടു പേര്‍ക്ക് അറിയേണ്ടിയിരുന്നത് ചില സിനിമകളുടെ കഥകളായിരുന്നു. എന്നാല്‍ സിനിമ കാണാറില്ലെന്ന് ഞാന്‍ അറിയിച്ചു. അവര്‍ക്ക് അത്ഭുതം.
മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വാ എന്നെന്നേയ്ക്കുമായി അടപ്പിക്കാനാണ് സഭ ശ്രമിക്കുക എന്നതാണ് തന്റെ അനുഭവമെന്ന് സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു. നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച അവര്‍ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാവുമായിരുന്നില്ല.
ചില സിസ്റ്റര്‍മാരും അച്ചന്‍മാരും തീയേറ്ററില്‍ ഇരുന്ന് കാണിക്കുന്നതൊക്കെ സിസ്റ്റര്‍ ഒന്നു കാണേണ്ടതു തന്നെയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഇത്തരത്തില്‍ ഒരു ചീത്തപ്പേര് അവര്‍ ചോദിച്ചു വാങ്ങുകയാണ്. ഒന്നോ രണ്ടോ പേരുടെ പ്രവൃത്തികള്‍ മൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്‌പേരുണ്ടാകുന്നു.
സഭയ്ക്ക് ധാരാളം ഫണ്ട് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശരിയായ വിധത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല. അര്‍ഹതപ്പെട്ടവരെ സഹായിക്കാനാവണം ഈ പണം ചെലവഴിക്കേണ്ടത്. അതിന് പകരം ചില പുരോഹിതന്‍മാരും കന്യാസ്ത്രീകളും ഈ പണമുപയോഗിച്ച് സുഖ ജീവിതം നയിക്കുകയാണ്.
''ഒരു സാധാരണ മനുഷ്യനാണ് ഇത്തരത്തില്‍ സുഖിച്ച് ജീവിക്കുന്നതെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ സഭാവസ്ത്രം ധരിച്ചവര്‍, സകല സുഖങ്ങളും ഉപേക്ഷിച്ചവര്‍ ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പണം കവര്‍ന്നെടുക്കുന്നതിനെ എങ്ങനെ നീതീകരിക്കാനാവും?'' സിസ്റ്റര്‍ ചോദിക്കുന്നു.
സഭയുടെ പ്രവര്‍ത്തനം സുതാര്യമല്ല. അവിടെയെന്തു നടക്കുന്നുവെന്നത് പുറംലോകത്തിനറിയില്ല. സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കു കണക്കിന് പണമാണ് നല്‍കിയതെന്നും സിസ്റ്റര്‍ മേരി പറയുന്നു.
അഭയയുടെ മരണം ആത്മഹത്യയല്ല മറിച്ച് ആസൂത്രിതമായ ഒരു കൊലപാതകം തന്നെയാവുമെന്നാണ് മേരിചാണ്ടിയുടെ അഭിപ്രായം. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. സഭയിലെ ചിലരുടെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അവരുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കിണറ്റിലോ വാട്ടര്‍ ടാങ്കിലോ കാണപ്പെടുമെന്നും സിസ്റ്റര്‍ പറയുന്നു.
മഠത്തിലുള്ളവരുടെ തെറ്റായ ചെയ്തികളുടെ പേരില്‍ നിരന്തരം പരാതിപ്പെടുന്നതിനാല്‍ ചിലര്‍ക്ക് താനൊരു തലവേദനയായിരുന്നു. ഒടുവില്‍ തന്നേയും തീര്‍ത്തുകളയാന്‍ അവര്‍ പദ്ധതിയിട്ടു. അക്കാലത്ത് കോഴിക്കോടുള്ള മഠത്തിലായിരുന്നു. സിസ്റ്ററിനെ കൊല്ലാനാണ് തീരുമാനമെന്ന് ഒരാള്‍ എന്നെ അറിയിച്ചു. ഏതുവിധേനയും അവിടെ നിന്ന് രക്ഷപെടണമെന്നും അയാള്‍ പറഞ്ഞു.
അടുത്ത പേജില്‍












Click it and Unblock the Notifications