ബംഗ്ലാദേശികള്‍ വിദേശികളോ മുസ്ലീങ്ങളോ?

കൊക്രജാറില്‍ നടക്കുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരും തദ്ദേശിയരായ ബോഡോകളും തമ്മിലുള്ള പ്രശ്‌നമാണ്. ബംഗ്ലാദേശികള്‍ ഇന്ത്യക്കാരെ സംബന്ധിച്ച് വിദേശികള്‍ തന്നെയാണ്. ഓരോ വര്‍ഷവും ബംഗ്ലാദേശില്‍ നിന്നും പതിനായിരകണക്കിനാളുകളാണ് അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത്.
ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി ഇവര്‍ക്ക് അഭയം നല്‍കാനും വോട്ടുബാങ്കുകളാക്കി മാറ്റാനും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ മത്സരിച്ചതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാനകാരണം. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ അസാമിലെ ഈ കുടിയേറ്റ മേഖല നല്ല വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിയുകയും അവിടെ സന്നദ്ധസേവന സംഘടനകളുടെ മറവില്‍ സജീവമാവുകയും ചെയ്തത് ഇതോടൊപ്പം കൂട്ടിവായിക്കണം.
കുടിയേറിയവരില്‍ ഹിന്ദു മതവിശ്വാസികളുണ്ടെങ്കിലും ഭൂരിഭാഗം പേരും മുസ്ലീങ്ങളാണ്. മുംബൈയില്‍ നടത്തിയ ഒരു പ്രതിഷേധ റാലിയും അതിനുശേഷമുള്ള അക്രമസംഭവങ്ങളും അസം കലാപത്തെ ബോഡോകളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാക്കി. അങ്ങനെ തദ്ദേശീയരും വിദേശികളും തമ്മിലുള്ള പോരാട്ടതെ ചില മൗലികവാദികള്‍ വര്‍ഗ്ഗീയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.
അസം മേഖലയില്‍ അതിജീവനത്തിന്റെ പോരാട്ടമാണ് നടക്കുന്നത്. അതിന്റെ മതത്തിന്റെയും വിശ്വാസത്തിന്റെയും നിറം നല്‍കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഈ പ്രശ്‌നത്തിന് തുടക്കം കുറിച്ചതും ഇപ്പോള്‍ രാജ്യവ്യാപകമായി അതിന്റെ അലയൊലികള്‍ സൃഷ്ടിക്കുന്നതും. നാലുയുവാക്കളെ അരുംകൊല ചെയ്തതാണ് കലാപത്തിന്റെ തുടക്കം എന്നു തിരിച്ചറിയേണ്ടതുണ്ട്.
ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ നിന്നും പതിനായിരകണക്കിനാളുകളാണ് പാലായനം ചെയ്യുന്നത്. ഗുജറാത്ത് മോഡല്‍ ആക്രമണങ്ങള്‍ക്കുള്ള തിരികൊളുത്തുകയാണ് ഈ മതമൗലിക വാദികളുടെ ശ്രമം. ദേശീയ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ബിജെപിയും കോണ്‍ഗ്രസും വിവിധ മുസ്ലീം സംഘടനകളും ഈ പ്രശ്‌നത്തില്‍ നിന്ന് ആവുന്നത്ര മുതലെടുക്കാന്‍ ശ്രമിക്കും.
വ്യത്യസ്ത നിലപാടുകള്‍ക്കു പകരം ഒരൊറ്റ നിലപാടാണ് ഇക്കാര്യത്തില്‍ വേണ്ടത്. അനധികൃതമായി ഇന്ത്യയിലെത്തുന്നത് ആരായാലും അവര്‍ വിദേശികളാണ്. അവരെ പുറത്താക്കുക തന്നെ വേണം.












Click it and Unblock the Notifications