കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധനനീക്കം അമേരിക്കന്‍ അജണ്ട: പോപ്പുലര്‍ ഫ്രണ്ട്

  • By അഭിരാം പ്രദീപ്:
Google Oneindia Malayalam News

പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദത്തിന്റെ വക്താക്കളായി അവതരിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങളും പോലിസ്, ഇന്റലിജന്റ്‌സ് വിഭാഗങ്ങളും ചേര്‍ന്ന് തന്ത്രപരമായി പുകമറ സൃഷ്ടിയ്ക്കുകയാണ്. ഒറ്റപ്പെട്ട ചില അനിഷ്ടസംഭവവികാസങ്ങളെ പര്‍വതീകരിച്ച് സംഘടനയ്ക്ക് തീവ്രവാദമുഖം നല്‍കാനാണ് ഇവരുടെ ശ്രമം. കേരളത്തിലെ ക്രൈം റെക്കോഡുകളുടെയും കോടതി രേഖകളുടെയും അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തുവിട്ടാല്‍ ആര്‍എസ്എസ്, ബിജെപി,സിപിഎം പ്രവര്‍ത്തകരേക്കാള്‍ എന്തിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരേക്കാള്‍ പിന്നിലായിരിക്കും പോപ്പുലര്‍ഫ്രണ്ടിന്റെ സ്ഥാനമെന്നതുറപ്പാണ്-തങ്ങള്‍ക്കെതിരേയുള്ള നിരോധനനീക്കത്തോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗികപ്രതികരണമാണിത്.

Popular Front of india

കുറഞ്ഞനാള്‍ കൊണ്ട് അഖിലേന്ത്യാതലത്തില്‍ പോപ്പുലര്‍ഫ്രണ്ട് കൈവരിച്ച ജനകീയ അംഗീകാരം പലരെയും വിറളിപിടിപ്പിക്കുന്നുണ്ട്. കേരളത്തിലാവട്ടെ മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്നു എന്ന അവകാശവാദമുന്നയിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാത്രം നടത്തി സമുദായത്തെയും ജനസഞ്ചയത്തെയും വഞ്ചിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വളര്‍ച്ച ഭീതിയോടെയാണ് വീക്ഷിക്കുന്നത്.

രണ്ടരലക്ഷം വോട്ടിന്റെ ഏറ്റക്കുറച്ചിലാണ് കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത്. ആ സംഘടനാശേഷി ഇന്നു പോപ്പുലര്‍ഫ്രണ്ടിനുണ്ട്. ആ യാഥാര്‍ത്ഥ്യമാണ് ഇന്നു പലരേയും പ്രകോപിതരാക്കുന്നത്. നിരോധിത സിമിയുടെ പ്രവര്‍ത്തകര്‍ സംഘടനയില്‍ ഉണ്ടെന്ന വാദം നിലനില്‍ക്കുന്നതല്ലെന്ന വാദം എല്ലാവര്‍ക്കുമറിയാം. വിദ്യാര്‍ത്ഥി സംഘടനയായ സിമിയില്‍ ഉണ്ടായിരുന്നവര്‍ മുതിര്‍ന്നപ്പോള്‍ മറ്റു സംഘടനകളില്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ സിമിയുടെ പ്രവര്‍ത്തകരായിരുന്ന അബ്ദുല്‍സമദ് സമദാനി ലീഗിലും കെടി ജലീല്‍ സിപിഎമ്മിലും ടി സിദ്ദിഖ് കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ്?

ഇസ്ലാമിക സമൂഹത്തിന്റെ ശാക്തീകരണത്തെ ഏതുവിധത്തിലും തകര്‍ക്കുന്ന നിലപാടാണ് ആഗോളതലത്തില്‍ അമേരിക്ക കൈകൊള്ളുന്നത്. അമേരിക്കയുടെ മതപ്രീണന നയത്തെയും ജനസമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും തകര്‍ക്കുന്ന വ്യവസായ വത്കരണ സാമ്രാജ്യത്വ നീക്കങ്ങളെയും എക്കാലത്തും സംഘടന എതിര്‍ത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കൂടംകുളത്തുയര്‍ന്ന ജനകീയ പ്രതിരോധത്തില്‍ പോപ്പുലര്‍ഫ്രണ്ട് വഹിച്ച പങ്ക് തന്നെ അതിനുദാഹരണമാണ്.

ഈവിധത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ ഭീകരതയെ ഞങ്ങള്‍ തുറന്നുകാട്ടുന്നതിനാലാണ് ഭരണാധികാരികളെയും ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ആളും അര്‍ത്ഥവുമേകി പോപ്പുലര്‍ഫ്രണ്ടിനെതിരേ അമേരിക്ക രഹസ്യ അജണ്ട നടപ്പാക്കുന്നത്.

പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരു ദുര്‍ബലകാരണം പോലും ഇപ്പോഴും ഭരണാധികാരികള്‍ക്ക് ചൂണ്ടികാണിക്കാനില്ല. അധികാരത്തിന്റെ മറവില്‍ അതു നടപ്പിലാക്കാമെന്ന ധാരണയാണ് അവര്‍ക്ക്. ഭരണാധികാരികള്‍ക്കു മുന്നില്‍ നിയമാനുസൃതമായി ഒരു കാര്യം മാത്രമേ ഞങ്ങള്‍ക്ക് വെയ്ക്കാനുള്ള നിരോധന ഭീഷണി ഭയന്ന് ഞങ്ങള്‍ ഒരിക്കലും പിറകോട്ട് പോകില്ല. കാരണം ജനപക്ഷ രാഷ്ട്രീയമാണ് എന്നും ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത്.

English summary
Popular Front of India trying to clear false and baseless allegations against the organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X