ന്യൂസ്‌പോര്‍ട്ടല്‍ അക്രഡിറ്റേഷന്‍,വിദഗ്ധസമിതി വേണം
തിരുവനന്തപുരം: ന്യൂസ്‌പോര്‍ട്ടലുകള്‍ക്ക് സംസ്ഥാനസര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണം. സിഡാക്കിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെ സീനിയര്‍ ഓഫിസര്‍, സംസ്ഥാന പിആര്‍ഡിയിലെ മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പുതിയ സമിതിയിലുള്ളതെന്ന് മനോരമ ന്യൂസ്‌പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിഡാക്കില്‍ നിന്നും എന്‍ഐസിയില്‍ നിന്നുമുള്ളവര്‍ സാങ്കേതികപരമായ തീരുമാനമെടുക്കാന്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുമെങ്കിലും ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും പേജ് വ്യൂ, വിസിറ്റേഴ്സ്, യുണീക് വിസിറ്റേഴ്സ് തുടങ്ങിയ ഇന്റര്‍നെറ്റ് മാധ്യമത്തിന്റെ വിശദാംശങ്ങളിലും ഇവര്‍ക്ക് വേണ്ടത്ര പ്രാവീണ്യം ഉണ്ടാവണമെന്നില്ല. അത് ന്യൂനതയാണ്. ഇത്തരം സാങ്കേതികതയെക്കുറിച്ചും ഇന്റര്‍നെറ്റ് മാധ്യമത്തിന്റെ വിശദാംശങ്ങളെകുറിച്ചും പരിചയമുള്ള, ന്യൂസ്‌പോര്‍ട്ടലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള രണ്ടോ മൂന്നോ പേരെ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അതുകൊണ്ട് തന്നെ അത്യാവശ്യമാണ്.
അച്ചടി, ചാനല്‍ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളെയും സ്വതന്ത്ര്യ ന്യൂസ്‌പോര്‍ട്ടലുകളെയും ഒരേ പോലെ പരിഗണിക്കുന്നതില്‍ യുക്തിരാഹിത്യമുണ്ടെങ്കിലും അക്രെഡിഷന്റെ കാര്യം വരുമ്പോള്‍ വിസിറ്റേഴ്‌സിന്റെ എണ്ണവും പേജ്‌വ്യൂവും കണക്കിലെടുക്കുന്നതാണ് നല്ലത്.
കള്ളകണക്കുകള്‍ അടിസ്ഥാനമാക്കിയും സ്വാധീനിച്ചും പത്രങ്ങള്‍ക്ക് അക്രെഡിഷന്‍ നേടാന്‍ സാധിക്കാറുണ്ട്. ഇത്തരം അഴിമതികളും സ്വജനപക്ഷപാതനടപടികളും പോര്‍ട്ടലിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താന്‍ കോംസ്‌കോര്‍, ഗൂഗിള്‍ അനലിറ്റിക്സ്, അലക്‌സാ റാങ്ക് തുടങ്ങിയ സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇത്ര ഇത്ര റാങ്കുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് സര്‍ക്കാറിന് നിര്‍ദ്ദേശിക്കാം.
അടുത്ത പേജില്‍


Click it and Unblock the Notifications