യുപിഎ ന്യൂനപക്ഷം, ഭൂരിപക്ഷം ഇനി എങ്ങനെ?
ദില്ലി: ഡീസല്‍ വിലവര്‍ധനവിലും ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചിന്റെയും പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്രയും കടുത്ത നടപടിക്ക് മുതിരുമെന്ന് യുപിഎ നേതൃത്വം ചിന്തിച്ചിട്ടുണ്ടാവില്ല. പരമാവധി മന്ത്രിമാരെ പിന്‍വലിച്ച് പ്രതിഷേധമറിയിക്കാനായിരിക്കും മമതാ ബാനര്‍ജി തുനിയുകയെന്നാണ് എല്ലാവരും കരുതിയത്.

നിലവില്‍ 540 അംഗങ്ങളുള്ള ലോകസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്മോഹന് സിങ് സര്‍ക്കാറിനുണ്ടായിരുന്നത് 273 എംപിമാരുടെ പിന്തുണയാണ്. തൃണമൂലിന്റെ 19 എംപിമാരുടെ പിന്തുണ നഷ്ടമായതോടെ സര്‍ക്കാറിനെ പിന്തുണയയ്ക്കുന്ന എംപിമാരുടെ എണ്ണം 254ആയി. ബിഎസ്പിയും ആര്‍ജെഡിയും പിന്തുണ നല്കുകയാണെങ്കില് സര്‍ക്കാറിന് പിടിച്ചുനില്ക്കാന് സാധിക്കും. 22 എംപിമാരുള്ള സമാജ്വാദി പാര്‍ട്ടിയുടെ തീരുമാനവും നിര്ണായകമാകുംഭരിയ്ക്കാന് 272 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
ആകെ അംഗങ്ങള്‍: 254
യുപിഎ-273
കോണ്‍ഗ്രസ്-203. ടിഎംസി-19, ഡിഎംകെ 18, എന്‍സിപി-9, ആര്‍എല്‍ഡി 5, എന്‍സി-3, മറ്റുള്ളവര്‍-16.
പുറമെ നിന്ന് പിന്തുണയ്ക്കുന്നവര്‍: ബിഎസ്പി-21, എസ്പി-22, ആര്‍ജെഡി-4, ജെഡിഎസ്-3
എന്‍ഡിഎ: 151
ബിജെപി-114, ജെഡിയു-20, എസ്എസ്-11, എസ്എഡി-4, ജെഎംഎം-2.
ഇടതുപക്ഷകക്ഷികളും മറ്റുള്ളവരും: 66
സിപിഎം-16, സിപിഐ-4, ബിജെഡി-14, എഐഎഡിഎംകെ-9, ടിഡിപി-6, മറ്റുള്ളവര്‍ 17.
ബിഎസ്പിയും ആര്‍ജെഡിയും മന്ത്രിസഭയുടെ ഭാഗമായാല്‍ 254+21+4=279
പക്ഷേ, രാഷ്ട്രീയഎതിരാളികള്‍ യുപിഎയെ പിന്തുണയ്ക്കുമ്പോള്‍ സമാജ്വാദി പാര്‍ട്ടി എന്തു നിലപാടെടുക്കുമെന്നതും നിര്‍ണായകമാണ്. മന്ത്രിസഭയുടെ ഭാഗമാകുന്നതിനോട് എസ്പിയ്ക്ക് യോജിപ്പുണ്ടാകാനിടയില്ല. കാരണം ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വരികയും വീണ്ടും മൂന്നാം മുന്നണി ശക്തമാവുകയും ചെയ്താല്‍ മുലായം സിങ് യാദവിന് പ്രധാനമന്ത്രി പദം വരെ സ്വപ്നം കാണാന്‍ കഴിയും. ബിജെപി നയിക്കന്ന എന്ഡിയ്ക്കൊപ്പം നില്ക്കാന് എസ്പിക്ക് സാധിക്കുകയുമില്ല. കാരണം ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ട് പാര്‍ട്ടി സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications