Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേരിചേരാ സമ്മേളനം, ഇറാന്റെ നയതന്ത്ര വിജയം

Iran
ചേരി ചേരാ രാഷ്ട്രങ്ങളുടെ 16ാം ഉച്ചക്കോടി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ചേരുമ്പോള്‍ അത് നയതന്ത്രമായി ഇറാന്‍ എന്ന രാജ്യത്തിന്റെ വിജയം കൂടിയാണ്. ഐക്യാരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അംഗങ്ങളുള്ള സംഘടനയാണ് നാം(നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ്). ആഗസ്ത് 30, 31 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തില്‍ 120 അംഗരാജ്യങ്ങളില്‍ നിന്നുളള നൂറോളം നേതാക്കള്‍ പങ്കെടുക്കുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. സാമ്രാജ്യത്വത്തിനും കോളനി വത്കരണത്തിനും വംശീയതയ്ക്കും അധിനിവേശത്തിനും ആധിപത്യത്തിനും ഇടപെടലുകള്‍ക്കുമെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ചേരി ചേരാ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

പ്രമുഖ രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളൊന്നും തന്നെ ഇറാനില്‍ നടക്കുന്ന സമ്മേളനത്തിനെത്താതിരിക്കാന്‍ അമേരിക്കയും ഇസ്രായേലും കിണഞ്ഞുപരിശ്രമിച്ചിരുന്നുവെന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കണം. എന്നാല്‍ മാധ്യമങ്ങളിലൂടെ ഇസ്രായേലും അമേരിക്കയും നടത്തിയ രഹസ്യനീക്കങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഒട്ടുമിക്ക മുതിര്‍ന്ന നെതാക്കളും തെഹ്‌റാനിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാനെ സംബന്ധിച്ചിടത്തോളം ഈ സമ്മേളനം രാഷ്ട്രീയമായും സാമ്പത്തികമായും നിര്‍ണായകമാണ്. ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അതിന്റെ ഭീകരരൂപത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ സമ്മേളനം. ഇറാനെ ഒറ്റപ്പെടുത്തി തകര്‍ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പ്രമുഖ ലോകനേതാക്കളൊന്നും ഇറാനിലെത്തിയിട്ടില്ല. സമ്മേളനത്തിന്റെ ഭാഗമായി തെഹ്‌റാനിലെത്തുന്ന നേതാക്കള്‍ക്കു മുന്നില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ ഇറാനു സാധിക്കുമെന്ന പ്രത്യേകതയുണ്ട്.

അമേരിക്കയും ഇസ്രായേലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഐക്യരാഷ്ട്രാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇറാനിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടും. ചേരി ചേരാ പ്രസ്ഥാനത്തിന്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള അധ്യക്ഷ പദവി ഈജിപ്തില്‍ നിന്നും ഇറാന്‍ ഏറ്റെടുക്കുന്നതും ചരിത്രനിമിഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ഐക്യരാഷ്ട്രസഭയുടെ മറവില്‍ സിറിയയില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തിനും നാം സമ്മേളനം തിരിച്ചടിയാകാനാണ് സാധ്യത. കാരണം സിറിയയില്‍ ഏതെങ്കിലും രീതിയിലുള്ള അന്താരാഷ്ട്ര ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നാണ് പല പ്രമുഖ രാജ്യങ്ങളുടെയും നിലപാട്. സിറിയന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദിനു പിന്തുണ കൊടുക്കുന്ന ഇറാനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനം ഉച്ചക്കോടിയില്‍ ഉണ്ടാകുന്നത് സന്തോഷം നല്‍കുന്ന കാര്യമായിരിക്കും.

അമേരിക്കയുടെ ഇടപെടല്‍ കൂടാതെ ചേരി ചേരാ സമ്മേളനത്തിനിടയില്‍ തന്നെ സിറിയന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും ഇറാന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകും. ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മോഴ്‌സി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാനും ഈജിപ്തും തമ്മില്‍ നിര്‍ണായകമായ ചില കരാറുകള്‍ ഉണ്ടാകാനുള്ള സാധ്യതയും എഴുതിതള്ളാനാകില്ല. ഈജിപ്തുമായി ഇറാന്‍ പരിപൂര്‍ണ നയതന്ത്രബന്ധം ആരംഭിക്കുകയാണെങ്കില്‍ അറബ് മേഖലയെ സംബന്ധിച്ച് അതിന് ഏറെ പ്രധാന്യമുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+