Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാരിലെ 'പൂജ്യന്മാര്‍'

പ്രാദേശികവികസനത്തിനായി കോടിക്കണക്കിനു രൂപയാണ് ജനപ്രതിനിധികള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. അത് ചെലവഴിക്കുന്നതില്‍ സ്വജനപക്ഷപാതവും പാര്‍ട്ടി താല്‍പ്പര്യവും ഒക്കെ കടന്നുവരാറുണ്ടെന്നത് പുതിയ കാര്യവുമല്ല.vഎന്നാല്‍ അനുവദിച്ച ഫണ്ടില്‍ ഒരു രൂപ പോലും ചെലവഴിക്കാന്‍ എംഎല്‍എമാര്‍ തയ്യാറായില്ലെങ്കിലോ? വിശ്വസിക്കാന്‍ പ്രയാസമായിരിക്കാം. പക്ഷേ, യാഥാര്‍ത്ഥ്യമാണത്?

Kasaragod MLA Fund

സംസ്ഥാനത്ത് 140 എംഎല്‍എ.മാരില്‍ മണ്ഡലവികസനത്തിനായി ഒരു രൂപപോലും ചെലവാക്കാത്ത ജനപ്രതിനിധികള്‍ രണ്ടു പേരാണുള്ളത്. ഇരുവരും കാസര്‍ക്കോടുകാര്‍. മുസ്ലീം ലീഗ് പ്രതിനിധികള്‍. മഞ്ചേശ്വരത്തെ പിബി അബ്ദുര്‍റസാഖും കാസര്‍ക്കോട്ടെ എന്‍എ നെല്ലിക്കുന്നുമാണ് ഈ രണ്ടു പേര്‍.

കാസര്‍ക്കോട് കലക്ടറേറ്റിലെ രേഖകള്‍ ഈ വസ്തുതകള്‍ ശരിവെയ്ക്കുന്നു. ഇപ്പോഴും പിന്നോക്കം ജില്ലയായ കാസര്‍ക്കോട്ടെ മറ്റ് മൂന്ന് എംഎല്‍എമാരും ഫണ്ട് ചെലവഴിച്ചതായി രേഖ പറയുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ 3237400 രൂപയും ഹോസ്ദുര്‍ഗിലെ ഇ ചന്ദ്രശേഖരന്‍ 20 ലക്ഷം രൂപയും തൃക്കരിപ്പൂര്‍ എംഎല്‍എ കുഞ്ഞിരാമന്‍ 1788500 രൂപയും ചെലവഴിച്ചപ്പോള്‍ മഞ്ചേശ്വരം എംഎല്‍എ റസാഖും കാസര്‍ക്കോട് എംഎല്‍എ നെല്ലിക്കുന്നും ചെലവഴിച്ച തുക പൂജ്യം എന്നാണ് ഔദ്യോഗിക രേഖയിലുള്ളത്.

ജീവല്‍ പ്രാധാന്യമേറിയ ഒട്ടേറെ ആവശ്യങ്ങള്‍ ഇരുജനപ്രതിനിധികള്‍ക്കു മുമ്പാകെ എത്തിയിട്ടും അതിനോടെല്ലാം നിഷേധാത്മക സമീപനമാണ് ഇവര്‍ പുലര്‍ത്തിയതെന്ന് ഈ രേഖ വ്യക്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഏല്‍പ്പിച്ച ദുരിതത്തില്‍ നിന്നും ഇപ്പോഴും മുക്തമാകാത്ത പ്രദേശമാണ് കാസര്‍ക്കോട്. മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാത്ത സ്ഥലം. മാലിന്യപ്ലാന്റ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ പരിമിതമാണ്. പല പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞുകിടക്കുന്നു. മായിപ്പാടി, നെല്ലിക്കുന്ന്, കടപ്പുറം പാലം ഏത് സമയത്തും തകരുന്ന സ്ഥിതിയിലാണ്. ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങള്‍ക്കു നേരെ കണ്ണടച്ചു ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികളെ എന്താണ് ചെയ്യേണ്ടത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+