കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍ഐ എംഎല്‍എമാര്‍ രാജിവെക്കണം: ബിജെപി

Google Oneindia Malayalam News

K Surendran
സ്വദേശത്തേക്കാളേറെ വിദേശത്ത് കഴിയാന്‍ താല്‍പ്പര്യം കാണിക്കുന്ന കാസര്‍ക്കോട്ടെ മുസ്ലീം ലീഗ്‌ എംഎല്‍എമാരെ 'എന്‍ആര്‍ഐ എംഎല്‍എമാര്‍' എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ഇവര്‍ക്ക് ജനകീയ വിഷയങ്ങളോട് എന്തു താല്‍പ്പര്യം തോന്നാന്‍. മണ്ഡലത്തിന്റെ ജീവല്‍പ്രധാനവിഷയങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ഇവരുടെ നിലപാടുകള്‍ തികഞ്ഞ രാജ്യദ്രോഹമാണ്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മണ്ഡല വികസനത്തിനും ഉപയോഗിക്കേണ്ട വികസന ഫണ്ട് ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്ത ഇവര്‍ ജനപ്രതിനിധികള്‍ എന്ന സ്ഥാനത്തിന് ഒട്ടും അര്‍ഹരല്ല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വണ്‍ഇന്ത്യയോട് സംസാരിക്കുകയായിരുന്നു.

മണ്ഡലത്തിനുള്ളിലെ അടിസ്ഥാന വിഷയങ്ങള്‍ പഠിക്കാനും സമയബന്ധിതമായി അതു നടപ്പിലാക്കാനും വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ജനകീയ സഹകരണത്തോടെ അത് നടപ്പിലാക്കുകയുമാണ് പതിവ്. എന്നാല്‍ അത്തരം ഒരു നീക്കവും ഈ മണ്ഡലങ്ങളില്‍ ഉണ്ടായിട്ടില്ല. കാസര്‍ക്കോട് ജില്ലയില്‍ ലീഗിന് ലഭിച്ച ഈ രണ്ടു സീറ്റും പേയ്‌മെന്റ് സീറ്റാണെന്ന ആരോപണം തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനുള്ളില്‍ തന്നെ വലിയ വിവാദമായതാണ്.

വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഈ എംഎല്‍എമാര്‍ക്ക് ആരോടാണ് പ്രതിബദ്ധതയുണ്ടാവുകയെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ?. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പ് നല്‍കി വിജയിച്ച ശേഷം ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും വിസ്മരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വികസന ഫണ്ട് പാഴാക്കിയതിലൂടെ അത് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. ജനങ്ങളെ മറക്കുനന ഈ ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അവര്‍ സ്വമേധയാ രാജിവച്ചൊഴിയുകയാണ് വേണ്ടത്.

English summary
IUML Kasaragod MLA's PB Abdurrazaq and NA Nellikkunnu not used a single penny from their local area development fund. BJP leader K Surendran's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X