വനിതാ വികസനകോര്‍പ്പറേഷനിലും സ്ത്രീവിരുദ്ധത

കോര്‍പ്പറേഷന്‍ എംഡി സുനീഷ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുതരമായ അഴിമതി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാണിച്ചിട്ടും വകുപ്പുമന്ത്രി എംഡിയെ സഹായിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ചെയര്‍പേഴ്‌സണ്‍ മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും സുനീഷ് മുഹമ്മദിനെതിരേ ഒരു നടപടിയും ഉണ്ടായില്ല, പകരം ചെയര്‍പേഴ്‌സണ്‍ കസേരയില്‍ നിന്നും തെറിച്ചു. മുസ്ലീംലീഗ് നേതാക്കളുടെ പിന്തുണ പതിവിന് വിരുദ്ധമായി ഇക്കാര്യത്തില്‍ മന്ത്രി മുനീറിന് ലഭിച്ചു. അതോടെ മുഖ്യമന്ത്രി നിസ്സഹായനായി. പതിവ് പോലെ ലീഗ് സമ്മര്‍ദ്ദത്തിന് അദ്ദേഹം കീഴടങ്ങുക തന്നെ ചെയ്തു.
തത്ക്കാലം നടപടി എടുക്കില്ലെങ്കിലും സുനീഷ് മുഹമ്മദിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ വൈകാതെ അന്വേഷിക്കേണ്ടി വരും എന്നു തന്നെയാണ് ലഭ്യമാകുന്ന സൂചനകള്‍. മന്ത്രിസഭയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന വിധത്തില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വിഷയം വഷളായെന്നും ഇത് ലീഗ് വിഷയമായി കൈകാര്യം ചെയ്യേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം അണിയറയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ ജൂലായ് 27നും സെപ്തംബര്‍ 12നുമാണ് ഖമറുന്നീസ അന്‍വര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഒരു കോടി ചെലവിട്ട ജന്‍ഡര്‍ ഫെസ്റ്റിന്റെ കണക്കുകള്‍ നല്‍കാത്തത്. ഒരു ലക്ഷം രൂപ ചെലവ് അനുവദിച്ച തയ്യല്‍ പരിശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആറു ലക്ഷം രൂപ ചെലവിട്ടത്.
തീം സോംഗിനും ലോഗോ മാറ്റുന്നതിനുമായി 50 ലക്ഷം ചെലവിട്ടത്. കോര്‍പ്പറേഷനിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് വിടാതെ നിയമനം നടത്താന്‍ ശ്രമിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് എംഡിക്കെതിരേ ഖമറുന്നീസ അന്‍വര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ അഴിമതി വിരുദ്ധആരോപണങ്ങളേക്കാള്‍ ഗുരുതരമാണ് കോര്‍പ്പറേഷനിലെ സ്ത്രീവിരുദ്ധനിലപാടുകളെ കുറിച്ചുള്ള ആരോപണം. വരുംദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ ശക്തമായ രാഷ്ട്രീയവടംവലിക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കുമെന്ന കാര്യം ഉറപ്പാണ്.












Click it and Unblock the Notifications