ഭൂമിനികത്തല്‍: നിര്‍ദ്ദേശം തടഞ്ഞത് സിപിഐ

എന്നാല്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2007 വരെ നികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നിശ്ചിത പിഴ ഇടാക്കി റഗുലറൈസ് ചെയ്യാമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റവന്യൂ വകുപ്പ് ഈ പ്രഖ്യാപനത്തില്‍ തീരുമാനമെടുക്കാതെ നീട്ടിവച്ചതിനാല്‍ അത് നടപ്പിലായില്ലെന്ന് മാത്രം. 2009-2010 വര്‍ഷത്തെ ബജറ്റിലാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനമുണ്ടായത്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭ പാസാക്കിയത് സംസ്ഥാനത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നായിരുന്നു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് അതിരൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിവിധ മേഖലകളില്‍ നിന്നുയര്‍ന്ന മുന്നറിയിപ്പുകളെത്തുടര്‍ന്നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ നിയമം പാസാക്കിയത്.
നിയമം പാസാക്കിയതോടൊപ്പം വില്ലേജ് തലത്തില്‍ പ്രത്യേക സര്‍വ്വേ നടത്തി നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ ബാങ്കും ഉണ്ടാക്കിയിരുന്നു. പഞ്ചായത്ത് തലത്തില്‍ പ്രത്യേക സമിതികള്‍ ഉണ്ടാക്കി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയാന്‍ നിയമത്തില്‍ വ്യവസ്ഥയുമുണ്ടായിരുന്നു. ഈ നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് അധികവരുമാനം ഉണ്ടാക്കുകയെന്ന പ്രഖ്യാപനവുമായാണ് ധനമന്ത്രി തോമസ് ഐസക്ക് 2007 വരെ നികത്തിയ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പിഴയീടാക്കി കരഭൂമിയായി അംഗീകരിക്കുമെന്ന പ്രഖ്യാപനം നിയമസഭയില്‍ നടത്തിയത്. റവന്യൂവകുപ്പ് അനുമതി നല്കാതിരുന്നതിനാല് ഈ പ്രഖ്യാപനം പ്രാവര്‍ത്തികമായില്ലെന്ന് മാത്രം. എല്‍ ഡി എഫ് സര്‍ക്കാര്‍ 2007 വരെയുള്ള നികത്തലുകള്‍ക്ക് അംഗീകാരം നല്കാന് തീരുമാനമെടുത്തെങ്കില്‍ തങ്ങള്‍ 2005 വരെയുള്ള നികത്തലുകള്‍ക്ക് വരെ മാത്രമേ അംഗീകാരം നല്‍കുന്നൂവെന്നാണ് യു ഡി എഫിന്റെ വാദം. ഇരുകൂട്ടരും കേരളത്തിന്റെ പൊതുനന്മയ്ക്കല്ല മറിച്ച് വന്‍കിട ഭൂമാഫിയകള്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന് വി എം സുധീരനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃശൂര്‍, എറണാകുളം ജില്ലകളില്‍ വ്യാപകമായ തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുത്താന് എല്‍ ഡി എഫ് ഭരണം ഒത്താശ ചെയ്തുകൊടുത്തിരുന്നു. തൃശൂര്‍ പട്ടണത്തില്‍ ഒരു വന്‍കിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നാനൂറ് ഏക്കര്‍ ചതുപ്പ് നിലം നികത്തിയാണ് സ്വന്തമായി ടൗണ്‍ഷിപ്പ് പണിതുയര്‍ത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തും നൂറുകണക്കിനേക്കര്‍ വയല്‍ നികത്താന്‍ സി പി എം ജില്ലാ നേതൃത്വം ഒത്താശ ചെയ്തുകൊടുത്തതായി അടുത്തിടെ ആരോപണം ഉയര്‍ന്നിരുന്നു.
കേരളത്തിലുടനീളം വ്യാപകമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വയലുകളും ചതുപ്പുകളും നികത്തിയതിന് രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനായി 2000 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ എല്‍ ഡി എഫും യു ഡി എഫും മത്സരിച്ച് ഒത്താശ ചെയ്യുന്നതും ഭൂമാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഇപ്പോള്‍ ഭരണത്തില്‍ അമിതമായ സ്വാധീനം ചെലുത്തുന്ന മുസ്ലീം ലീഗിന്റെ കൂടി സമ്മര്‍ദ്ദഫലമായാണ് 2005ന് മുമ്പ് നികത്തപ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപണവുമായി രംഗത്തെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ വയല്‍ നികത്തലിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തുന്ന ടി എന്‍ പ്രതാപന് ഉള്‍പ്പെടെയുള്ള ഭരണകക്ഷി എം എല്‍ എമാരും സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രത്യക്ഷമായി രംഗത്തെത്തിയിട്ടുണ്ട്. ഭൂമാഫിയയ്ക്ക് വേണ്ടി തന്നെയാണ് ഇപ്പോള്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്ന് വി എം സുധീരനും തുറന്നടിച്ചിട്ടുണ്ട്.
കേരളത്തില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ചെറുകിടക്കാരും വന്‍കിടക്കാരും വ്യാപകമായി നികത്തുന്നുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ അഴിമതിയും വ്യാപകമാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പ്രാബല്യത്തിലുണ്ടായിട്ടും നികത്തല്‍ വ്യാപകമാണ്. നെല്‍ക്കൃഷി ഇല്ലാതാകുന്നതും ഭൂമിയുടെ വില കുതിച്ചുയര്‍ന്നതുമാണ് വ്യാപകമായ രീതിയില്‍ നികത്തല്‍ നടത്താന്‍ ചെറുകിട വന്‍കിടക്കാരെ പ്രേരിപ്പിക്കുന്നത്.
രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയും പാരിസ്ഥിതിക പ്രത്യാഘാതവുമുണ്ടാക്കുന്ന മന്ത്രിസഭാതീരുമാനത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും പ്രതികരണങ്ങളും മാത്രമാണുണ്ടാവുക. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വെറും മുതലെടുപ്പാണെന്നതില് സംശയമില്ല. സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കൂടുതല്‍ നിലവിലുള്ള വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുക്കാന്‍ ഭൂമാഫിയ ഇനി മടിക്കില്ലെന്ന് ഉറപ്പാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications