ക്രിസ്തുമസിനു പോയ ഇറ്റലിക്കാര്‍ തിരിച്ചുവരുമോ?
ഇന്ത്യന്‍ സമൂദ്രാതിര്‍ത്തിയില്‍ വെച്ച് രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരുടെ നടപടി ശിക്ഷാര്‍ഹമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, അത് പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മദനിയുടെ പെരുന്നാള്‍ ആഘോഷിയ്ക്കാനുള്ള അവകാശത്തോട് താരതമ്യം ചെയ്യുന്നതില്‍ യുക്തിരാഹിത്യമുണ്ട്. ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ നാവികരെ നാട്ടിലേക്ക് വിട്ടതുപോലെ കേരളത്തിലെ ജയിലിലുള്ളവരെ ഓണത്തിനും വിഷുവിനും വീട്ടിലേക്ക് വിടണമെന്ന രീതിയിലുള്ള ആവശ്യങ്ങളും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഭോപ്പാല്‍ ദുരന്തത്തിലെ പ്രതികള്‍ ഒരു പ്രമുഖ ഗാന്ധികുടുംബാംഗത്തിന്റെ സഹായത്തോടെ നാടുകടന്നതിനുശേഷം പിന്നെ തിരിച്ചുവരാതിരുന്നതും ചിലര്‍ ഇതോടൊപ്പം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ആദ്യമേ ഒരു ചോദ്യം ചോദിക്കട്ടെ, ഇന്ത്യയിലെ രണ്ട് സൈനികര്‍ ഡ്യൂട്ടിയിലിക്കെ ഇത്തരം കൊലപാതകം നടത്തിയാല്‍ അവര്‍ക്കുള്ള ശിക്ഷ എന്തായിരിക്കും? അവരെ പട്ടാളകോടതി വിചാരണ ചെയ്ത് വെറുതെ വിടും. എന്താ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ചിലപ്പോള്‍ രണ്ടു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് പിറ്റേ ദിവസം പ്രസിദ്ധീകരിച്ചുവരിക. അതിനെ സാധൂകരിക്കാന്‍ നിരവധി കഥകള്‍ നമ്മുടെ ചാനലുകളിലൂടെയും മുഖ്യധാര പത്രങ്ങളിലൂടെയും പുറത്തേക്കൊഴുകും. കപ്പലില്‍ നിന്നും ബോട്ടുകള്‍ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധന തെറ്റിച്ച് വരുന്നവരെ ആക്രമികളായി കാണുക മാത്രമാണ് ഇറ്റാലിയന്‍ ഭടന്മാര്‍ ചെയ്തത്. നമ്മുടെ നാട്ടിലെ നിയമം ഇവരെ കുറ്റവാളികളായി കാണുമ്പോള്‍ ഇറ്റലിയിലെ നിയമം ഇവരെ പാരിതോഷികം നല്‍കി ആദരിക്കാനാണ് നിര്‍ദ്ദേശിക്കുക.

ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയ നാവികര്‍ അധികപക്ഷവും തിരിച്ചുവരാന്‍ സാധ്യതയില്ല. കോടതിയില്‍ കെട്ടിയ ആറുകോടി രൂപയില്‍ ഒരു വിഹിതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ലഭിക്കും. ഒരു സൈനികനുവേണ്ടി പോലും യുദ്ധത്തിലേര്‍പ്പെടുന്നുവരാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. രാജ്യത്തെ രണ്ട് നാവികഭടന്മാര്‍ അഴിയ്ക്കുള്ളിലായിട്ടും അങ്ങേയറ്റത്തെ മാന്യതയോടുകൂടി ഇറ്റലി പെരുമാറിയിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയരല്ലാത്ത രണ്ട് ഇറ്റലിക്കാരെ ക്രിസ്തുമസ് ആഘോഷിയ്ക്കാന്‍ വിട്ടതുകൊണ്ട് ജയിലിലുള്ള പ്രതികളെ മുഴുവന്‍ പെരുന്നാളും ഓണവും വിഷുവും ആഘോഷിയ്ക്കാന്‍ വിടണമെന്ന് പറയുന്നത് തെറ്റാണ്.
സൈനികരായ അവരെ ആ നാട്ടിലെ നിയമമനുസരിച്ച് വിചാരണ ചെയ്തുകൊള്ളാമെന്ന് ഇറ്റലി പറഞ്ഞാല്‍ ഇന്ത്യക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇനി നേരെ തിരിച്ചായാലും രണ്ട് ഇന്ത്യന്‍ സൈനികര്‍ ഇറ്റാലിയന്‍ സമൂദ്രാതിര്‍ത്തിയില്‍ വെച്ച് തെറ്റ് ചെയ്ത് അവരെ ഹോളി ആഘോഷിയ്ക്കാന്‍ വേണ്ടി നാട്ടിലേക്കയച്ച് അവര്‍ തിരിച്ചു ചെന്നില്ലെങ്കില്‍ ഒന്നു ചെയ്യാന്‍ സാധിക്കില്ല. കാരണം ഇറ്റാലിയന്‍ നിയമത്തിന് കൈയെത്തും ദൂരത്തല്ല ഇന്ത്യന്‍ നിയമം. പിന്നെ അന്താരാഷ്ട്ര നിയമങ്ങളുടെ നൂലാമാലകളിലൂടെ തിരിഞ്ഞുമറിഞ്ഞു വരണം. അതിന് രണ്ടു രാജ്യങ്ങള്‍ക്കും വലിയ താല്‍പ്പര്യമുണ്ടാവില്ല. മനസ്സ് തുറന്ന് പറയുകയാണെങ്കില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും.
തമിഴ്‌നാട് സര്‍ക്കാറിനും കര്‍ണാടക സര്‍ക്കാറിനും അബ്ദുല്‍നാസര്‍ മദനിയോട് പ്രത്യേകിച്ച് എന്തെങ്കിലും വിരോധമുണ്ടോ? പിന്നെന്തിനാണ് മദനിയെ ഇങ്ങനെ വിചാരണ കൂടാതെ ജയിലിലടച്ചിരിക്കുന്നത്? അദ്ദേഹത്തിന് വിവിധ അസുഖങ്ങളുണ്ട്. കാഴ്ചശക്തി കുറഞ്ഞിട്ടുണ്ട്. ശാരീരികമായി ഏറെ അവശനാണ്. എന്നിട്ടും എന്തിനാണ് ഈ പീഡനം? ആരാണ് ഇതിനു പിറകില്‍? ഒന്നുമില്ലാതെ എല്ലാവരും ഒരു പോലെ മദനിയെ ജയിലിലിടുമോ? കേവലം ഒരു പ്രതിക്കുവേണ്ടി മദനിയെ തന്നെ ജയിലിലിടേണ്ട ഗതികേട് തമിഴ്‌നാട് സര്‍ക്കാറിനും കര്‍ണാടക സര്‍ക്കാറിനും കേസ് അന്വേഷിക്കുന്ന ഏജന്‍സിക്കും ഉണ്ടോ?
പറഞ്ഞു വരുന്നത് ഇറ്റാലിയന്‍ നാവികരെ തുറന്നുവിട്ടതുപോലെ മദനി തുറന്നുവിടാന്‍ സാധിക്കില്ല. കാരണം മദനി ഇന്ത്യന്‍ പൗരനാണ്. രാജ്യത്തെ നിയമങ്ങളനുസരിച്ച് കുറ്റവാളിയാണെന്ന് കരുതുന്ന ഒരാള്‍ക്കെതിരേയാണ് കേസെടുക്കുന്നത്. തെളിവുകള്‍ അനുസരിച്ച് അയാളെ വിചാരണം ചെയ്യുന്നു. എന്തു തെളിവുകള്‍ എന്ന ചോദ്യം ഉയരും. ഏജന്‍സികള്‍ സമര്‍പ്പിക്കുന്ന തെളിവുകളില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് തോന്നുന്നതിനാലായിരിക്കുമല്ലോ തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെടുന്നത്. മദനിയുടെ കാര്യത്തില്‍ അയാള്‍ പുറത്തിറങ്ങരുതെന്ന് വിവിധ ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ക്ക് നിര്‍ബന്ധമുണ്ട്. തെക്കെ അറ്റത്തുള്ള കേരളത്തിലെ മദനിയോട് ദേശീയ സുരക്ഷാ ഏജന്‍സിയെ ഉദ്യോഗസ്ഥന്മാര്‍ക്ക് തീര്‍ച്ചയായും വ്യക്തിവിരോധം ഉണ്ടാകാന്‍ സാധ്യതയില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം ഏറെ ഉണ്ടായിട്ടും മദനിയെ വെറുതെ വിടാന്‍ കോടതികള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും ഇതോടോപ്പം ചിന്തിക്കണം. മനുഷ്യാവകാശം എന്തു കൊണ്ട് മദനിക്കു മാത്രം നിഷേധിക്കപ്പെടുന്നു?
അപ്പോള്‍ മറ്റു രാജ്യക്കാരായ എല്ലാ പ്രതികളെയും ഇത്തരത്തില്‍ വിട്ടയ്‌ക്കേണ്ടി വരുമെന്ന് വാദിക്കുന്നതിലും അര്‍ത്ഥമില്ല. കൊലപാതകകേസിലോ കഞ്ചാവ് കേസിലോ കള്ളക്കടത്ത് കേസിലോ കുടുങ്ങി ഇന്ത്യന്‍ ജയിലില്‍ കിടക്കുന്ന സാധാരണ അന്യരാജ്യ പൗരന്മാരെയല്ല തുറന്നുവിട്ടിരിക്കുന്നത്. എതിര്‍ രാജ്യത്തെ നാവികസേനയിലെ രണ്ടംഗങ്ങളെയാണ്. അസാധാരണമായ ഒരു കേസാണിത്. ഡിഎംകെയ്ക്കു വേണ്ടി ശ്രീലങ്കയുമായുള്ള നയതന്ത്രബന്ധം ഇന്ത്യക്ക് തകര്‍ക്കേണ്ടി വന്നിട്ടുണ്ട്. കോര്‍പ്പറേറ്റ് താല്‍പ്പര്യത്തിന്റെ പുറത്ത് മാലിദ്വീപിന്റെ കാര്യത്തിലും ഇന്ത്യക്ക് തെറ്റു പറ്റി. തീര്‍ച്ചയായും ഈ നാവികരെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അന്താരാഷ്ട്രകോടതിയില്‍ വിചാരണ നടന്നാല്‍ ഇവര്‍ പുഷ്പം പോലെ ഇറങ്ങി പോരും. കൊല്ലപ്പെട്ട രണ്ടു പേരുടെ ജീവന്‍ ചെറുതായി കണ്ടുകൊണ്ടല്ല ഇതുപറയുന്നത്. നഷ്ടപരിഹാരം സ്വീകരിച്ച് ഇറ്റലിക്കാര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കുന്നതാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്ലത്. പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കപ്പെട്ടാല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാലം വലിയ്ക്കുമെന്നത് രണ്ടു തരം.
അപ്പോള്‍ കൊല്ലം കടപ്പുറത്ത് പ്രകടനം വിളിച്ചിട്ടോ റോഡ് തടഞ്ഞിട്ടോ ഒരു കാര്യവുമുണ്ടാകില്ല. കാരണം നാവികരെ നാട്ടിലേക്കയയ്ക്കാന്‍ സമ്മതമാണെന്ന് കേന്ദ്രസര്‍ക്കാറാണ് കോടതിയെ അറിയിച്ചത്. ഇത്തരം നയതന്ത്രവിഷയങ്ങളില്‍ കോടതിയ്ക്ക് സര്‍ക്കാറിന്റെ ശുപാര്‍ശ തള്ളികളയാനാവില്ല












Click it and Unblock the Notifications