Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലിന്റെ പരിശീലനം വഴിപാടായി

കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് മോഹന്‍ലാല്‍ നടത്തിയ സൈനികപരിശീലനത്തെ വാഴ്ത്താന്‍ മത്സരിക്കുകയായിരുന്നു മാധ്യമങ്ങള്‍. എന്നാല്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാലിന്റെ പരിശീലനം വെറും പബ്ലിസിറ്റി സ്റ്റണ്ടാക്കുകയായിരുന്നുവെന്ന ആരോപണമാണ് അണിയറയില്‍ ശക്തമായി ഉയരുന്നത്.

Mohanlal

ആര്‍മി ആസ്ഥാനത്ത് കായികാഭ്യാസവും യുദ്ധമുറകളും ഉള്‍പ്പെടെ സമഗ്രമായ പരിശീലനമാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ അതെല്ലാം വഴിപാടായി മാറുകയായിരുന്നു. കണ്ണൂരിലെ സൈനികര്‍ക്കൊപ്പം ചില പരിശീലനങ്ങളിലെല്ലാം മോഹന്‍ലാല്‍ പങ്കുചേര്‍ന്നിരുന്നുവെങ്കിലും അതെല്ലാം ഷെഡ്യൂള്‍ അനുസരിച്ചായിരുന്നില്ല. അതിനു പുറമെ അമ്മയുടെ രോഗം മൂര്‍ച്ഛിച്ചുവെന്ന വാര്‍ത്ത മിലിട്ടറി ക്യാംപിലെത്തുകയും പെട്ടെന്നു തന്നെ പരിശീലനം മതിയാക്കി ലാല്‍ മടങ്ങുകയും ചെയ്തു.

മിലിട്ടറിയില്‍ സിഖ് മതവിശ്വാസികള്‍ക്കാണ് താടിവെയ്ക്കാന്‍ അനുവാദമുള്ളത്. എന്നാല്‍ സൈനികപരിശീലനത്തിന് മോഹന്‍ലാലെത്തിയത് താടിവെച്ചുതന്നെയായിരുന്നു. ഒരു ദിവസം പോലും കണ്ണൂരിലെ സൈനികക്യാംപില്‍ താമസിക്കാന്‍ തയ്യാറാകാതെ നഗരത്തിലെ നക്ഷത്രഹോട്ടലില്‍ ലാല്‍ താമസിക്കാന്‍ പോയതിലും സൈനികര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

കര്‍ക്കടക ചികിത്സയ്ക്കുശേഷം മേജര്‍ രവിയുടെ സിനിമയിലാണ് ലാല്‍ അഭിനയിക്കാന്‍ പോകുന്നത്. അതിലെ കഥാപാത്രത്തിന് വേണ്ടിയായിരിക്കാം മോഹന്‍ലാല്‍ താടി വെച്ചിരിക്കുന്നതെന്നുവേണം കരുതാന്‍. പരിശീലനത്തിന്റെ ആദ്യ ദിവസം ജില്ലാ പോലിസ് ടീമും മിലിട്ടറി ടീമും തമ്മില്‍ നടന്ന സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ മോഹന്‍ലാല്‍ മിലിട്ടറി ടീമിനുവേണ്ടി ജഴ്‌സി അണിയുമെന്നാണ് ആര്‍മി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നത്.

അതനുസരിച്ച് അവര്‍ ക്യാമറയും സര്‍വസന്നാഹങ്ങളുമായി കാത്തുനിന്നു. ഫുട്‌ബോള്‍ മൈതാനിയില്‍ മോഹന്‍ലാല്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയെങ്കിലും മൈതാനത്ത് ഇറങ്ങാന്‍ തയ്യാറായില്ല. കാരണം അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഇരൂടീമിലെയും കളിക്കാര്‍ ആ മഴയത്ത് 'സ്പിരിറ്റോ'ടെ മഴയത്ത് അണിനിരന്നപ്പോഴും താരത്തിന് അതൊരു സ്പിരിറ്റും നല്‍കിയില്ല. പിന്നീട് മഴയൊന്ന് തോര്‍ന്നപ്പോഴാണ് ചാനല്‍ ക്യാമറക്കാര്‍ക്കുവേണ്ടി പ്രത്യേകഷെഡ്യൂള്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് അല്‍പ്പനേരം അദ്ദേഹം ഗ്രൗണ്ടില്‍ പന്തുമായി പോസ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+