Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഇനി വേശ്യാലയങ്ങള്‍ തുടങ്ങേണ്ടി വരുമോ?

Sex
രാജ്യത്താകെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സാംസ്‌കാരികപരമായും വിദ്യാഭ്യാസപരമായും ഏറെ ഉന്നതിയിലാണെന്ന് അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലുള്ള അതിക്രമങ്ങളാണ് ഇതില്‍ ഏറെ കുപ്രസിദ്ധിനേടിയിട്ടുള്ളത്.

പരിപാവനമായ ബന്ധങ്ങള്‍ അച്ഛന്‍ മകളെയും അമ്മാവന്‍ മരുമകളെയും ചേട്ടന്‍ അനിയത്തിയെയും ഭോഗിക്കാന്‍ തുടങ്ങിയതിന്റെ കാരണമെന്താണ്? അമ്മയെന്ന വാക്കു പോലും ഉറച്ചുവിളിയ്ക്കാന്‍ പഠിയ്ക്കുന്നതിനു മുമ്പ് അവളെ പിച്ചിചീന്തുന്ന മൃഗങ്ങളാകാന്‍ പുരുഷന്മാര്‍ക്ക് എങ്ങനെ സാധിക്കുന്നു.

ലഹരി, മാനസികരോഗം, വിദ്യാഭ്യാസമില്ലായ്മ എന്നീ കാരണങ്ങള്‍ പറഞ്ഞ് ഒഴുക്കന്‍ മട്ടില്‍ രക്ഷപ്പെടാന്‍ പറ്റില്ല. കാരണം ഒരു സാംക്രമിക രോഗം പോലെ ഇതു പടര്‍ന്നുപിടിയ്ക്കുകയാണ്. ഒന്നിനു പിറകെ ഒന്നായി വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വെളിച്ചം കാണാത്ത എത്രയോ വാര്‍ത്തകള്‍ വേറെയുമുണ്ടാകും. കാരണം പലരും വിരല്‍ ചൂണ്ടുക ഉറ്റവര്‍ക്കും ഉടയവര്‍ക്കും നേരെയായിരിക്കും.

ലൈംഗികചിന്തയില്‍ വന്ന മാറ്റങ്ങളാണോ ഈ പ്രതിഭാസത്തിനു കാരണം? പണ്ട് കാലത്ത് ഏതൊരു ഗ്രാമത്തിലും ഒന്നോ രണ്ടോ 'പിഴച്ച പെണ്ണുങ്ങള്‍' കാണുമായിരുന്നു. അതിനും മുമ്പാണെങ്കില്‍ വേശ്യാഗൃഹങ്ങളും. ഇവര്‍ നിര്‍വഹിച്ചിരുന്ന ഒരു ദൗത്യമുണ്ടായിരുന്നു. ഇന്ന് അതിലേറെ പേര്‍ ലൈംഗികതൊഴിലാളികളായി രംഗത്തുണ്ട്. പക്ഷേ, മാന്യതയുടെ മുഖംമൂടിയില്‍ സമ്പത്തും മിടുക്കും ഉള്ളവര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി ഇത്തരം വാണിജ്യരതി മാറി കഴിഞ്ഞു. സ്വതന്ത്ര്യവും സ്വച്ഛന്ദവുമായ ലൈംഗികത നഷ്ടമായതാണോ നമ്മുടെ സമൂഹത്തെ ഈ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നത്? ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെ തന്നെ രതിയും മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. ഒരു പക്ഷേ, രതിയ്ക്ക് മറ്റേത് അവകാശത്തേക്കാളും കൂടുതല്‍ പ്രാധാന്യവുമുണ്ട്. കാരണം അത് എല്ലാ ജീവജാലങ്ങളുടെയും മൗലികമായ ആവശ്യമാണ്. ഇതിനര്‍ത്ഥം പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വതന്ത്ര്യമായി രതിയില്‍ ഏര്‍പ്പെടാം എന്നല്ല. കാമസൂത്രയുടെ സ്വന്തം നാട്ടില്‍ രതി ഇന്ന് കോടികള്‍ മറിയുന്ന ബിസിനസ്സായി മാറി.

ചുറ്റുവട്ടത്തുനിന്നും 'കമാട്ടിപുരകള്‍' അപ്രത്യക്ഷമായതോടെ സാധാരണക്കാരന്റെ ലൈംഗിക തൃഷ്ണകള്‍ ചുറ്റുവട്ടത്തുനിന്നും ഇരകളെ കണ്ടെത്താന്‍ തുടങ്ങി. അടുത്ത വീട്ടിലെ അല്ലെങ്കില്‍ ചുറ്റുപ്പാടുള്ള മറ്റൊരു 'പെണ്‍ജീവിയെ' ആകര്‍ഷിക്കാനുള്ള മാസ്മരികതയോ പണമോ കൈയൂക്കോ ഇല്ലാത്തതുകൊണ്ടു തന്നെ തന്റെ 'ഉപഭോഗവസ്തുവിനെ' മാളത്തില്‍ തന്നെ കണ്ടെത്താന്‍ ചില 'കാട്ടുജീവികള്‍' ശ്രമിയ്ക്കുകയും അതില്‍ വിജയിക്കുകയും ചെയ്തുവെന്നാണ് യാഥാര്‍ത്ഥ്യം. ചിലര്‍ സമീപത്തുള്ള 'മാളങ്ങളിലും കാട്ടിടവഴികളിലും' റെയില്‍വേപാളങ്ങളിലും തന്റെ ആസക്തി അടിച്ചുകയറ്റി.

രാജ്യത്തെ ലൈംഗിക വിദ്യാഭ്യാസത്തില്‍ പൊളിച്ചെഴുത്ത് കൊണ്ടു വരേണ്ട സമയമാണിത്. ബന്ധങ്ങളുടെ പരിപാവനത നിലനിര്‍ത്താന്‍ ലൈംഗികതയെ മറച്ചുവെയ്ക്കുകയല്ല വേണ്ടത്. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ലൈംഗികവിദ്യാഭ്യാസം നല്‍കണം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കാര്യങ്ങളറിഞ്ഞു വളരണം. വാത്സല്യത്തെയും ചൂഷണത്തെയും തിരിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിയ്ക്കും സാധിക്കണം. തന്നെ പോലെ തന്റെ അനിയത്തിയ്ക്കും ലൈംഗികമായ അറിവുണ്ടെന്ന് ഓരോ സഹോദരനും തിരിച്ചറിയണം. തടഞ്ഞുവെയ്ക്കുന്ന ലൈംഗിക പലപ്പോഴും ഭീകരമായ ആക്രമണങ്ങളായി മാറാറുണ്ട്.

ഇത്തരം സാമൂഹികാവസ്ഥയില്‍ മാറ്റം വരുത്തണമെങ്കില്‍ ലൈംഗികതൊഴിലാളികള്‍ക്ക് അംഗീകാരം നല്‍കണം. സെക്‌സ് പാപമല്ലെന്ന ചിന്ത ജനങ്ങളുടെ മനസ്സിലുണ്ടാവണം. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും വാണിജ്യരതിക്ക് അംഗികാരമുണ്ട്. ഇത്തരത്തിലുള്ള പല രതികേന്ദ്രങ്ങളും ഓഹരി വിപണിയില്‍ പോലും ലിസ്റ്റ് ചെയ്തിട്ടുള്ള കൂറ്റന്‍ കമ്പനികളാണ്. ഇത്തരത്തിലുള്ള കമ്പനികള്‍ ഇന്ത്യയിലും ഉയര്‍ന്നു വരണമെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം.

രതിയെന്നത് ബോധവത്കരണം കൊണ്ട് ഇല്ലാതാക്കാവുന്ന ഒന്നല്ല. സെക്‌സ് എന്നത് ഒരു അത്യാവശ്യമാണ്. മനുഷ്യന്‍ ഉണ്ടായ കാലം മുതലേ സെക്‌സിനുവേണ്ടിയുള്ള പരാക്രമങ്ങളും ഉണ്ടായിട്ടുണ്ട്.് 'ദേവദാസി സമ്പ്രദായവും' വേശ്യകളും കാമാട്ടിപുരകളും ഉണ്ടായിരുന്നതും അതുകൊണ്ടു തന്നെയാണ്.. എന്തിനേറെ 20 വര്‍ഷം മുമ്പുള്ള കേരളചുറ്റുപാടിലേക്ക് ഒന്നു തിരിച്ചുപോയ് നോക്കൂ. നിങ്ങളുടെ ഗ്രാമത്തില്‍ അറിയപ്പെടുന്ന ഒരു ലൈംഗിക തൊഴിലാളി ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇന്ന് അവനെ ഉത്തേജിപ്പിക്കുന്ന ചുറ്റുപ്പാടുകളുണ്ട്. പക്ഷേ, അവന്റെ കൊക്കിലൊതുങ്ങുന്ന 'ഉഷ്ണശമന' കേന്ദ്രങ്ങളില്ല. സര്‍ക്കാര്‍ വേശ്യാലയങ്ങള്‍ തുടങ്ങണമെന്നല്ല ഇതിനര്‍ത്ഥം, പകരം ലൈംഗികതയും ലൈംഗിക തൊഴിലാളികളും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവും നിലവിലുള്ള നിയമങ്ങളില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളും വരുത്തണം. ലൈംഗികതൊഴിലാളികളെ(ആണായാലും പെണ്ണായാലും) അംഗീകരിക്കാന്‍ തയ്യാറാകണം. പക്ഷേ, ഇതൊന്നും ആ കാട്ടാളന്മാര്‍ ചെയ്ത കൊടിയ ക്രൂരതകള്‍ക്കുള്ള ന്യായീകരണമാകില്ല. അവരെ മാതൃകപരമായി ശിക്ഷിക്കുക തന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+