Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പ്രധാന മന്ത്രി സ്ഥാനത്തേയ്ക്ക്?

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരെന്ന ചോദ്യം കൂടുതല്‍ ചൂടുപിടിച്ചിരിയ്ക്കുകയാണ്. മമതാ ബാനര്ജിപയും മുലയം സിംഹ് യാദവും കോണ്ഗ്ര്സ് നിര്ദ്ദേടശിച്ച രണ്ട് പേരുകളും തള്ളി സ്വന്തം പട്ടിക നല്കിജയിരിയ്ക്കുകയാണ്. ഈ പട്ടികയില്‍ പ്രധാനമായുള്ളത് പ്രധാനമന്ത്രി മന്മോ്ഹന്‍ സിഹ് ആണ്.

Ak Antony

മന്മോആഹന്‍ സിംഹ് പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ ആരായിരിയ്ക്കും അടുത്ത പ്രധാനമന്ത്രിയാവുക. ക്യാബിനറ്റിലെ പ്രധാനിയായ എ. കെ. ആന്റണി ആയാല്‍ അതിശയിയ്ക്കേണ്ടതില്ലെന്നാണ് ദില്ലിയിലെ വര്ത്ത മാനം.

ധനകാര്യ മന്ത്രി പ്രണബ് മുഖര്ജില, ഉപരാഷ്ട്രപതി ഹമീദ് അന്സാകരി എന്നിവരാണ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് കോണ്ഗ്രമസ് നിര്ദ്ദേതശിയ്ക്കുന്നത്. എന്നാല്‍ ഈ രണ്ട് പേരോടും മമതയ്ക്കും മുലയമിനും യോജിപ്പില്ല. അതുകൊണ്ടാണ് ഇരുവരും ചേര്ന്ന് പുതിയ പേരുകള്‍ നിര്ദ്ദേ ശിച്ചത്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്മോ്ഹന്‍ സിഹ്, മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്ജിി എന്നിവരാണ് ഈ മൂന്ന് പേര്‍. ഇതില്‍ എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കാന്‍ കോണ്ഗ്രജസ് എന്തായാലും സമ്മതിയ്ക്കില്ല. ഇതിന് രണ്ട് കാരണങ്ങളുണ്ട്. കഴിഞ്ഞഥവണ അബ്ദുള്‍ കലാം രാഷ്ടപതിയായത് ബിജെപി നേതൃത്ത്വത്തിലുള്ള എന്ഡി്എയുടെ പിന്തുണയോടെയാണ്. മാത്രമല്ല സോണിയ വിദേശ വനിതായയതുകൊണ്ട് പ്രധാനമന്ത്രി ആവുന്നത് ഉചിതമല്ലെന്ന് നിര്ദ്ദേ ശിച്ചതും അബ്ദുള്‍ കലാം രാഷ്ട്രപതി ആയിരുന്നപ്പോഴാണ്.

സോമനാഥ് ചാറ്റര്ജിിയെ രാഷ്ട്രപതിയാക്കാന്‍ മമത തന്നെ സമ്മതിയ്ക്കാന്‍ സാദ്ധ്യതയില്ല. സോമനാഥ് ചാറ്റര്ജിായുടെ പേര് മുലയം നിര്ദ്ദേ്ശിച്ചതായി വേണം കരുതാന്‍. മമത ബാനര്ജിത1984ല്‍ ആദ്യമായി എം പി സ്ഥാനത്തേയ്ക്ക് ബംഗാളിലെ ജാഥവ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചത് സിപിഎം സ്ഥാനാര്ത്ഥി യായ സോമനാഥ് ചാറ്റര്ജിഭയ്ക്കെതിരെ ആയിരുന്നു. യൂത്ത് കോണ്ഗ്ര്സ് നേതാവായിരരുന്നു അന്ന് മമത. മാത്രമല്ല സോമനാഥ് ചാറ്റര്ജി് ലോക് സഭാ സ്പീക്കറായിരിയ്ക്കുമ്പോള്‍ സംസാരിയ്ക്കാന്‍ അനുവദിയ്ക്കാത്തതിനെ തുടര്ന്ന് മമത ബാനര്ജി് സഭയുടെ നടുത്തളത്തിലിറങ്ങി പേപ്പറുകള്‍ വലിച്ച് കീറി പ്രതിഷേധിച്ചിരുന്നു. മാത്രമല്ല മമത ബംഗാള്‍ മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലുടനീളം സോമനാഥ് ചാറ്ററ്ജി് മമതയ്ക്കെതിരെ പ്രചാരണം നടത്തിയിരുന്നു.

എന്തിന് ആന്റണിയെ തിരഞ്ഞെടുക്കണം?

ഈ സാഹചര്യത്തില്‍ പിന്നെ സാദ്ധ്യത മന്മോ ഹന്‍ സിംഹിനാണ്. ഇതാണ് എകെ ആന്റണിയുടെ ചുണ്ടില്‍ മന്ദസ്മിതം ഉയര്ത്തുധന്നത്. മന്മോ്ഹന്‍ പ്രധാന മന്ത്രിയായാല്‍ ഉണ്ടാവുന്ന ഒഴിവിലേയ്ക്ക് ആരാവും. ഈ സ്ഥാനത്തേയ്ക്ക് പ്രണബിനെ തുണയ്ക്കാനും മമത തയ്യാറാവില്ല. പിന്നെ നറുക്ക് വീഴാവുന്നത് പി. ചിദംബരത്തിനാണ്. പ്രണബിനേക്കാള്‍ വന്‍ എതിര്പ്പു കള്‍ പി. ചിദംബരത്തിനെതിരെ ഉണ്ടാവും. മാത്രമല്ല പല അഴിമതികഥകളിലും സജീവ നാമം ദില്ലിയില്‍ ഇപ്പോള്‍ പി ചിദംബരമാണ്. പിന്നെ ചിദംബരം സോണിയ പറയുന്നതൊക്കേ അപ്പടി കേട്ടുകൊള്ളണമെന്നുമില്ല.

ഇങ്ങനെ ക്യാബിനറ്റിലെ രണ്ട് മുതിര്ന്ന മന്ത്രിമാര്‍ ഒഴിഞ്ഞാല്‍ ആന്റണിയ്ക്ക് നറുക്ക് വീണുകൂടാതില്ല. ആന്റണിയ്ക്കാണെങ്കില്‍ പല വിശേഷണങ്ങളും ചാര്ത്താ നും ആവും. അഴിമതി അടുത്തുകൂടെ പോയിട്ടില്ല. ആദ്യമായ് ഒരു ക്രിസ്ത്യാനി പ്രധാനമന്ത്രി ആവുന്നു. സോണിയ നിര്ദ്ദേ ശിച്ചാല്‍ മറുത്തൊന്നും പറയില്ല. ഏറെ വന്നാല്‍ സംഭവിയ്ക്കാവുന്നത് ഒരു രാജി മാത്രമാണ്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ആന്റണി രാജി വച്ചതുകൊണ്ട് കോണ്ഗ്ര്സിന് അത്ര ചേതമൊന്നും വരാനില്ല. മാത്രമല്ല ഇത്ര മികച്ച സ്ഥാനത്ത് നിന്ന് ആന്റണി രാജി വയ്ക്കുമോ? അരി ഇടപാടിലെ കോഴ സംബന്ധിച്ച് മന്ത്രാലയത്തിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ പണ്ട് കേന്ദ്ര സിവിള്‍ സപ്ലൈസ് മന്ത്രി സ്ഥാനം ആന്റണി രാജിവച്ചിരുന്നു. പക്ഷേ പ്രതിരോധ മന്ത്രാലയത്തിനെതിരെ ഈയിടെ അഴിമതി ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം അനങ്ങിയില്ല. അതുകൊണ്ട് ആന്റണിയും മാറിയിരിയ്ക്കുന്നു. പഴയ ആന്റണി അല്ല ഇപ്പോഴത്തെ എകെ ആന്റണി.

ആവശ്യമില്ലാതെ വായ് തുറക്കില്ല. ആവശ്യമുള്ളപ്പോഴും തുറക്കാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. ഒരു തരത്തില്‍ നോക്കിയാല്‍ ശരീര ഭാഷയില്‍ പോലും മന്മോകഹന്‍ സിംഹിനോട് ഏറെ സാമ്യമുള്ള ഒരാള്‍ എന്തുകൊണ്ടും ഈ പദത്തിലേയ്ക്ക് സോണിയയ്ക്ക് കണ്ടെത്താവുന്ന യോഗ്യന്‍.

പക്ഷേ ഒരു കാര്യം...

രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാവാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പുതിയ സമവാക്യങ്ങള്ക്കൊ ന്നും അര്ത്ഥ മുണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+