Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമോഷനിലെ റിസര്‍വേഷന്‍ രാജ്യത്തെ തകര്‍ക്കും

സര്‍ക്കാര്‍, പൊതുമേഖലാ ജോലികളില്‍ സ്ഥാനകയറ്റം നല്‍കുന്നത് സംവരണ അടിസ്ഥാനത്തിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ ഭരണസംവിധാനത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ജാതിയുടെയും മതത്തിന്റെയും ആനുകൂല്യത്തില്‍ ജോലി നല്‍കുന്നത് ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന ഭരണഘടനാ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ ഇതുവരെ പാലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വോട്ടിനുവേണ്ടി കൂടുതല്‍ സംവരണത്തിനായി യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിരോധാഭാസം.

Say No to Reservation

ഈ സംവരണം നീക്കം ഭരണനിര്‍വഹണ സംവിധാനത്തെ തന്നെ തകര്‍ക്കും. പരിചയ സമ്പത്തും കഴിവുമായിരിക്കണം സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡം. വലിയ കുഴപ്പമില്ലാത്ത രീതിയാണ് നിലവിലുള്ളത്. ജനിച്ച ജാതിയും മതവും പ്രമോഷന് മാനദണ്ഡമാകുന്നതോടെ രാജ്യത്തെ ഭരണനിര്‍വഹണ വ്യവസ്ഥ തന്നെ താളം തെറ്റും. ഇതിനര്‍ത്ഥം സംവരണവിഭാഗത്തില്‍ പെട്ടവര്‍ക്ക് കഴിവും യോഗ്യതയും ഇല്ലെന്നല്ല.

യോഗ്യതയും പരിചയ സമ്പത്തും ഉണ്ടെങ്കില്‍ സംവരണ വിഭാഗത്തില്‍ പെട്ട ആര്‍ക്കും ഉന്നത പോസ്റ്റുകളിലെത്താന്‍ സാധിക്കും. സാമ്പത്തിക പിന്തുണയോടെയും സംവരണത്തിലൂടെയും പിന്നോക്ക വിഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിയ്ക്കുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസും ബിഎസ്പി പോലുള്ള രാഷ്ട്രീയ കക്ഷികളും കളിയ്ക്കുന്ന നാടകമാണിത്.

കേന്ദ്രത്തിലെ 93 കാബിനറ്റ് സെക്രട്ടറിമാരില്‍ ഒരൊറ്റ ആളും ദളിതനല്ലെന്ന് കരുതി, യുപിയിലെ മജിസ്‌ട്രേട്ടുമാരില്‍ ഒരാളൊഴികെ ബാക്കിയെല്ലാം സവര്‍ണനാണെന്ന് കരുതി, പ്രമോഷനില്‍ എങ്ങനെ സംവരണം കൊണ്ടുവരാന്‍ സാധിക്കും. മജിസ്‌ട്രേട്ടാകാനുള്ള വിദ്യാഭ്യാസവും യോഗ്യതയും പരിചയവും ഉണ്ടെങ്കിലും ഏത് സംവരണ വിഭാഗത്തില്‍ പെട്ടവനും മജിസ്‌ട്രേട്ടാവാന്‍ സാധിക്കും. പിന്നെ എന്താണ് ഈ സംവരണ നാടകത്തിന്റെ ലക്ഷ്യം. സംവരണം തികയ്ക്കാന്‍ തൂപ്പുകാരനെ പിടിച്ച് മജിസ്‌ട്രേക്കാന്‍ പറ്റുമോ? ഒരു തൂപ്പുകാരന്‍ പഠിച്ച് മജിസ്‌ട്രേട്ടാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ഗ്രാന്റിന്റെയും സംവരണത്തിന്റെയും ബലത്തില്‍ അവന്‍ പഠിച്ച് മുന്നേറണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. സംവരണം തികയ്ക്കാന്‍ വേണ്ടി എല്‍എല്‍ബി കഴിഞ്ഞ് പ്രാക്ടീസിങ് തുടങ്ങിയ ഒരാളെ പിടിച്ച് ജഡ്ജിയാക്കിയാല്‍ എങ്ങനെയുണ്ടാകും? സംവരണം പാലിക്കാന്‍ കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട പരിചയ സമ്പത്തില്ലാത്ത ഒരാളെ പോലിസ് കമ്മീഷണറാക്കിയാല്‍ എന്തു സംഭവിക്കും? സംവരണം മാത്രം സംഭവിക്കും.

സിപിഎം പോലുള്ള കക്ഷികളും സംവരണ രാഷ്ട്രീയത്തില്‍ മുതലെടുപ്പിന് നടക്കുകയാണ്. സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് സ്വയം ചെറുതാവുകയായിരുന്നു. സ്വകാര്യകമ്പനികള്‍ ലാഭത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുള്ള ഏത് സംവരണക്കാരനും ഇത്തരം കമ്പനികള്‍ ജോലി ചെയ്യാം. കഴിവില്ലാത്ത ഒരു സംവരണക്കാരനെ നിയമം പാലിക്കാന്‍ കമ്പനിയ്ക്കുള്ളില്‍ പ്രതിഷ്ഠിയ്ക്കാന്‍ ഒരു മുതലാളിയും ഇഷ്ടപ്പെടില്ല. അതേ സമയം കഴിവും പരിചയസമ്പത്തും ഉണ്ടെങ്കില്‍ ഒരു മുതലാളിയും ഒരു സംവരണക്കാരനെ പുറത്താക്കുകയുമില്ല. അയാള്‍ക്ക് വേണ്ടത് മെച്ചപ്പെട്ട മനുഷ്യവിഭവശേഷിയാണ്. അത് ആരായാലും അയാള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+