പോപ്പുലര്‍ഫ്രണ്ടിന് അസാമിലെന്ത്?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുമെന്ന ഭീഷണി സന്ദേശങ്ങള്‍ അയച്ചതില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഹുജി(ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്ലാമി)യ്‌ക്കൊപ്പം കേരളത്തില്‍ ഏറെ വേരുകളുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരും കേട്ടപ്പോള്‍ ചിലരുടെയെങ്കിലും നെറ്റിച്ചുളിഞ്ഞിട്ടുണ്ടാവും.

ഇതില്‍ അത്ര അദ്ഭുതപ്പെടാനൊന്നുമില്ല. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറി അസമില്‍ തമ്പടിച്ചിട്ടുള്ള മുസ്ലീങ്ങള്‍ക്കിടയില്‍ ഏറെ വേരോട്ടമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐക്കും സാധിച്ചിട്ടുണ്ട്. സന്നദ്ധസേവന സംഘടനകളുടെ മറവില്‍ അഭയാര്‍ത്ഥി ക്യാപുകളില്‍ സജീവമായ ഇവര്‍ പതുക്കെ പതുക്കെ ഉറച്ച അനുയായികളെ ഇവിടെ നിന്നും കണ്ടെത്തുകയായിരുന്നു.
ഏകദേശം 60 ലക്ഷത്തോളം ഭീഷണി സന്ദേശങ്ങളാണ് പാകിസ്താനില്‍ ഇന്ത്യന്‍ മൊബൈലുകളിലേക്ക് ഒഴുകിയത്. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ ഡാറ്റകള്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യം പ്രസക്തമായിരുന്നു. ഈ രീതിയില്‍ നടത്തിയ അന്വേഷണമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചത്.
തുടര്‍ന്ന് ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ സൂഷ്മമായി നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പ്രൊഫൈലുകളിലൂടെയാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതായി ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരോധിത സംഘടനയായ സിമിയുടെയും ഇന്ത്യന്‍ മുജാഹിദ്ദിന്റെയും പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.
അസമിലെ ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്കുവേണ്ടി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ കാര്യമായ പിരിവു നടത്തുന്നുണ്ട്. സംഘടനയുമായി ബന്ധമുള്ളവരുടെ ഫേസ്ബുക്ക് എക്കൗണ്ടുകളിലെല്ലാം ഈ പിരിവ് സംബന്ധിച്ച പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതായും തെളിഞ്ഞിട്ടുണ്ട്.
അതേ സമയം അസം ജനതയ്‌ക്കെതിരേ നടക്കുന്ന ഊഹപ്രചാരണത്തിലേക്ക് പോപ്പുലര്‍ ഫ്രണ്ടിനെ വലിച്ചിഴയ്ക്കുന്നത് വാസ്തവ വിരുദ്ധമായ മാധ്യമ റിപ്പോര്‍ട്ടുകളാണെന്ന് ചെയര്‍മാന്‍ ഇഎം അബ്ദുര്‍റഹ്മാന്‍ ആരോപിച്ചു. ഇത്തരത്തിലുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണേ്ടായെന്ന് അറിയില്ല. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെ ഇതിലേക്ക് അനാവശ്യമായും അധാര്‍മികമായും വലിച്ചിഴയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ആരോപണം തെളിയിക്കാന്‍ പോപുലര്‍ ഫ്രണ്ട് ബന്ധപ്പെട്ടവരെ വെല്ലുവിളിക്കുന്നു.












Click it and Unblock the Notifications