കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേവിഡ് ഫ്രാലി ബാംഗ്ലൂരില്‍

Google Oneindia Malayalam News

Frawley
ബാംഗ്ലൂര്‍: ലോക പ്രശസ്ത വേദ പണ്ഡിതനും ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ ഡേവിഡ് ഫ്രാലി ബാംഗ്ലൂരില്‍ പ്രസംഗിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളുടെ പിന്‍ബലത്തോടെ ആര്യന്‍ അധിനിവേശ സിദ്ധാന്തത്തിന്റ മിഥ്യയെ തുറന്നു കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ് പണ്ഡിറ്റ് വാമദേവ ശാസ്ത്രി എന്നുകൂടി അറിയപ്പെടുന്ന ഡോ ഫ്രാലി.

മതങ്ങള്‍ക്കിടയില്‍ സമവായം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന BIRD എന്ന സംഘടനയുടെ പത്താമത് റവ. ഡോ സ്റ്റാന്‍ലി സമര്‍ത്ഥ മെമ്മോറിയല്‍ പ്രസംഗം നടത്തുന്നതിനാണ് ഫ്രാലി. ബാംഗളൂരില്‍ എത്തുന്നത്. മാര്‍ച്ച് 24 ശനിയാഴ്ച, വൈകുന്നേരം 4.30 മുതല്‍ 7.00 വരെ ലാവല്ലേ റോഡിലുള്ള റോട്ടറി ഹൗസ് ഓഫ് ഫ്രണ്ട്ഷിപ്പ് ഹാളില്‍ വച്ചു നടക്കുന്ന പ്രഭാഷണത്തിന് പ്രവേശനം സൗജന്യമാണ്.

'ഹിന്ദുമതത്തിലെ വൈവിദ്ധ്യങ്ങളും സാര്‍വലൌകികതയും' എന്നതായിരിക്കും വിഷയം. BBC ഇന്ത്യ ബ്യൂറോ ചീഫ് മാര്‍ക്ക് റ്റുള്ളി, അരുണ്‍ ഷൂരി, എം ജെ അക്ബര്‍, ജസ്റ്റീസ് കെ ടി തോമസ് തുടങ്ങിയവരാണ് ഇതിനുമുമ്പ് നടന്ന പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള പ്രമുഖരില്‍ ചിലര്‍.

English summary
Famous veda scholar Dr. David Frawley in Bangalore on Saturday, 24 March 2012 , 4.30 to 7 p.m at the Rotary House of Friendship, Lavelle Road , Bangalor, 10th annual Rev. Dr. Stanley Samartha Memorial lecture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X