താരങ്ങളുടെ ഹണിമൂണ്‍ കാലം
സെലിബ്രിറ്റികളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളാണ്, പ്രത്യേകിച്ചും വിവാഹിതരാകുന്നത് ലൈംലൈറ്റില്‍ നില്ക്കുന്നവരാണെങ്കില് അതിന് പൊലിമ കൂടും. പണം വാരിച്ചൊരിഞ്ഞുള്ള ആര്‍ഭാഢങ്ങളും ആഢംബരങ്ങളും മിക്ക സെലിബ്രിറ്റികല്യാണങ്ങള്ക്കും ഉണ്ടാകാറുണ്ട്. സിനിമയിലെയും രാഷ്ട്രീയത്തിലെയും ഫാഷന്‍ ലോകത്തെയും ക്രിക്കറ്റിലെയുമെല്ലാം പ്രമുഖര്‍ പല സെലിബ്രിറ്റി കല്യാണങ്ങളുടെയും സ്ഥിരം ആകര്‍ഷണങ്ങളാണ്.
കല്യാണം കഴിഞ്ഞാലും പാപ്പരാസികള്‍ ഇവരെ വെറുതെ വിടാറില്ല. വിവാഹച്ചടങ്ങ് കഴിയുന്നതോടെ ഇവരുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നതാണ് പാപ്പരാസികളുടെ പ്രധാന ലക്ഷ്യം. പല സെലിബ്രിറ്റികളും കല്യാണത്തേക്കാള്‍ ആര്ഭാഢത്തിലാണ് ഹണിമൂണ്‍ ആഘോഷിക്കാറുള്ളത്. ചിലര്‍ നേരത്തേ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ മാധ്യമങ്ങളെ അറിയിക്കും, ചിലരാകട്ടെ ആരെയും അറിയിക്കാതെ ചില അജ്ഞാത കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യും. ഇതാ പ്രമുഖ സെലിബ്രിറ്റികളില്‍ ചിലരുടെ ഹണിമൂണ്‍ യാത്രകള്‍.

ഐശ്വര്യ റായ്-അഭിഷേക് ബച്ചന്
പ്രണയിച്ച് വിവാഹം കഴിച്ച ഐശ്വര്യയും അഭിഷേകും അന്നും ഇന്നും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും വമ്പന്‍ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ ചലനങ്ങളും വലിയ വാര്‍ത്തകളാകാറുമുണ്ട്. വിവാഹശേഷം ഹണിമൂണ്‍ ആഘോഷത്തിനായി ഇവര്‍ പറന്നത് യൂറോപ്പിലേയ്ക്കായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച ഗുരുവെന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ക്കായി ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രചെയ്യുന്നതിനിടെയായിരുന്നു അഭിഷേക് ഐശ്വര്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. 2007 ഏപ്രില്‍ ഇരുപതിനായിരുന്നു ഇവരുടെ വിവാഹം.

ഇമ്രാന് ഖാന്- അവന്തിക മാലിക്
2001 ജനുവരി 11ന് മുംബൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. അമീര്‍ ഖാന്റെ വസതിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം ഫുക്കേറ്റിലെ സ്വകാര്യ ദ്വീപിലായിരുന്നു ഇവരുടെ ഹണിമൂണ്‍.

മഹേഷ് ഭൂപതി-ലാറ ദത്ത
ടെന്നിസ് താരമായ മഹേഷ് ഭൂപതിയും ബോളിവുഡ് താരം ലാറ ദത്തയും 2001 ഫെബ്രുവരി 20നാണ് വിവാഹിതരായത്. അഗ്വാഡയിലെ സണ്‍സെറ്റ് പോയിന്റില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. തിരക്കുള്ളകാലമായിരുന്നെങ്കിലും ഇവര്‍ ഹണിമൂണിന് സമയം കണ്ടെത്തുകയും ബാലിയിലേയ്ക്ക് പോവുകയും ചെയ്തു.

മഹേന്ദ്രസിങ് ധോണി-സാക്ഷി
ന്യൂസിലാന്റിലെ അഡ്വഞ്ചര്‍ കാപിറ്റല്‍ എന്നറിയപ്പെടുന്ന ക്യൂന്സ്ടൗണിലായിരുന്നു ഇവരുടെ ഹണിമൂണ്‍. ക്യൂന്‍സ്ടൗണ്‍ ടൂറിസം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ മധുവിധുവിനായി അങ്ങോട്ട് പറന്നത്. ന്യൂസിലാന്റ് ടൂറിന്റെ സമയത്ത് ധോണി ന്യൂസിലാന്റ് ഹണിമൂണിന് പറ്റിയ സ്ഥലമാണെന്ന് അഭിപ്രായപ്പെടുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അങ്ങിനെയാണ് ടൂറിസം വകുപ്പ് ധോണിയെയും സാക്ഷിയെയും മധുവിധു ആഘോഷിക്കാന്‍ അങ്ങോട്ട് ക്ഷണിച്ചത്.

സെയ്ഫ് അലി ഖാന്- കരീന കപൂര്‍
ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. അഞ്ചുവര്ഷത്തെപ്രണയത്തിനൊടുവില് 2012 ഒക്ടോബര്‍ പതിനാറിനാണ് ഇവര്‍ വിവാഹിതരായത്. സ്വിറ്റ്സര്‍ലാന്റിലെ ഗസ്റ്റാഡിലായിരുന്നു ഇവരുടെ മധുവിധു.

ഷൊഐബ് മാലിക്-സാനിയ മിര്‍സ
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയും പാകിസ്താന് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹിതരായത് 2010 ഏപ്രില്‍ പതിനഞ്ചിനായിരുന്നു. പാക് അധീനകാശ്മീരിലെ മുഖ്യമന്ത്രി മെഹ്ദി ഷായുടെ ക്ഷണം സ്വീകരിച്ച് ഗില്‍ജിറ്റ്-ബാല്ടിസ്താനിലായിരുന്നു ഇവര്‍ മധുവിധു ആഘോഷിച്ചത്.

വിദ്യ ബാലന്-സിദ്ധാര്‍ത്ഥ് റോയ് കപൂര്‍
2012 ഡിസംബര്‍ 14നാണ് നടി വിദ്യ ബാലന്റെയും യുടിവി മേധാവി സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെയും വിവാഹം കഴിഞ്ഞത്. പഞ്ചാബി ശൈലിയിലും തമിഴ് ശൈലിയിലും ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടത്തിയിരുന്നു. കരീബിയന്‍ ഐലന്റില്‍ ആയിരുന്നു ഇവരുടെ ഹണിമൂണ്‍ ദിനങ്ങള്‍.

ശില്പ ഷെട്ടി-രാജ് കുന്ദ്രെ
ബോളിവുഡ് നായികയായിരുന്ന ശില്പ ഷെട്ടി വ്യവസായിയാ രാജ് കുന്ദ്രെയെ വിവാഹംകഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബഹാമാസിലാണ് ഇവര്‍ തങ്ങളുടെ ഹണിമൂണ്‍കാലം ചെലവഴിച്ചത്. ഹണിമൂണിന് യാത്രയാകുന്നതിന് മുമ്പ് ശില്പ രാജിനൊപ്പം ഗുരു കല്‍ക്കി ഭഗവാനെ സന്ദര്‍ശിച്ചിരുന്നു. തിരുപ്പതിയ്ക്കടുത്താണ് ഈ കേന്ദ്രം.

ഹൃത്തിക് റോഷന്
രാത്രിയില്‍ കാറിന്റെ വെളിച്ചത്തില്‍ കണ്ട സൂസന്നയെ ഹൃത്വിക് പ്രണയിക്കുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ഹിന്ദു ശൈലിയിലും മുസ്ലീം രീതിയിലും ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടന്നിട്ടുണ്ട്. 2000 ഡിസംബര്‍ ഇരുപതിനായിരുന്നു വിവാഹം. ഹണിമൂണിനായി ഇവര്‍ യൂറോപ്പിലേയ്ക്കാണ് പോയത്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications