മുഖ്യമന്ത്രി ജയിച്ചു; സിപിഎം തോറ്റു
കേരളം കണ്ട ഏറ്റവും വലിയ സമരത്തിന് നേതൃത്വം നല്കിയ ഇടതുപക്ഷം ആവശ്യങ്ങള്‍ മുഴുവന്‍ നേടിയെടുക്കാതെ ആ സമരത്തില്‍ നിന്ന് പിന്മാറി. സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന തന്ത്രപരമായ നിലപാടിലൂടെ മുഖ്യമന്ത്രി സമരത്തെ യഥാര്‍ത്ഥത്തില്‍ തോല്പിക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രി രാജിവക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സിപിഎമ്മും ഇടത് പക്ഷവും സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിച്ചു. സമരത്തിന്റെ ആദ്യദിവസം തന്നെ സെക്രട്ടേറിയറ്റ് പൂര്‍ണയും ഉപരോധിക്കാതെ സമരത്തില്‍ ഇടത് പക്ഷം അയവ് കാട്ടി. സമരം അക്രമാസക്തമാകാതിരിക്കാനുള്ള നടപടിയായിരുന്നു ഇതെന്ന് ഇടത് പക്ഷം പറഞ്ഞെങ്കിലും അത് സത്യത്തില്‍ സര്‍ക്കാരിനോടുള്ള മൃദുസപീനത്തിന്റെ ഭാഗമായിരുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സമരം ഒരു ഘട്ടത്തിലും പാര്‍ട്ടിയുടേയും ഇടത് മുന്നണിയുടേയും കൈയ്യില്‍ നിന്ന് പോകരുതെന്ന് ഉറപ്പിച്ച മട്ടായിരുന്നു തുടക്കം മുതലേ. ഒരു തരത്തിലും അക്രമാസക്തമാക്കാതെ നോക്കാന്‍ പിണായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബദ്ധശ്രദ്ധരായി എപ്പോഴും ഉണ്ടായിരുന്നു. ഉപരോധത്തിന്റെ രണ്ടാം ദിവസം ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം ചേരുമ്പോള്‍ ഒരു പ്രകോപനവും ഉണ്ടാക്കാതെ സമരക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെറുതേയിരുന്നു.
എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെയാണ് നടന്നത്. മുഖ്യമന്ത്രിക്ക് രാജിവക്കേണ്ടി വന്നില്ല, ഇടത് സമരത്തിന്റെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടു. പക്ഷേ സമരം ചെയ്ത പ്രവര്ത്തകര്ക്കപ്പുറത്ത് സമരത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ അഹോരാത്രം പ്രയത്നിച്ച സാധാരണ പ്രവര്‍ത്തകരോട് സിപിഎം എങ്ങനെ മറുപടി പറയും എന്ന് കണ്ടറിയേണ്ടി വരും. ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് വേണ്ടി പ്രക്ഷോഭം തുടരുമെന്ന് പറയുമ്പോഴും ഇത്രമേല്‍ ശക്തമായ ഒരു സാഹചര്യത്തെ ഫലപ്രദമായി ഉപയയോഗിക്കാന്‍ കഴിയാതെ പോയ പാര്ട്ടിയായിട്ടായിരുക്കും ഒരു പക്ഷേ ഭാവിയില്‍ സിപിഎമ്മിനെ ചരിത്രം വിലയിരുത്തുക.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications