മോഡിയുടെ വികസനക്കണക്കുകള്‍ പൊളിയോ?
ആധുനിക ഇന്ത്യയുടെ വികസനത്തിന് ഉത്തമ മാതൃക ഗുജറാത്ത് ആണെന്ന പ്രചാരണം പൊളിയുന്നു. ഒരോ സംസ്ഥാനത്തെയും ആളോഹരി വരുമാനവും ആളോഹരി ചെലവും കണക്കാക്കുമ്പോള്‍ വികസനത്തിന്റെ കാര്യത്തില്‍ നമ്മുടെ കൊച്ചു കേരളത്തേക്കാള്‍ എത്രയോ പിറകിലാണ് മോഡി മാജിക് പ്രവര്‍ത്തിച്ച ഗുജറാത്തിന്റെ അവസ്ഥ.
പ്രതിമാസ ആളോഹരി ചെലവ് സംബന്ധിച്ച് അടുത്തിടെ പുറത്തുവന്ന താരതമ്യ പഠനങ്ങള്‍ ഓരോ സംസ്ഥാനത്തിന്റേയും വികസനത്തേയും മെല്ലെപ്പോക്കിനേയും കാണിക്കുന്നു. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഗുജറാത്തിന്റെ താഴേപ്പോക്കാണ്. കഴിഞ്ഞ പത്ത വര്‍ഷം കൊണ്ടുണ്ടാക്കിയ വികസങ്ങള്‍ ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഗ്രാമീണ മേഖലയില്‍ ആളോഹരി ചെലവിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഇപ്പോള്‍ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. നഗരങ്ങളിലെ കണക്കെടുക്കുമ്പോഴും ഗുജറാത്തിന്റെ വളര്‍ച്ച താഴേക്കാണ്. ഏഴാം സ്ഥാനം ഉണ്ടായിരുന്നത് ഇപ്പോള്‍ ഒമ്പതാമതായി. 1999-2000 നും 011-2012 നും ഇടയിലുള്ള കാലത്തെ പ്രതിമാസ വ്യക്തി ഗത ചെലവിന്റെ അടിസ്ഥാനത്തില്‍ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗ്നൈസേഷന്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഗുജറാത്തിന്റെ തനിനിറം പുറത്ത് വന്നത്.
ആളോഹരി ചെലവ് കണക്കാക്കുമ്പോള്‍ അത് ആളോഹരി വരുമാനത്തിന്റെ ഒരു സൂചകമാകും. അപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ ശരാശരി ആളോഹരി വരുമാനം ആ സംസ്ഥാനത്തിന്റെ വികസനത്തെ കാണിക്കുന്നു എന്നതാണ് സത്യം. ആ രീതിയില്‍ നോക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരുക്കുന്നത് ആന്ധ്ര പ്രദേശ് ആണ്. ഗ്രാമീണ മേഖലയിലെ ആളോഹരി ചെലവില്‍ 2000ല്‍ 11-ാം സ്ഥാനത്ത് നിന്നിരുന്ന ആന്ധ്ര 2012 ല്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
ആളോഹരി ചെലവില്‍ വന്‍ വീഴ്ച നേരിട്ട മറ്റൊരു സംസ്ഥാനം തമിഴ്‌നാടാണ്. ഗ്രാമീണ മേഖലയിലെ ആളോഹരി ചെലവിന്റെ കാര്യത്തില്‍ 2000 ല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്‌നാട് 2012 ലെത്തിയപ്പോള്‍ ഏഴാം സ്ഥാനത്തായി.
ഗ്രമീണ മേഖലയിലെ ആളോഹരി ചെലവിന്റെ കാര്യത്തില്‍ നമ്മുടെ സ്വന്തം കേരളമാണ് ഒന്നാമത്. 2000 ലും കേരളം തന്നെയായിരുന്നു ഒന്നാമത്. പഞ്ചാബും ഹരിയാനയും തമിഴ്‌നാടും ആന്ധ്രയുമാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് സംസ്ഥാനങ്ങള്‍. നഗരങ്ങളിലെ കണക്കെടുക്കുമ്പോള്‍ കേരളം കഴിഞ്ഞ തവണത്തേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ രണ്ടാം സ്ഥാനത്തെത്തി.
കുടുംബച്ചെലവിന്റെ കണക്കെടുക്കുമ്പോഴും ഗുജറാത്തിന്റെ ഊതി വീര്‍പ്പിച്ച വികസന ബലൂണുകള്‍ പൊട്ടിപ്പൊകുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ കുടുബങ്ങളുടെ ശരാശരി മാസച്ചലവിന്റെ വളര്‍ച്ചയില്‍ ദേശീയ ശരാശരിയില്‍ താഴെയാണ് ഗുജറാത്ത്. നഗരത്തിലെ കുടുംബച്ചെലവിന്റെ കണക്കെടുക്കുമ്പോഴും ഏറ്റവും പിറകിലുള്ള അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.












Click it and Unblock the Notifications