തീവ്രവാദം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും

പാകിസ്താന്റെ അകമഴിഞ്ഞ പിന്തുണയോടെ ഇന്ത്യയില്‍ നിരവധി ആക്രമണങ്ങള്‍ നടത്താന്‍ മുസ്ലീം തീവ്രവാദികള്‍ക്ക് സാധിച്ചു. തുടക്കത്തില്‍ ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ രാജ്യമാകെ ഭീതിഭരത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. ആദ്യകാലത്ത് ഇത്തരം ആക്രമണങ്ങളോട് ഏറെ പേടിയോടെ പ്രതികരിച്ച ഹിന്ദുത്വ വാദികളില്‍ ചിലര്‍ 'മുള്ളിനെ മുള്ളു' കൊണ്ട് തന്നെയെടുക്കണമെന്ന വാദവുമായി രംഗത്തി. സ്‌ഫോടനത്തിന് മറുപടിയായി സ്‌ഫോടനം തന്നെ നടത്തി അവര്‍ കണക്കുതീര്‍ക്കാന്‍ തുടങ്ങിയതോടെ വിദേശ മൂലധന താല്‍പ്പര്യങ്ങള്‍ക്കുള്ള പ്രാദേശിക മുസ്ലീം സംഘടനകളുടെ പിന്തുണ കുറഞ്ഞു വന്നു.
സര്‍ക്കാറും വെറുതെയിരുന്നില്ല. പ്രതികളെന്ന് ഉറച്ചവിശ്വാസമുള്ളവരെയും അല്ലാത്തവരെയും ആദ്യം അകത്താക്കി. പിന്നെ തെളിവുകള്‍ കണ്ടെത്തി. ഇതില്‍ ഒരു ചെറിയ വിഭാഗം നിരപരാധികളും കുടുങ്ങിയിട്ടുണ്ടാകും. അക്കാര്യത്തില്‍ സംശയമില്ല. ആദ്യകാലത്ത് തീവ്രവാദ വേട്ടയെന്നത് മുസ്ലീം വേട്ട മാത്രമായിരുന്നു. മലെഗാവ്, മക്ക മസ്ജിദ്, സംജോത സ്‌ഫോടനങ്ങള്‍ ഇക്കാര്യത്തില്‍ വഴിത്തിരിവായി മാറി. ബോംബ് ആരുവെച്ചാലും പൊട്ടുമെന്ന ചിന്ത ഇരുവിഭാഗത്തുമുണ്ടായി. പക്ഷേ, രണ്ട് ഭാഗവും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് ഒട്ടേറെ നിരപരാധികളായിരുന്നു.
തീവ്രവാദികളെ ഒറ്റിക്കൊടുക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്ന വാദത്തെ രണ്ടു മതക്കാരും രണ്ടു രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഭൂരിഭാഗം മുസ്ലീങ്ങള്‍ക്കും തീവ്രവാദ കേസില്‍ പിടിക്കപ്പെടുന്നവര്‍ നിരപരാധികളാണ്. അവരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്. ഇത് ഞങ്ങളുടെ മതത്തോട് കാട്ടുന്ന അനീതിയാണ് എന്നു ചിന്തിക്കുന്നവരാണ്. വാസ്തവത്തില്‍ ചില തീവ്രവാദ സംഘടനകള്‍ ഇവരുടെ മനസ്സുകളിലേക്ക് ഈ വിഷം കുത്തിവെയ്ക്കുകയാണ്. അതേ സമയം ഹിന്ദു തീവ്രവാദികള്‍ കേസില്‍ പ്രതികളാണെന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ അവരെ പരസ്യമായി സംരക്ഷിക്കുന്ന നിലപാട് ആ വിഭാഗം സ്വീകരിക്കുന്നില്ല. അയാള്‍ കുറ്റവാളിയാണ്. ശിക്ഷിയ്ക്കപ്പെടണം. എന്ന മട്ടിലാണ് ഭൂരിഭാഗവും ചിന്തിക്കുന്നത്. വേണ്ട നിയമസഹായങ്ങള്‍ സംഘികള്‍ രഹസ്യമായി ചെയ്തുകൊടുക്കുന്നുണ്ടാവും. ്അതു വേറെ കാര്യം.
ചില ഹിന്ദു സംഘടനകള്‍ ഇപ്പോള്‍ 'ഇന്ത്യന്‍ മുജാഹിദ്ദീനു' പഠിയ്ക്കുകയാണ്. മലേഗാവിലും മറ്റും നടന്ന പോരാട്ടത്തെ ആദര്‍ശവത്കരിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതജീവനത്തിനുവേണ്ടി നടത്തിയ ധീര സമരമെന്നാണ് അവരുടെ വാദം. പക്ഷേ, ഈ സാഹചര്യത്തിലും പ്രതികളായി പിടിയിലായവര്‍ നിരപരാധികളാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും അവര്‍ പറയുന്നില്ല. അവര്‍ ധീരന്മാരാണ് എന്നു പറഞ്ഞുകൊണ്ട് വീരപരിവേഷം നല്‍കാനാണ് ശ്രമിക്കുന്നത്.
മതത്തിനുവേണ്ടി അല്ലെങ്കില്‍ വിശ്വാസത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നുവെന്നതുകൊണ്ട് തന്നെയാണ് തീവ്രവാദികളുടെ 'അന്താരാഷ്ട്രലിസ്റ്റില്‍' മുസ്ലീങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മനുഷ്യന്‍ കഴിഞ്ഞിട്ടേ മതമുള്ളൂവെന്ന് ചിന്തിക്കാന്‍ അവരിലെ തീവ്രവാദ ചിന്താഗതിക്കാര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് അസമില്‍ ചിലര്‍ ചിലരെ ആക്രമിക്കുമ്പോള്‍ മുംബൈയില്‍ അതിന്റെ പേരില്‍ അഴിഞ്ഞാടുന്നത്. ദില്ലിയില്‍ ഒരാളെ തൂക്കി കൊന്നതിന്റെ പേരില്‍ ഹൈദരാബാദില്‍ 'ബോംബ്' പൊട്ടിക്കുന്നത്. വിശ്വാസത്തിന്റെ ആഗോളവത്കരണത്തിനായി മൂലധനതാല്‍പ്പര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പലരും അതിന്റെ ചട്ടുകങ്ങളായി മാറുന്നുവെന്നതാണ് സത്യം. മതമൗലിക വാദികളുടെ വിഷം നിറച്ച വാക്കുകളേക്കാള്‍ അടുത്ത വീട്ടിലെ കരച്ചിലിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് അവര്‍ തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് പ്രത്യാശിക്കാം.
മുസ്ലീങ്ങള്‍ക്ക് വിശ്വാസമാണ് എല്ലാം. ആ വിശ്വാസത്തിന്റെ മറവില്‍ നിന്ന് ആര് എന്തു പറഞ്ഞാലും ശരിയാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മറിച്ചുചിന്തിക്കുന്നവര്‍. നേരെ തിരിച്ചാണ് ഹിന്ദുവിഭാഗത്തിലെ കാര്യം. ഭൂരിഭാഗത്തിനും മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമില്ല. ഒരു വ്യവസ്ഥയുടെ ഭാഗമായ കാര്യങ്ങള്‍ ചെയ്തുവരുന്നു എന്നു മാത്രം. ഭക്തി പലപ്പോഴും ഫാഷനും പ്രകടനവുമാകുന്നു. ഒരു കൂട്ടര്‍ മതമെന്ന സംസ്‌കാരത്തിലൂന്നിയാണ് ജീവിയ്ക്കുന്നത്. മറ്റൊരു കൂട്ടര്‍ മതമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയും.
അബ്ദുല്‍നാസര്‍ മദനി നിരപരാധിയാണെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മുസ്ലീങ്ങളും. പക്ഷേ, അയാളെ ജയിലിലിട്ടിട്ട് തമിഴ്‌നാടിനും കര്‍ണാടകത്തിനും എന്തു ലാഭം കിട്ടും എന്ന് അവരാരും ചിന്തിച്ചു നോക്കിയിട്ടില്ല. ഒരു കേസില്‍ അല്ലെങ്കില്‍ മറ്റൊരു കേസില്‍ അയാളെ എന്തിനാണ് അകത്തിട്ടിരിക്കുന്നത്? ഐഎസ്‌ഐ എന്ന സംഘടനയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കേട്ടു നോക്കിയിട്ടില്ല. മദനിയുടെ പാര്‍ട്ടിക്കും ചില മതമൗലികവാദികള്‍ക്കുമല്ലാതെ ആര്‍ക്കാണ് ഈ ജയില്‍വാസം കൊണ്ട് ലാഭമെന്ന് ചിന്തിച്ചുനോക്കിയിട്ടില്ല.വ്യത്യസ്ത കേസുകളില്‍ പിടിയിലാകുന്നവര്‍ക്കെല്ലാം 'കൊല്ലത്തേക്കൊരു ലിങ്ക്' എങ്ങനെയുണ്ടാകുന്നുവെന്ന് വരച്ചുനോക്കിയിട്ടില്ല.
പറഞ്ഞുവരുന്നത് സംഗതിയുടെ മറുഭാഗം ചിന്തിക്കാന്‍ മുസ്ലീം വിശ്വാസികള്‍ തയ്യാറാകുന്നില്ല. ഇത്തരം ആരോപണങ്ങളുമായി ഒരു ഹൈന്ദവ നേതാവ് കിടക്കുകയാണെങ്കില്‍ ആരും തിരിഞ്ഞുനോക്കില്ലെന്ന് ഉറപ്പിച്ചു പറയാം. അയാളുടെ പേരില്‍ പിരിവ് നടത്താനും കണ്ണീരൊഴുക്കി വോട്ടുനേടാനും സംഘികളും ശ്രമിക്കില്ലെന്നതിന് ചരിത്രം സാക്ഷിയാണ്.












Click it and Unblock the Notifications