അവധി പ്രഖ്യാപിച്ച് തലയൂരുന്ന സര്‍ക്കാര്‍
സമരത്തെ നേരിടാന്‍ കേന്ദ്ര സേനയെ ഇറക്കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ധൈര്യമൊക്കെ എവിടെ പോയി എന്നാണ് ഇടത് പക്ഷം ചോദിക്കുന്നത്. ആനയാക്കും പുലിയാക്കും എന്നൊക്കെ പറഞ്ഞിരുന്നവര്‍ സെക്രട്ടേറിയറ്റിന് അവധി കൊടുത്ത്, സമരക്കാരെ പറ്റിച്ചേ എന്ന് പറഞ്ഞ് ഇരിക്കുകയാണ്.
രണ്ട് ദിവസമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതെങ്കിലും സ്വാതന്ത്ര്യ ദിനവും കൂടി ഫലത്തില്‍ മൂന്ന് ദിവസം സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കില്ല. ഇടത് സമരത്തെ മൂന്ന് ദിവസം വലിയ പ്രശ്നങ്ങളില്ലാതെ തടഞ്ഞ് വക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാരിന്റെ നീക്കം.
എന്നാല്‍ സമരത്തെ പ്രതിരോധിക്കനറിയാതെ ഒളിച്ചോടുകയാണ് സര്‍ക്കാര്‍ എന്നാണ് പൊതുവെയുളള ആക്ഷേപം. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം ഉറപ്പ് വരുത്തേണ്ട സര്‍ക്കര്‍ തന്നെ അവധി പ്രഖ്യാപിച്ച് തലയൂരുന്നത് ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനല്ലേ എന്നും ചോദ്യങ്ങള്‍ ഉയരുന്നു.
സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ മോടി കുറയാതിരിക്കാന്‍ സമരം തണുക്കണം എന്നാണത്രെ സര്‍ക്കാരിന്റെ ആഗ്രഹം. അതിന് സെക്രട്ടേറിയറ്റിന് അവധി കൊടുത്താലെ രക്ഷയുള്ളൂ എന്നും സര്‍ക്കാര്‍ കരുതുന്നുണ്ടത്രെ. സ്വാതന്ത്ര്യ ദിനം വര്‍ണശബളമായി ആഘോഷിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കേണ്ടത് ഭരണത്തിലല്ലേ എന്ന ചോദ്യത്തിന് ഭരണ പാര്‍ട്ടിയില്‍ നിന്ന് ഉത്തരമൊന്നുമില്ല.
രണ്ട് ദിവസമായി തിരുവനന്തപുരം നഗരം അക്ഷരാര്‍ത്ഥത്തില്‍ ഉപരോധക്കാരുടെ കൈകളിലാണ്. എന്നാല്‍ ഇവിടെയം സാധരണക്കാര്‍ ജീവിക്കുന്നുണ്ട്. അവരുടെ വീടുകളുണ്ട്. കച്ചവട സ്ഥാപനങ്ങളുണ്ട്. അവിടത്തെ ജോലിക്കാരുണ്ട്. സെക്രട്ടേറിയറ്റ് ഏത് വിധേനയും പ്രവര്‍ത്തിപ്പിക്കും എന്ന് ഗീര്‍വാണം മുഴക്കിയവര്‍ക്ക് ഈ സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ബാധ്യതയുണ്ടെന്ന കാര്യം മറക്കരുത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ പോലീസ് ഏതറ്റം വരേയും സംരക്ഷണം നല്‍കും. എന്നാല്‍ സാധാരണ ഒരു കടയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് സംരക്ഷണം ആര് കൊടുക്കും. ഒരു ദിവസം ജോലിക്കെത്തിയില്ലെങ്കില്‍ അവന് അന്നത്തെ കൂലി കിട്ടില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ശമ്പളമായതുകൊണ്ട് ഇത്തരം പ്രശ്നങ്ങളൊന്നമില്ല. പക്ഷേ പാവപ്പെട്ടവനെ ആര് സംരക്ഷിക്കും. ഏത് സമരം നടന്നാലും സാധാരണക്കാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത കൂടുി സര്‍ക്കാരിനില്ലേ?
ഇങ്ങനെ എല്ലാവരും കുഴങ്ങി ഇരിക്കുമ്പോഴാണ് എളുപ്പ വഴിയായി സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് അവധി കൊടുക്കുന്നത്. സെക്രട്ടേറയറ്റ് വളഞ്ഞാല്‍ ഭരണം സ്തംഭിച്ചുപോകും എന്ന് അലമുറയിട്ട് കരഞ്ഞിരുന്നവര്തന്നെയാണ് ഇപ്പോള്‍ ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എന്നും ഓര്‍ക്കണം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications