ഹൈദരാബാദില്‍ മതതീവ്രവാദം ശക്തമാകുന്നു
ഗുജറാത്ത് ഇന്ന് ശാന്തമാണ്. ശക്തമായ ഭരണനിര്‍വഹണസംവിധാനം ആ സംസ്ഥാനത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. വര്‍ഗ്ഗീയ കോമരങ്ങള്‍ അഴിഞ്ഞാടിയ ഗുജറാത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റൊരിക്കലുമില്ലാത്ത വിധം സമാധാനത്തോടെ ജീവിയ്ക്കുന്നു.
നിലവില്‍ രാജ്യത്ത് മതസ്പര്‍ധ ഏറ്റവും കൂടിയ തോതിലുള്ളത് ഗുജറാത്തിലോ അയോധ്യയിലോ അല്ല ഹൈദരാബാദിലാണ്. ചാര്‍മിനാല്‍ മസ്ജിദ് വിഷയം, അക്ബറുദ്ദീന്‍ ഒബൈസിയുടെ വിവാദ പ്രസംഗം എന്നിവ വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.

ഹിന്ദുക്കള്‍ക്കെതിരേ വര്‍ഗ്ഗീയവിഷം തുളുമ്പുന്ന പ്രസംഗം നടത്തിയ ഒബൈസിക്കെതിരേ ക്രിമിനല്‍ കേസ് തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ നേതാക്കളായ ഒവൈസി സഹോദരങ്ങള്‍(അസാദുദ്ദീന്‍-അക്ബറുദ്ദീന്‍)ഇത്തരം പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പക്ഷേ, വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഇതെല്ലാം കണ്ടില്ലെന്ന് വെയ്ക്കുകയായിരുന്നു. ഹൈദരാബാദ് നഗരത്തില്‍ 41 ശതമാനം പേരും മുസ്ലീങ്ങളാണ്.
ഭാഗ്യലക്ഷ്മി ക്ഷേത്രവിവാദം, സര്‍ക്കാര്‍ സര്‍വീസുകളിലെ മുസ്ലീം സംവരണം എന്നിവയാണ് എംഐഎമ്മിന്റെ നിലവിലെ പ്രധാന പ്രചാരണ പരിപാടികള്‍. ചാര്‍മിനാറിനു സമീപമുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആന്ധ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചവരാണ് ഒവൈസിയും കൂട്ടരും. പാര്‍ട്ടിക്ക് ഏഴ് എംഎല്‍എമാരും ഒരു എംപിയുമുണ്ട്.
ശക്തമായ മതമൗലികവാദം ഉയര്‍ത്തുന്ന സംഘടനയാണിത്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ വേണ്ടിയുള്ള നിരന്തര ശ്രമം സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. പക്ഷേ, പ്രകോപനപരമായ ഇത്തരം പരാമര്‍ശങ്ങള്‍ വന്‍ വര്‍ഗ്ഗീയ കലാപത്തിലേക്ക് നഗരത്തെ തള്ളിയിടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. വെറും പത്തുമിനിറ്റ് പോലിസ് മാറിനിന്നാല്‍ 100 കോടി വരുന്ന ഹിന്ദുക്കളെ 25 കോടി വരുന്ന മുസ്ലീങ്ങള്‍ കൊന്നു തള്ളുമെന്നായിരുന്നു അക്ബറുദ്ദീന്‍ ഒവൈസിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍.
പഴയ ഹൈദരാബാദ് നഗരത്തില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ നവംബറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുശേഷം ജനങ്ങള്‍ കൂട്ടത്തോടെ ചാര്‍മിനാര്‍ പള്ളിയിലേക്ക് നീങ്ങിയതാണ് സംഘര്‍ഷമുണ്ടാക്കിയത്.
1591ല്‍ മുഹമ്മദ് ക്വാലി ഖുത്തബ് ഷായാണ് ചാര്‍മിനാല്‍ പള്ളി നിര്‍മിച്ചത്. ഗ്രാനൈറ്റ്, ചുണ്ണാമ്പ് കല്ല്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് നാലുമിനാരങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന ചാര്‍മിനാര്‍ പണികഴിപ്പിച്ചത്. ഇന്ന് ഈ കെട്ടിടം ആഗോളചരിത്രസ്മാരകമാണ്.
1951ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കെട്ടിടത്തിന്റെ സംരക്ഷണമേറ്റെടുത്തത്. പൈതൃകകെട്ടിടം നിസ്‌കാരത്തിനായി തുറന്നുതരണമെന്നതാണ് മുസ്ലീങ്ങളുടെ ആവശ്യം, കൂടാതെ ഇതിനടുത്തായി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഭാഗ്യലക്ഷ്മി ക്ഷേത്രം ഉയര്‍ന്നുവരുന്നതിനെയും എംഐഎം എതിര്‍ക്കുന്നുണ്ട്. ചാര്‍മിനാര്‍ അടുത്ത ബാബറിമസ്ജിദാകുമെന്ന രീതിയിലാണ് മുസ്ലീം തീവ്രവാദവിഭാഗങ്ങള്‍ പ്രചാരണം നടത്തുന്നത്.












Click it and Unblock the Notifications