ജൂലൈ എട്ടിന് നമുക്ക് ചുറ്റും എന്ത് സംഭവിച്ചു?
ആന്ധ്രയില്‍ ഹോട്ടല്‍ തകര്‍ന്ന് നരവധി പേര്‍ മരിച്ച വാര്‍ത്തയുമായാണ് ജൂലൈ എട്ട് പുലര്‍ന്നത്. ഇന്നലെ വിംബിള്‍ഡന്‍ ഫൈനലില്‍ നോവാക് ജൊകോവിക്കിനെ പരാജയപ്പെടുത്തി കൊണ്ട് മുറെ ചരിത്രം കുറിച്ച വാര്‍ത്ത മുതല്‍ ജൂലൈ എട്ടിന് നമുക്ക് ചുറ്റും എന്ത് സംഭവിച്ചു എന്നത് ചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താം. രാഷ്ട്രീയ, സാമൂഹിക, സിനിമാ, കായിക വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

ആന്ധ്രയില്‍ ഹോട്ടല്‍ തകര്‍ന്നു
ആന്ധ്രയിലെ സെക്കന്തരാബാദില്‍ ഹോട്ടലിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഒട്ടേറെ പേര്‍ മരിച്ചു.

ഹൃത്വിക്കിന് ശാസ്ത്രക്രിയ
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

മഹാബോധി സ്‌ഫോടനം
പ്രശസ്ത ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമായ മഹാബോധി ക്ഷേത്രത്തിനു നേരെ ഭീകരാക്രമണം.

ബിഹാറില്‍ പ്രതിഷേധം
സര്‍ക്കാറിന്റെ അശ്രദ്ധകൊണ്ടാണ് മഹാബോധി ക്ഷേത്രത്തിനു നേരെ സ്‌ഫോടനമുണ്ടായതെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രിഷേധം നടത്തി.

മുറെ ചരിത്രമെഴുതി
വിംബിള്‍ഡണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക് ജൊകോവിക്കിനെ 64, 75, 64 എന്ന സ്‌കോറിന് അട്ടിമറിച്ച് ആന്‍ഡി മുറെ എന്ന 26കാരന്‍ കിരീടം സ്വന്തമാക്കി.

മക്കാവു
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ അക്കാഡമി അവാര്‍ഡ് ചടങ്ങില്‍ ബോളിവുഡ് താരം മാധുരി നൃത്തം ചെയ്യുന്നു.












Click it and Unblock the Notifications