കോണ്‍ഗ്രസ് നന്ദിപറയേണ്ടത് യെഡിയൂരപ്പയോട്
കര്‍ണാടകയില്‍ ബിജെപി എന്നാല്‍ ബിഎസ് യെഡിയൂരപ്പയാണ് എന്ന് ആലങ്കാരികമായി പറയുന്നതിന്റെ യുക്തിയെന്താണെന്ന് തിരിച്ചറിയണമെങ്കില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ മതി. ബിജെപിയില്‍ നിന്നു വിട്ടുപോയ യെഡിയൂരപ്പയുടെയും ബി ശ്രീരാമലുവിന്റെയും പാര്‍ട്ടികള്‍ നേടിയ വോട്ടുകളാണ് കോണ്‍ഗ്രസിന് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം നല്‍കിയത്.
മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടത് 13.4 ശതമാനം വോട്ടുകളാണ്. കോണ്‍ഗ്രസിന് അധികം കിട്ടിയത് വെറും 2.46 ശതമാനം. 100 മണ്ഡലങ്ങളിലെങ്കിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ തള്ളാനും കോണ്‍ഗ്രസിന് വിജയമൊരുക്കാനോ ജയിച്ചുകയറാനോ കെജെപിക്കും ബിഎസ്ആര്‍ കോണ്‍ഗ്രസിനും സാധിച്ചു. സംസ്ഥാനത്തൊട്ടാകെ 10 ശതമാനം വോട്ടുകളാണ് കര്‍ണാടക ജനതാ പാര്‍ട്ടി നേടിയത്. ഈ വോട്ടുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് ഒമ്പത് വര്‍ഷത്തിനുശേഷം ഭരണം തിരിച്ചു നല്‍കിയതും.

കോണ്‍ഗ്രസ് ഭരണത്തിലെത്തിയതിന്റെ സന്തോഷത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍

അനുകൂല ട്രെന്‍ഡ് പുറത്തുവരാന്‍ തുടങ്ങിയപ്പോഴേ ആഘോഷം തുടങ്ങിയിരുന്നു. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ നിന്ന്

ആഘോഷത്തിനായി തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ ചായത്തില്‍ മുക്കിയ കൈ പ്രദര്‍ശിപ്പിക്കുന്നു

ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍

ഒഴുകിയെത്തിയ ജനക്കൂട്ടം, ബാംഗ്ലൂര്‍ നഗരത്തിലെ ആഹ്ലാദപ്രകടനത്തില്‍ നിന്നുള്ള ദൃശ്യം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിനേഷ് ഗുണ്ടുറാവുവിന്റെ മാസ്‌ക് അണിഞ്ഞെത്തിയ പാര്‍ട്ടി പ്രവര്‍ത്തകന്‍

മംഗലാപുരത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഹ്ലാദം

രാജിക്കത്ത് നല്‍കാന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഗവര്‍ണറുടെ ഓഫിസിലെത്തിയപ്പോള്‍

ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ജനപിന്തുണയാണ് യെഡിയൂരപ്പയെ ഈ തിരഞ്ഞെടുപ്പിലെ സൂപ്പര്‍ സ്റ്റാറാക്കിയത്.

ഒറ്റയാള്‍ പട്ടാളമായി സംസ്ഥാനം മുഴുവന്‍ സ്വാധീനം ചെലുത്തിയ കെജെപി നേതാവ്
ഓരോ ഐഡികാര്‍ഡിനും ആയിരങ്ങള്‍ വിതറിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വോട്ട് ഉറപ്പാക്കിയത്. ഏറ്റവും കൂടുതല്‍ പണമൊഴുക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്നിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടര ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. സംസ്ഥാനത്ത് ഭരിയ്ക്കാന്‍ കേവലഭൂരിപക്ഷം നേടിയെന്നതുകൊണ്ട് വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാനാകുമെന്ന് സ്വപ്‌നം കാണണ്ടെന്ന് ചുരുക്കം.
കെജെപിയെ സഖ്യകക്ഷിയാക്കാന്‍ കോണ്‍ഗ്രസിനു പറ്റില്ല. കാരണം അഴിമതിക്കാരനായ യെഡിയൂരപ്പയുമായി കൂട്ടുകൂടിയാല്‍ പൊതുതിരഞ്ഞെടുപ്പിനെ അത് ബാധിക്കും. യെഡിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചുപോയാല്‍ കേന്ദ്രത്തിലേക്കുള്ള സീറ്റുകളിലധികവും ബിജെപി സ്വന്തമാക്കും. വാസ്തവത്തില്‍ ഇവിടെയാണ് കോണ്‍ഗ്രസ് ധര്‍മസങ്കടത്തിലാവുക. എന്തു വിലകൊടുത്തും യെഡിയൂരപ്പയെ തിരിച്ചുകൊണ്ടു വരണമെന്ന് പറയുന്നവരാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പോലുള്ള നേതാക്കള്‍. നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഇതിനുവേണ്ടി പലതവണ ശ്രമിച്ചതാണ്. എന്നാല്‍ അഡ്വാനിയടക്കമുള്ള നേതാക്കള്‍ക്ക് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല.
ഉത്തര്‍പ്രദേശില്‍ കല്യാണ്‍സിങിനെ മുന്നില്‍ നിര്‍ത്തി ബിജെപി അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തെ മാറ്റിനിര്‍ത്തി ബിജെപി പരീക്ഷണത്തിനിറങ്ങിയപ്പോള്‍ തോറ്റമ്പുകയായിരുന്നു. അതേ, കര്‍ണാടകയിലെ കല്യാണ്‍ സിങാണ് യെഡിയൂരപ്പ. സംസ്ഥാനത്തെ മൊത്തം സ്വാധീനിയ്ക്കാനുള്ള ശേഷിയുമായി ബിജെപിയിലുണ്ടായിരുന്ന ഒരേ ഒരു നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പ് ഇക്കാര്യം വീണ്ടും അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications