Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസിയെ കമ്പനിയാക്കി മാറ്റണം

KSRTC
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളെ പരിഗണിക്കുകയാണെങ്കില്‍ കെഎസ്ആര്‍ടിസിയെ പോലൊരു സ്ഥാപനം വേറെയില്ലെന്നു വ്യക്തമാകും. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 110.35 കോടി രൂപ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എപിആര്‍ടിസിയും എംഎസ്ആര്‍ടിസിയും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാത്രം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങാന്‍ കാരണമെന്താണ്?

5551 ഷെഡ്യൂളുകള്‍ക്കായി 6213 ബസ്സുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇത്ര സര്‍വീസ് നടത്തുന്ന ഒരു സ്ഥാപനം ലാഭത്തിലാകേണ്ടതാണ്. പ്രതിമാസം നാലു ലക്ഷം ലിറ്ററിലധികം ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ഒരു മാസം വേണ്ടത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടത് 30 കോടി രൂപയും. പെന്‍ഷന്‍ കൊടുക്കാന്‍ ഭീമമായ ഒരു സംഖ്യ വേറെയും കണ്ടെത്തണം. ഒഴിവാക്കാനാവാത്ത മറ്റു നിരവധി ചെലവുകളുമുണ്ട്. സര്‍ക്കാറില്‍ നിന്നും പ്രതിമാസം ലഭിക്കുന്ന ഗ്രാന്റാണ് പ്രധാന ആശ്രയം.

കെഎസ്ആര്‍ടിസിയെ കോര്‍പ്പറേഷനു പകരം നാലു കമ്പനികളായി വേര്‍തിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെ കേന്ദ്രീകരിച്ച് മെട്രോ ട്രാന്‍സ്‌പോര്‍ട് സര്‍വീസുകള്‍ ആരംഭിക്കണം. നഗരത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബസ് സര്‍വീസുകള്‍ ഈ കമ്പനികളുടെ കുത്തകയാക്കി മാറ്റണം. നാലാമത്തെ കമ്പനി ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യണം. നിലവിലുള്ള ജീവനക്കാരെ ഈ സര്‍ക്കാര്‍ കമ്പനിയുടെ ഭാഗമാക്കി മാറ്റുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം. പുതിയ ജീവനക്കാര്‍ക്കെല്ലാം മറ്റു സമാന കമ്പനികളിലെ സേവന വേതന വ്യവസ്ഥകള്‍ തന്നെ നല്‍കിയാലും മതി.

കമ്പനി നിയമങ്ങളനുസരിച്ചും സ്വകാര്യബസ് സര്‍വീസുകള്‍ക്ക് തുല്യമായതുമായ സേവന-വേതന വ്യവസ്ഥകള്‍ മാത്രമേ ഈ കമ്പനിയില്‍ നല്‍കാവൂ. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായമായിരിക്കണം പിന്തുടരേണ്ടത്. മൂന്നു മെട്രോ കമ്പനികള്‍ക്കും സര്‍ക്കാര്‍ യാതൊരു വിധ സാമ്പത്തിക പിന്തുണയും നല്‍കരുത്. കമ്പനിയിലെ പല മുതല്‍മുടക്കുകാരില്‍ ഒരാള്‍ മാത്രമായിരിക്കണം സര്‍ക്കാര്‍. ഇത് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ-സര്‍ക്കാര്‍ സംരംഭമായിരിക്കണം. സ്വകാര്യമേഖലയുടെ അമിത ചൂഷണത്തെ പിടിച്ചുനിര്‍ത്തുകയായിരിക്കണം ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികളുടെ ചുമതല. അതിനനുസരിച്ചച്ചുള്ള ഭേദഗതികള്‍ സംസ്ഥാന ഗതാഗത നിയമത്തില്‍ വരുത്തേണ്ടതുണ്ട്.

നിലവില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മുതലാളിമാരെ പുതിയ മെട്രോ കമ്പനികളിലേക്ക് ആകര്‍ഷിപ്പിക്കണം. സിറ്റിയ്ക്കുള്ളിലെ 10കിലോമീറ്റര്‍ സര്‍വീസുകള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തന്നെ പിടിച്ചെടുക്കണം. സര്‍ക്കാറും ബസ് ഉടമകളും ചേര്‍ന്നുള്ള പുതിയ കമ്പനിയുടെ നിയന്ത്രണം ഒരിയ്ക്കലും ഉദ്യോഗസ്ഥര്‍ക്കായിരിക്കരുത്. ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ഗ്രൂപ്പിന് തന്നെ നിയന്ത്രണം കൊടുക്കണം. ഇത്തരത്തിലുള്ള ധീരമായ നടപടികള്‍ കൊണ്ടു മാത്രമേ സംസ്ഥാനത്തെ ബസ് സര്‍വീസ് മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ സാധിക്കൂ. എന്നും കൈയിട്ടും വാരാനും കമ്മീഷന്‍ മാറ്റാനുമുള്ള ചക്കരഭരണിയായി കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്ന രാഷ്ട്രീയക്കാരാണ് ഈ അധോഗതിക്ക് പ്രധാനകാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+