മാധവിക്കുട്ടിയുടെ പേരില്‍ എന്തിനീ വിവാദങ്ങള്‍?
മാധവിക്കുട്ടി മരിച്ച് നാലുവര്‍ഷം കഴിഞ്ഞു. വിവാദങ്ങളും കോലാഹലങ്ങളും കൊണ്ട് ആവോളം സംഘര്‍ഷഭരിതമായിരുന്നു അവരുടെ ജീവിതം. എഴുതാനും പറയാനും മലയാളിപ്പെണ്ണുങ്ങള്‍ മടിച്ചുനിന്ന പലതും നിറഞ്ഞ ധൈര്യത്തോടെ അവര്‍ എഴുതിവെച്ചു. ജീവിതത്തിലൊരു ഘട്ടത്തിലും ഒരു തീരുമാനമെടുക്കാന്‍ ആരെയും കാത്തുനില്‍ക്കുകയോ മടിച്ചുനില്ക്കുകയോ അവര്‍ ചെയ്തിരുന്നില്ല.
എന്നാല്‍ ഇത്രയും കാലത്തിനുശേഷം മാധവിക്കുട്ടിയെ വീണ്ടും വിവാദങ്ങളില്‍ കൊണ്ടുവരേണ്ട കാര്യമെന്താണ്. അവരുടെ എഴുത്തുകളോട് യോജിക്കുകയോ വിയോജിക്കുകയോ അവരെ ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ വിളിച്ചുപറയാന്‍ ഇന്ദുമേനോനും ലീല മേനോനും ആരാണ്? ഇതിനുള്ള അവകാശം ആരാണ് ഇവര്‍ക്ക് നല്‍കിയത്?

മാധവിക്കുട്ടി ലൗ ജിഹാദിന്റെ ഇരയാണെന്ന് ഇന്ദുമേനോന് പറഞ്ഞിട്ടും മംഗളം പത്രം അത് അച്ചടിച്ചിട്ടും അധികകാലം ആയിട്ടില്ല. പുറകെയിതാ ലീലാമേനോനും തന്നെക്കൊണ്ടാവുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രമുഖനായ ഒരാളാണത്രെ മാധവിക്കുട്ടിയെ പ്രണയിച്ചത്. അയാള്‍ക്ക് വേണ്ടിയാണത്രെ അവര്‍ മതംമാറിയത്. അയാളുടെ പാര്‍ട്ടിക്കാരാണ് ഈ ബന്ധം പൊളിച്ചത് എന്നും പത്രപ്രവര്‍ത്തക കൂടിയായ ലീലമേനോന് പറയുന്നു.
മാധവിക്കുട്ടിയെ ജീനിയസ് എന്നുവിളിക്കുന്നതോടൊപ്പം തന്നെ അവരുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങളിലേക്ക് എത്തിനോക്കി പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ചുപറയാനും ലീല മേനോന് മടി കാട്ടുന്നില്ല. ഇതിനൊന്നും മറുപടി പറയാനോ ഒരു വിശദീകരണം തരാനോ മാധവിക്കുട്ടിയായോ കമല സുരയ്യയായോ ഇവര്‍ ജീവിച്ചിരിപ്പില്ല എന്ന ധൈര്യമാണോ ഇവരെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്? അതോ മാധവിക്കുട്ടി എന്ന പേരിന് ഇപ്പോഴും മാര്‍ക്കറ്റുണ്ടെന്നും ആ പേരിനൊപ്പം ചേര്‍ത്താല്‍ തങ്ങള്‍ക്കും അതിന്റെയൊരു അംശമെങ്കിലും കിട്ടാതിരിക്കില്ല എന്ന പബ്ലിസിറ്റി മാനിയയോ?
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications