കടല്‍ തീരത്തിന് വേണ്ടി ഒരു ഒറ്റയാള്‍ പോരാട്ടം
കണ്ണൂര്‍: പുതിയങ്ങാടിക്കടുത്ത് മാടായിയിലെ ജസീറ ഇന്ന് കേരളത്തിലെ പരിസ്ഥിതി പ്രേമികള്‍ക്കും മണല്‍ മാഫിയകള്‍ക്കും സുപരിചിതയാണ്. ഒരു കൂട്ടരുടെ സമരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ വീര്യം കൂട്ടുമ്പോള്‍ മറുവശത്ത് കടുത്ത അമര്‍ഷമാണ് പുകയുന്നത്.
എങ്ങനെയാണ് ഒരു ഒറ്റയാള്‍ പോരാട്ടം, അല്ലെങ്കില്‍ ഒരു സ്ത്രീ നടത്തുന്ന സമരം ഇത്രയധികം ശ്രദ്ധ നേടുന്നത്. പരിസ്ഥിതിക്ക് വേണ്ടി എത്രയോ സമരങ്ങള്‍ ദിനവും നടക്കുന്ന ഒരു സംസ്ഥാനത്ത് ജസീറയുടെ സമരത്തിന്റെ പ്രസക്തി എന്താണ്...?

സ്വാഭാവികമായി ഉയരുന്ന സംശയങ്ങളാണിത്. പക്ഷേ സ്വന്തം ആവശ്യത്തിനല്ലാതെ, മൂന്ന് ചെറിയ കുട്ടികളേയും വച്ച് ജസീറ നടത്തുന്ന സമരം സ്വന്തം നാട്ടുകാര്‍ക്കും അടുത്ത തലമുറകള്‍ക്കും കൂടി വേണ്ടിയാണെന്നറിയുമ്പോള്‍ ഇത്തരം സംശയങ്ങളും ചോദ്യങ്ങളും അസ്തമിച്ചേക്കും.
വിവാഹം കഴിഞ്ഞ് മാടായ വിട്ട് കോട്ടയത്തേക്ക് പോയ ജസീറ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. അതും തന്നെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍. ചെറുപ്പത്തില്‍ താന്‍ ഓടിക്കളിച്ചിരുന്ന കടല്‍ത്തീരം ശോഷിച്ച് ശോഷിച്ച് ഒടുവില്‍ തന്റെ വീട് പോലും കടലെടുത്തേക്കാവുന്ന ഒരു സാഹചര്യമാണ് തിരിച്ചെത്തിയ ജസീറ കാണുന്നത്.
പുഴമണലിന് ക്ഷാമമായപ്പോള്‍ മാഫിയകള്‍ കണ്ടെത്തിയ സൂത്രമായിരുന്നു കടല്‍തീരത്തെ മണല്‍. കെട്ടിട നിര്‍മാണത്തിന് കടല്‍ മണല്‍ അനുയോജ്യമല്ലെങ്കില്‍ പോലും ലാഭത്തിന്റെ കണക്കില്‍ സുരക്ഷക്ക് വലിയ സ്ഥാനമില്ലല്ലോ.
മണല്‍ ഖനനം അതിര് വിട്ടപ്പോള്‍ തീരം കടല്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങി. മണലിന്റെ പണികൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ബന്ധുക്കളേയും നാട്ടുകാരേയുമൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും വിലപ്പോയില്ല.
പിന്നെ അധികാരികള്‍ക്ക് മുന്നില്‍ നിവേദനങ്ങളുമായി ജസീറ കാത്തുകിടന്നു. പ്രദേശിക ഭരണകൂടം തൊട്ട് പോലീസ്‌റ്റേഷനും ജില്ലാഭരണകൂടം വരെയും ജസീറയുടെ നിവേദനങ്ങള്‍ നിഷ്‌കരുണം തള്ളി. ഒടുവില്‍ സമരം തന്നെ രക്ഷയെന്ന് തീരുമാനിച്ചു.
കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ജസീറ 2013 ജൂലായ് 11 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങി. മക്കളെ സമരമുഖത്ത് ഉപയോഗിക്കുന്നുവെന്നും അവരെ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ജസീറക്കെതിരെ രംഗത്തെത്തി. നാട്ടില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തൊഴിലാളികളും എതിരായി. അതുകൊണ്ടൊന്നും ജസീറ തന്റെ സമരം അവസാനിപ്പിച്ചില്ല.
ഇപ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ജസീറയുടെ ഒറ്റയാള്‍ പോരാട്ടം തുടരുകയാണ്. കൂട്ടിന് മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് തന്റെ ആവശ്യങ്ങള്‍ ജസീറ ഉന്നയിച്ചിട്ടുണ്ട്. സരിതയും സോളാറും ശാലുമേനോനും ഗ്രൂപ്പ് തര്‍ക്കങ്ങളും ഒക്ക കഴിഞ്ഞ് നമ്മുടെ മുഖ്യന്‍ എന്ന് ഈ പാരാതി പരിഗണനക്കെടുക്കും എന്നറിയില്ല. എന്നാലും വിജയം വരെ സമരം ചെയ്യാന്‍ ജസീറ ഒരുക്കമാണ്.
ഏറ്റവും ഒടുവില്‍ മാടായിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ജസീറക്കെതിരെ നാട്ടില്‍ സമരം ശക്തമാകുകയാണ്. പരമ്പരാഗത ജോലി ചെയ്യാന്‍ ജസീറ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പ്രദേശ വാസികള്‍ മനുഷ്യച്ചങ്ങല വരെ ഉണ്ടാക്കി.
നമ്മുടെ കടല്‍ തീരങ്ങള്‍ സംര്ക്ഷിക്കുന്നതിന് വേണ്ടി സേവ് ഔവര്‍ സീഷോര്‍ എന്നൊരു കാമ്പയിനിലാണ് ജസീറ ഇപ്പോള്‍. സേവ, സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, കോസ്റ്റല്‍ വാച്ച്, യൂത്ത് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ജസീറക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.












Click it and Unblock the Notifications