ഇത് താലിബാനിസമല്ലെങ്കില്‍ പിന്നെ എന്താണ്?

ഒവി വിജയന്റെ പ്രതിമ രാജാസ് ഹൈസ്കൂളിന്റെ തിരുമുറ്റത്ത് നില്‍ക്കുന്നത് കണ്ടുകൂടാത്തതാര്ക്കാണെന്ന് നാട്ടുകാര്‍ക്കെല്ലാമറിയാം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ ഫലിക്കാതെ വന്നപ്പോഴാണ് ഇരുളിന്റെ മറവില്‍ കള്ളന്മാരെ പോലെ പതുങ്ങിവന്ന് ഒരു കൂട്ടര് ഈ പ്രതിമ തകര്‍ത്തത്.
പ്രതിമ തകര്‍ക്കപ്പെടുമ്പോള്‍ ഈ നീചകൃത്യത്തിന് പിന്നിലുള്ള അസഹിഷ്ണുക്കളുടെ സങ്കുചിത മനസാണ് പുറത്തുവരുന്നത്. തെളിച്ചത്തില്‍ നടക്കാത്തത് ഒളിവില്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം സാംസ്കാരിക കേരളം പൊറുപ്പിച്ചുകൂടാ! എന്തിന്റെ പേരിലായാലും പള്ളിക്കൂടക്കാര്യത്തില് പാര്‍ട്ടിക്കാരുടെ ഇടപെടല്‍ തുടരണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ സംഭവം.
മലപ്പുറം കോട്ടയ്ക്കല്‍ രാജാസ് ഗവ. എച്ച് എസ് എസില്‍ സ്ഥാപിച്ച ഒ വി വിജയന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചത് ഒ വി വിജയന്റെ പേരിലുള്ള സ്മൃതിവനമെന്ന പാര്‍ക്കിലാണ്. പുതിയ പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒവി വിജയന്റെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഇഴുകിച്ചേര്‍ന്ന സ്മൃതിവനം നിര്‍മ്മിക്കപ്പെട്ടത്. സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഒവി വിജയനോടുള്ള ആദരവിനോടൊപ്പം തന്നെ പഠനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി സ്മൃതിവനം പാര്‍ക്കുണ്ടാക്കുകയും ഒവി വിജയന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.
മുസ്ലീം ലീഗ് ഭരിക്കുന്ന കോട്ടയ്ക്കല്‍ നഗരസഭ സ്മൃതിവനം പാര്‍ക്കിനെതിരെ രംഗത്തുവന്നതോടെ ഒവി വിജയന്റെ പ്രതിമയെ സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാവുകയായിരുന്നു. പ്രതിമാ നിര്‍മ്മാണത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിമ പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവിട്ടത് വിവാദങ്ങളുണ്ടാക്കിയിരുന്നു. വിദ്യാഭ്യാസ ചട്ടപ്രകാരം സ്മാരകം നിര്‍മ്മിക്കുമ്പോള്‍ നഗരസഭയുടെ അനുമതി ആവശ്യമാണെന്നും സ്കൂളിന്റെ നിയന്ത്രണാവകാശമുള്ള നഗരസഭയെ അറിയിക്കാതെയാണ് പ്രതിമ സ്ഥാപിച്ചതെന്നും പറഞ്ഞ് പ്രതിമ നീക്കാന്‍ നഗരസഭ ആവശ്യപ്പെടുകയായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള കോട്ടക്കല്‍ നഗരസഭ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് നടക്കേണ്ടിയിരുന്ന സ്മൃതിവനം പാര്‍ക്കിന്റെ ഉദ്ഘാടനം തടസപ്പെട്ടു. തുടര്‍ന്ന് സാംസ്കാരിക പ്രവര്‍ത്തകരും അധ്യാപക സഘടനകളും ഇടതുപക്ഷ സംഘടനകളും എതിര്‍പ്പുമായി രംഗത്തുവന്നതോടെ നഗരസഭ തല്ക്കാലത്തേയ്ക്ക് പത്തിമടക്കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനം നടത്താതെ ഒവി വിജയന്റെ പ്രതിമ ചാക്കുകൊണ്ട് മൂടിയിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പ്രതിമയുടെ പടമെടുക്കാനെത്തിയ മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി പ്രതിമ പൊതിഞ്ഞിരുന്ന ചാക്ക് ഊരി മാറ്റിയപ്പോഴാണ് ഒ വി വിജയന്റെ പ്രതിമ തകര്‍ക്കപ്പെട്ടതായി കണ്ടത്. പ്രതിമയുടെ മൂക്കും താടിയും കണ്ണടയുമെല്ലാം തകര്‍ന്ന് മുഖം വിരൂപമാക്കിയിരിക്കുകയാണ്.
പ്രതിമാനിര്മ്മാണത്തോട് എതിര്പ്പുള്ളവരായാലും അതല്ല വിവാദങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ഇറങ്ങിത്തിരിച്ചവരായാലും ഈ സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടവും നിയമസംവിധാനങ്ങളും രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കുക തന്നെ വേണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications