ഈ ഫോട്ടോയില്‍ എന്താണിത്ര പ്രശ്നം
കഴിഞ്ഞ ദിവസം കൈരളി ചാനല്‍ പുറത്തുവിട്ട ഫോട്ടോ കേരളക്കരയാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണല്ലോ. കോട്ടയം കടപ്ലാമറ്റത്ത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സ്വകാര്യം പറയുന്ന സരിതയുടെ ചിത്രമായിരുന്നു കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടത്.
മുഖ്യമന്ത്രിയും സരിതയും തമ്മില്‍ പരിചയമുണ്ടെന്നതിന് ഏറ്റവും വലിയതെളിവാണിതെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം പറഞ്ഞത്. ഒരു പൊതു ചടങ്ങില്‍ വച്ച് സ്വകാര്യം പറയാന്‍ മാത്രം ബന്ധം ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആവര്‍ത്തിച്ച് പറയുന്നു.

എന്നാല്‍ അത്രക്ക് പ്രശ്നമുള്ളതാണോ ആ ഫോട്ടോ. എത്രയോ ചടങ്ങുകളില്‍ പ്രമുഖരോട് സ്വകാര്യം പറയുന്ന എത്രയോ ആളുകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നാടാണിത്. പലപ്പോഴും ഫോട്ടോയില്‍ ഇടം നേടാന്‍ വേണ്ടി മാത്രം പ്രമുഖര്‍ക്കൊപ്പം ഇടിച്ചുകയറുന്ന ആളുകള്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ലേ. കൂടെ നില്ക്കുന്ന ഫോട്ടോ ഉണ്ടെന്ന് വച്ച് അവരൊക്കെ പരിചയക്കാരാകാണം എന്ന് വല്ലനിര്ബന്ധവും ഉണ്ടോ?
പൊതു ചടങ്ങുകളില്‍ എപ്പോഴും കാണുന്ന ഒരു കാഴ്ചയാണിത്. മുഖ്യാതിഥിയോട് സ്വകാര്യം പറയുന്നവരുടെ കൂട്ടം. പലപ്പോഴും അത് സ്വാകാര്യം പോലും ആകാറില്ല. പ്രസംഗത്തിന്റെ ബഹളത്തിനിടയില്‍ കാര്യം ധരിപ്പിക്കാന്‍ ചെവിയില്‍ തന്നെ പറയേണ്ടി വരും. അതില്‍ തെറ്റുണ്ടെന്ന് ഒരു പൊതു പ്രവര്‍ത്തകനും പറയാനാകില്ല.
ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ ബന്ധമുണ്ടോ എന്നതിന് കൈരളി പീപ്പില്‍ പുറത്ത് വിട്ട ചിത്രം ഒരിക്കലും ഒരു തെളിവല്ലെന്നാണ് സത്യം. ചിലപ്പോള്‍ അവര്‍ തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരിക്കം. ഇല്ലാതെയുമിരിക്കാം. പക്ഷേ അത് തെളിയിക്കുന്നതിന് ഉതകുന്ന ഒരു ചിത്രമേ അല്ല കൈരളി പുറത്ത് വിട്ടത്.
ഉമ്മന്‍ ചാണ്ടിയും സരിതയും ഒരുമിച്ചുള്ള ചിത്രം പുറത്ത് എന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍ ആളുകള്‍ വലിയ സംശയത്തിലായിരുന്നു. എന്നാല്‍ ചിത്രം കണ്ടതോടെ പലര്‍ക്കും ആ സംശയം മാറിക്കിട്ടുകയും ചെയ്തു. ഫോട്ടോയെപ്പറ്റി വസ്തു നിഷ്ടമായി പറഞ്ഞാല്‍ തിരുവഞ്ചൂരിന്റെ പ്രതികരണമാണ് ശരി- ഇതില്‍ അസ്വാഭാവികമായി ഒന്നമില്ല.
എന്നാല്‍ മറ്റ് തരത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ പറ്റിയ നല്ല വടിയായും മാറുന്നുണ്ട്. മോര്‍ഫ് ചെയ്ത ചിത്രമാണ് കൈരളി പുറത്ത് വിട്ടതെന്നായിരുന്നു ഒരു പറ്റം കോണ്ഗ്രസ്സുകാര് പറഞ്ഞ് പരത്തിയത്. ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ഇത്തരം പ്രചാരണങ്ങള്‍ നടന്നിരുന്നു.
ഇത് ഒരു സാധാരണ ഫോട്ടോയാണെന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും മാത്രം പറഞ്ഞ് അവസാനിപ്പിക്കേണ്ട ചര്‍ച്ച കോണ്ഗ്രസ്സുകാര് തന്നെ വലിച്ചിഴച്ച് നശിപ്പിക്കുകയാണ് ചെയ്ത്. എന്തായാലും സെക്രട്ടേറിയറ്റ് ഉപരോധത്തിന് കുറച്ച് കൂടി ഊര്‍ജ്ജം പകരാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications