Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്കെതിരെ ആരോപണം;ഉണ്ണിത്താന് അടി

Rajmohan Unnithan
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവിന്റെ മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെടുന്നു.പിന്നീട് ഉണ്ണിത്താന് തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദനമേല്‍ക്കുന്നു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറയാനാകില്ലെന്ന് വിലയിരുത്തല്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎമ്മോ മറ്റ് ഇടത് പാര്‍ട്ടികളോ ഒരു എതിരാളി ആയിപ്പോലും പരിഗണിക്കാത്ത വ്യക്തിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പിന്നെ എന്തിന് രാജ് മോഹന്‍ ഉണ്ണിത്താനെ മര്‍ദ്ദിച്ചു? ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സിപിഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയും ആയിരുന്നു കോടിയേരിയുടെ ഭാര്യാ പിതാവ് എം.വി. രാജഗോപാല്‍. ആര്‍എസ്എസിന്റ ഭീഷണിയുണ്ടായിരുന്ന രാജഗോപാലിന്റെ സുരക്ഷക്കായി പാര്‍ട്ടി നിയോഗിച്ചതായിരുന്നു കോടിയേരി ബാലകൃഷ്ണനെ. പിന്നീട് രാജഗോപാലിന്റെ മകളെ കോടിയേരി വിവാഹം കഴിക്കുകയായിരുന്നു. ഇതില്‍ ചതി നടന്നിട്ടുണ്ടെന്നും, രാജഗോപാല്‍ വലിയ മാനസിക വേദനയിലായിരുന്നുവെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജഗോപാലിന്റെ മരണത്തില്‍ നിഗൂഢതയുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു. 2013 ആഗസ്റ്റ് 11 ഞായറാഴ്ചയായിരുന്നു ഉണ്ണിത്താന്‍ പത്ര സമ്മേളനം നടത്തി കോടിയേരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തിങ്കളാഴ്ച തമ്പാനൂരില്‍ ട്രെയിനില്‍ നിന്നിറങ്ങുമ്പോഴായിരുന്നു മര്‍ദ്ദനം.

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഗണ്‍മാന്‍ ആയിരുന്ന സുമജനും കോടിയേരിയുടെ ഭാര്യാ സഹോദരിയും തമ്മില്‍ നടന്ന വിവാഹത്തിലും ചില ഗൂഢാലോചനകള്‍ ഉണ്ടെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പ് സുമജന്‍ നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പോലീസ് സേനയില്‍ നിന്നും രാജിവച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കോടിയേരിയുടെ മകന്റെ വിവാഹത്തെക്കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു. എല്ലാത്തിനും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഉണ്ണിത്താന്‍ പറയുന്നു.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചത്. അപ്പോള്‍ തമ്പാനൂര്‍ റെയില്‍ വേ സ്റ്റേഷനില്‍വച്ച് ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്തത് ആരായിരിക്കും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+