പിള്ള-റൗഫ് ബന്ധം: ലീഗിനും കോണ്‍ഗ്രസിനും തലവേദന

പി കെ കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ളവരുടെ പിന്തുണ നേടിയെടുക്കാനുള്ള റൗഫിന്റെ നീക്കമാണിതെന്ന് വ്യക്തമാണ്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഐസ്ക്രീം കേസിന്റെ പുനരന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന സൂചന നല്കുന്ന കേസ് ഡയറി രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആര് ബാലകൃഷ്ണപിള്ളയും കെ എ റൗഫും തമ്മിലുണ്ടായ കൂടിക്കാഴ്ച യു ഡി എഫ് നേതാക്കള്‍ അമ്പരപ്പോടെയാണ് കാണുന്നത്.
എന്നാല്‍ ഇതൊരു തുടക്കമാണെന്നും ഐസ്ക്രീം കേസിലെ കള്ളത്തരങ്ങള്‍ ബോധ്യപ്പെടുത്താന്‍ എല്ലാ യു ഡി എഫ് നേതാക്കളെയും താന്‍ വഴിയെ കാണുമെന്നും കെ എ റൗഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയ്ക്കാണ് ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതെന്നും ഐസ്ക്രീം പാര്‍ലര്‍ കേസും ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസും സി ബി ഐ അന്വേഷിക്കണമെന്നാണ് താന്‍ യു ഡി എഫ് നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും റൗഫ് പറഞ്ഞു.
റൗഫ് പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ കേട്ടെന്നും തിരിച്ചൊന്നും പറഞ്ഞില്ലെന്നും എന്നാല്‍ റൗഫ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തനിക്ക് പുറത്തു പറയാനാകില്ലെന്നും ആര് ബാലകൃഷ്ണപിള്ള ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. മകനും മന്ത്രിയുമായ കെ ബി ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഏതാനും മാസങ്ങളായി ആര് ബാലകൃഷ്ണപിള്ള യു ഡി എഫ്-കോണ്‍ഗ്രസ് നേതൃത്വവുമായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും പരസ്യമായ ഇടച്ചിലിലാണ്. നേരിയ ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരിനെ അപകടത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറല്ലാത്തിനാല് ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് യു ഡി എഫും കോണ്‍ഗ്രസും.
എന്‍എസ്എസ് നേതൃത്വത്തിന്റെ വിശ്വസ്തനായ ആര് ബാലകൃഷ്ണപിള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധനും അതുവഴി ലീഗിന്റെ ശത്രുവുമായ കെ എ റൗഫിനെ കണ്ട് ചര്‍ച്ച നടത്തിയത് മുസ്ലീം ലീഗ് നേതൃത്വവും ഗൗരവമായി കാണുന്നുണ്ട്. മുസ്ലീം ലീഗിനെ അടുത്തകാലത്തായി കടന്നാക്രമിക്കുന്ന എന്‍എസ്എസിന്റെ നയരൂപീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന ആര് ബാലകൃഷ്ണപിള്ള തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ കണ്ടതില്‍ അസ്വഭാവികതയുണ്ടെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ കാഴ്ചപ്പാട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications