Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തിന്റെ 'കൂട്ടുകാരി'കള്‍ പലകാലങ്ങളില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വന്ന കാലം മുതല്‍ തന്നെ വിവാദങ്ങള്‍ക്കൊപ്പമാണ് ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന ഫാസ്റ്റ് ബൗളറുടെ നടപ്പ്. ആദ്യമാദ്യം കളിക്കളത്തിലെ കോപ്രായങ്ങളുടെ പേരിലായിരുന്നു ശ്രീ വിവാദങ്ങളില്‍ അകപ്പെട്ടത്

ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു. പിന്നീട് പതിയെപ്പതിയെ ക്രിക്കറ്റ് ലോകത്തിന്റെ താരപ്രഭയിലേയ്ക്ക് വന്ന ശ്രീയുടെ പേര് ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചു. സിനിമാ നടിമാരും മോഡലുകളുമുള്‍പ്പെടെയുള്ള പലരുടെയും പേരുകള്‍ ശ്രീയുടെ പേരിനൊപ്പം പറഞ്ഞുകേട്ടു. പലരുമായും അടുത്തുപെരുമാറുന്ന ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു.

ഇപ്പോള്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതില്‍പ്പന്നെ ശ്രീശാന്തിന്റെ ലവ് ലൈഫ് വീണ്ടും വെളിച്ചത്തുവന്നു. ഇതാ ഗോസിപ്പ് കോളങ്ങളില്‍ ശ്രീയ്‌ക്കൊപ്പമുണ്ടായിരുന്ന ചില താരങ്ങള്‍.

ലക്ഷ്മി റായ്

ലക്ഷ്മി റായ്

ആദ്യമായി ശ്രീയുടെ പേരില്‍ വന്ന പ്രണയ ഗോസിപ്പില്‍ നടി ലക്ഷ്മി റായ് ആയിരുന്നു നായിക. ഇവരൊന്നിച്ച് ഒരു ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തതോടെയാണ് വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്. പിന്നീട് ശ്രീശാന്ത് നടത്തുന്ന പാര്‍ട്ടികളില്‍ ലക്ഷ്മി സ്ഥിരം സാന്നിധ്യമായതോടെ ഗോസിപ്പുകള്‍ കൂടി. ഒടുവില്‍ ഇപ്പോള്‍ ശ്രീ അറസ്റ്റിലായപ്പോള്‍ തന്റെ പേരുകൂടി വലിച്ചിഴയ്ക്കുന്നതിനെതിരെ ലക്ഷ്മി രംഗത്തെത്തുകയും തങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

നികേഷ പട്ടേല്‍

നികേഷ പട്ടേല്‍

നടിയും മോഡലുമെല്ലാമായ നികേഷയും ഇടക്കാലത്ത് ശ്രീയോടൊപ്പം ഗോസിപ്പ് കോളങ്ങളില്‍ താരമായിരുന്നു. നികേഷയ്ക്ക് ശ്രീയില്‍ താല്‍പര്യമുണ്ടെന്നുള്ള തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. വിശാഖപട്ടണത്ത് വച്ച് നടന്ന സിസിഎല്‍ മാച്ചിനിടെ നികേഷയും ലക്ഷ്മി റായിയും ശ്രീശാന്തിന്റെ പേരും പറഞ്ഞ് കലഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നികേഷയെ ശ്രീശാന്ത് വിവാഹം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റിയ സെന്‍

റിയ സെന്‍

റിയ സെന്നിനെയും ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയും ഗോസിപ്പുകള്‍ വന്നിരുന്നു. 2011ലായിരുന്നു ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ വന്നത്. കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സിന് വേണ്ടി പ്രവര്‍ത്തിയ്ക്കുമ്പോഴാണത്രേ റിയയും ശ്രീയുമായി കൂടുതല്‍ അടുത്തത്. ഈ ബന്ധവും ഗോസിപ്പ് കോളങ്ങളില്‍ തന്നെ അവസാനിയ്ക്കുകയായിരുന്നു.

സഞ്ജന

സഞ്ജന

ശ്രീശാന്തിന്റെയും സഞ്ജനയുടെയും ചുംബനഫോട്ടോകള്‍ ഇടക്കാലത്ത് നെറ്റില്‍ സജീവമായിരുന്നു. 2009ല്‍ ഗോവയില്‍ നടന്ന ഒരു പുതുവര്‍ഷാഘോഷത്തിനിടെ ഇവര്‍ ചുംബിയ്ക്കുന്ന ഫോട്ടോയായിരുന്നു പുറത്തായത്. പിന്നീട് തങ്ങള്‍ പ്രണയത്തിലല്ലെന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഷസാന്‍ പദംസീ

ഷസാന്‍ പദംസീ

നടിയും മോഡലുമായി ഷസാന്‍ പദംസീയും ശ്രീയുടെ ഗേള്‍ ഫ്രണ്ട്‌സിന്റെ ലിസ്റ്റിലുണ്ട്. 2011ല്‍ ഷസാനും ശ്രീയും വളരെ അടുത്തിടപഴകുന്നതായി കണ്ടുവെന്നുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. മുംബൈയിലും മറ്റും വച്ച് ഇവര്‍ ഒന്നിയ്ക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. പക്ഷേ പിന്നീട് തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് പദംസീ വ്യക്തമാക്കുകയായിരുന്നു.

ശ്രീയ ശരണ്‍

ശ്രീയ ശരണ്‍

ശ്രീശാന്തും തെന്നിന്ത്യന്‍ താരം ശ്രീയ ശരണും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നു. ലാക്‌മേ ഫാഷന്‍ വീക്കുമായി ബന്ധപ്പെട്ട ഒരു പാര്‍ട്ടിയില്‍ രണ്ടുപേരും അടുത്തിടപഴകിയതായിരുന്നു ഗോസിപ്പിന് കാരണം. ശ്രീയുടെ വ്യക്തിത്വത്തോട് തനിയ്ക്ക് ആകര്‍ഷണം തോന്നിയതായി ശ്രീയ വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷേ പ്രണയവാര്‍ത്തകള്‍ ഇവര്‍ തള്ളുകയും ചെയ്തു.

സുര്‍വീന്‍ ചാവ്‌ല

സുര്‍വീന്‍ ചാവ്‌ല

കോമഡി സര്‍ക്കസ് കി സൂപ്പര്‍സ്റ്റാര്‍ എന്ന ടിവി പരിപാടിയിലൂടെ പ്രശസ്തയായ സുര്‍വീന്‍ ചാവ്‌ലയുടെ പേരും ശ്രീയുടെ പേരുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ഡാന്‍സ് റിയാലിറ്റിഷോയ്ക്കിടെയാണ് ഇവരുടെ ബന്ധം വളര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+