കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളെക്കുറിച്ചെല്ലാം ഗൂഗിളിന് അറിയാം

Google Oneindia Malayalam News

എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളുണ്ട് എന്നതൊരു പഴയ പ്രയോഗമാണ്. പ്രയോഗം പഴയതാണെങ്കിലും ഇതിലല്‍പം കാര്യമുണ്ട്.

ഓണ്‍ലൈന്‍ ജീവിയാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെക്കുറിച്ച് ഒരുവിധപ്പെട്ട കാര്യങ്ങളെല്ലാം അറിയുന്ന ഒരാളുണ്ട്. വേറാരുമല്ല സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളാണത്.

നിങ്ങളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ ഗൂഗിളിന് അതിന്റേതായ മാര്‍ഗങ്ങള്‍ ഉണ്ട്. ഗൂഗിളിന് നിങ്ങളെക്കുറിച്ച് അറിയാന്‍ സാധ്യതയുള്ള വിവരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ.

സെര്‍ച്ചിംഗ്

സെര്‍ച്ചിംഗ്

എന്താണ് നിങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത്. ഗൂഗിളിനോട് ചോദിച്ചോളൂ, കൃത്യമായ വിവരങ്ങള്‍ കിട്ടും. കോടിക്കണക്കിനാളുകളുടെ തിരച്ചില്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള കെല്‍പ്പുണ്ട് ഈ സേര്‍ച്ച് എഞ്ചിന്‍ ഭീമന്. ഇനി ഗൂഗിളില്‍ തിരയുമ്പോള്‍ കുറച്ചൊന്ന് സംയമനം പാലിക്കുന്നത് നന്നാവുംന്ന് സാരം.

ഏതൊക്കെ പേജുകള്‍

ഏതൊക്കെ പേജുകള്‍

ഏതൊക്കെ വെബ്‌സൈറ്റുകളാണ് നിങ്ങള്‍ വിസിറ്റ് ചെയ്യുന്നത് എന്ന് അനായാസം പറഞ്ഞുതരും ഗൂഗിള്‍. വേണ്ടാത്ത സൈറ്റിുകളില്‍ പോയി ഹിസ്റ്ററിയും ഡിലീറ്റി നെടുവീര്‍പ്പെടും മുന്‍പ് ഒരും നിമിഷം ഓര്‍ക്കുക എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളുണ്ട്.

ഇമെയില്‍ വിവരങ്ങള്‍

ഇമെയില്‍ വിവരങ്ങള്‍

കുറച്ചൊരു വിഷമമുണ്ടാക്കുന്ന കാര്യമാണ്, എന്നാലും സത്യമാണ്. ആര്‍ക്കൊക്കെ നിങ്ങള്‍ മെയില്‍ അയക്കുന്നു എന്നും അതില്‍ എന്തൊക്കെ അയക്കുന്നു എന്നും ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. മറ്റാരും കാണില്ല എന്നുകരുതി രഹസ്യമായയച്ച മെയിലുകളൊക്കെ ഒന്നൂടെ വായിച്ച് അപകടമൊന്നുമില്ല എന്ന് ഉറപ്പുവരുത്താന്‍ തോന്നുന്നുണ്ട് അല്ലേ.

നിങ്ങളുടെ കമ്പ്യൂട്ടര്‍

നിങ്ങളുടെ കമ്പ്യൂട്ടര്‍

അമ്പരക്കണ്ട, ഗൂഗിള്‍ ഡെസ്‌ക്ടോപ്പ് പോലെയുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഒര് പൊടിക്ക് ശ്രദ്ധിച്ചോളുക, നിങ്ങളുടെ കമ്പ്യൂട്ടറില്‍ എന്താണെന്ന് പോലും അവന്‍ കണ്ടുപിടിച്ചുകളയും

ഫേസ്ബുക്കോ ട്വിറ്ററോ

ഫേസ്ബുക്കോ ട്വിറ്ററോ

നിങ്ങള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുകള്‍ ഏതാണെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ എളുപ്പം അറിയാം. അത് ഓര്‍ക്കുട്ടായാലും ഫേസ്ബുക്കായാലും അല്ല ട്വിറ്ററായാലും.

നിങ്ങളുടെ സുഹൃത്തുക്കള്‍

നിങ്ങളുടെ സുഹൃത്തുക്കള്‍

നിങ്ങള്‍ക്ക് ഓര്‍മയില്ലെങ്കിലും നിങ്ങളുടെ കൂട്ടുകാരെ ഗൂഗിളിന് ഓര്‍മയുണ്ടാകും. നിങ്ങള്‍ ഉപയോഗിക്കുന്ന ഗുഗിള്‍ മാപ്, സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഗൂഗിളിന്റെ ചാരന്മാരാണ്.

യൂട്യൂബ് വിശേഷങ്ങള്‍

യൂട്യൂബ് വിശേഷങ്ങള്‍

യൂട്യൂബ് സെര്‍ച്ച് ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ ഓണ്‍ലൈന്‍ ലോകത്ത്. എന്താണ് ഏതാണ് ഏത് തരം വീഡിയോകളാണ് നിങ്ങള്‍ സെര്‍ച്ച ചെയ്യുന്നതെന്ന് ഗുഗിളഅ കൃത്യമായി നോക്കിവെച്ചിട്ടുണ്ട് എന്നത് മറക്കണ്ട.

നിങ്ങളുടെ ആരോഗ്യം

നിങ്ങളുടെ ആരോഗ്യം

അതെ അമ്പരക്കണ്ട. നിങ്ങള്‍ നിരന്തരം സെര്‍ച്ച് ചെയ്യുന്ന കീവേര്‍ഡുകള്‍, വാക്കുകള്‍, ആശുപത്രി വിവരങ്ങള്‍. എല്ലാത്തിനുമുപരി നിങ്ങള്‍ ഉപയോഗിക്കുന്ന ഗുഗിള്‍ ഹെല്‍ത്ത് പേജ് ഇത്രയും മതി ഗൂഗിളിന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള സകല വിവരങ്ങളും ലഭിക്കാന്‍.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കണം എന്നുണ്ടോ, എങ്കില്‍ ഗൂഗിളുമായി അത്ര വലിയ ചങ്ങാത്തം ഒന്നും വേണ്ട. എസ് എം എസ്, ഗൂഗിള്‍ മൊബൈല്‍, ജി മെയില്‍ എന്നുവേണ്ട മൊബൈല്‍ നമ്പര്‍ ചോര്‍ത്താന്‍ ഗൂഗിളിന് നിരവധി വഴികളുണ്ട്.

വാങ്ങലും വില്‍ക്കലും

വാങ്ങലും വില്‍ക്കലും

മെയിലിലും ഓര്‍ക്കുട്ട് പേജിലും മറ്റും വമ്പന്‍ ഓഫറുകളുമായി ഇ കൊമേഴ്‌സ്യല്‍ പരസ്യങ്ങള്‍ കാണാറുണ്ടോ, നിങ്ങളുടെ വാങ്ങല്‍ - വില്‍ക്കല്‍ വിവരങ്ങളും സെര്‍ച്ചും ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നുണ്ട് ന്നതിന്റെ തെളിവാണത്.

English summary
10 surprising things that Google knows about you.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X