ഈ സലഫിപത്രത്തിന്റെ ഭാവിയെന്താ?
മതം മനുഷ്യനന്മയ്ക്ക് എന്ന മഹത്തായ സന്ദേശമുയര്‍ത്തി പ്രചാരണം നടത്തുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖപത്രം നെറികേടിന്റെയും വഞ്ചനയുടെയും പ്രതീകമായി മാറുന്നു. വര്‍ത്തമാനം പത്രത്തിലെ കൊടിയ ചൂഷണത്തിന്റെയും അനീതിയുടെയും കഥ വിളിച്ചുപറയുന്നത് സംഘടനയുടെ അനുഭാവികളും സഹയാത്രികരുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ തന്നെയാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം.
സുകുമാര്‍ അഴിക്കോടിന്റെ പത്രാധിപത്യത്തില്‍ എന്‍പി മുഹമ്മദിന്റെ ആശീര്‍വാദത്തോടെ തുടങ്ങിയ പത്രം, ടമലയാളത്തിലെ ഹിന്ദുവാകുമെന്നായിരുന്നു പ്രചാരണം. ഒരു പരിധി വരെ അതു ശരിയുമായിരുന്നു. ഖത്തറില്‍ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഒരേ സമയം പ്രിന്റിങ്. ഏത് വമ്പന്മാരെയും അസൂയപ്പെടുത്തുന്ന പ്രതിഭാധനരായ ഒരു കൂട്ടം യുവ പത്രപ്രവര്‍ത്തകര്‍, ഇവര്‍ക്ക് നേതൃത്വം നല്കാന് പിജെ മാത്യൂവിനെയും വിആര്‍ ജയരാജിനെയും രവിമേനോനെയും എന്‍പി ഹാഫിസ് മുഹമ്മദിനെയും പോലുള്ള പ്രതിഭാധനര്‍. എന്‍വി അബ്ദുര്‍റഹ്മാനെയും അബൂബക്കര്‍ കാരക്കുന്നിനെയും പോലുള്ള സംഘടനാനേതാക്കളുടെ അകമഴിഞ്ഞ പിന്തുണ. ഇത്രയൊക്കെയുണ്ടായിട്ടും പത്രം ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പരാധീനതകള്‍ കാണിയ്ക്കാന്‍ തുടങ്ങി.

മാനേജ്മെന്റിലെ അധികാരവടംവലികളും ധൂര്‍ത്തും കെടുകാര്യസ്ഥതയും ചേര്‍ന്ന് മൂന്നു വര്‍ഷം കൊണ്ട് സ്ഥാപനത്തെ പൂട്ടിയ്ക്കും എന്ന അവസ്ഥ വന്നപ്പോള്‍ ജീവനക്കാര്‍ ജാമ്യം നിന്ന് കോടികണക്കിന് രൂപ വ്യക്തിഗത വായ്പ എടുത്തു നല്കി സ്ഥാപനത്തെ രക്ഷിയ്ക്കാനും ശ്രമം നടത്തി. തിരിച്ചടവുകള്‍ വൈകി ബാങ്ക് ജപ്തി നടപടി തുടങ്ങിയപ്പോള്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയതിനുശേഷമാണ് പണം അടച്ചുതീര്‍ത്തത്. ആറുമാസത്തിലേറെ ശമ്പളം മുടങ്ങാന്‍ തുടങ്ങിയതോടെ ജീവനക്കാരില്‍ 90 ശതമാനം പേരും സ്ഥലം വിട്ടു. ബാക്കിയുള്ളവര്‍ കഴിവും പരിചയസമ്പത്തും അവസരങ്ങളും ഉണ്ടായിട്ടും പ്രസ്ഥാനത്തോടുള്ള കൂറുകൊണ്ടു മാത്രം പത്രത്തില്‍ തുടര്‍ന്നു. നേതാക്കളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങി മറ്റു സ്ഥാപനങ്ങളില്‍ ജോലിയ്ക്കു പോയ പലരും തിരിച്ചെത്തേണ്ടിയും വന്നു.
വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായ മാനേജ്മെന്റ് കോടികള്‍ വിലമതിക്കുന്ന കെട്ടിടവും പ്രസ്സും വിറ്റൊഴിവാക്കി. തുടര്‍ന്ന് കോഴിക്കോട് ആനിഹാള്‍ റോഡിലുള്ള ഒരു ചെറിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റി. വര്‍ത്തമാനത്തിന്റെ ഉടമസ്ഥരായ മീഡിയ വ്യൂ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും വികെ ആസിഫലി മാനേജിങ് ഡയറക്ടറായ വര്‍ത്തമാനം വെഞ്ചേഴ്സ് പത്രത്തിന്റെ ചുമതല ഏറ്റെടുക്കുന്നത് ഇതിന്റെ ഭാഗമായാണ്. നിലവിലുള്ള ജീവനക്കാരെ വര്‍ധിപ്പിച്ച ശമ്പളത്തോടെ സീനിയോറിറ്റിയും പരിഗണിച്ച് പുതിയ കമ്പനിയ്ക്കു കീഴില്‍ നിയമിക്കുമെന്നായിരുന്നു കമ്പനിയും യൂനിയന്‍ നേതാക്കളുമായുണ്ടാക്കിയ കരാര്‍.
എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ആസിഫലിയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ കെ ഹര്ശിദും വാക്കുമാറിയതാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. സീനിയര്‍ ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരും പുതിയ അപേക്ഷ നല്‍കണമെന്നും അപേക്ഷ നല്കുന്നവര്ക്കെല്ലാം നിയമന ഉത്തരവ് നല്‍കാമെന്നും മാനേജ്മെന്റ് അറിയിച്ചു. ഇതുപ്രകാരം സ്ഥിരം നിയമനം ലഭിച്ച ജീവനക്കാരോഴികെ ബാക്കിയെല്ലാവരും അപേക്ഷ നല്‍കിയെങ്കിലും നിയമന ഉത്തരവ് മാത്രം ലഭിച്ചില്ല. സീനിയര്‍ പത്രപ്രവര്‍ത്തകര്‍ക്കു നല്കിയ വാക്കുകളെല്ലാം കാറ്റില്‍ പറത്തി.
വര്‍ത്തമാനം സ്റ്റാഫ് യൂനിയന്‍ പ്രസിഡന്റ് കെസി റിയാസ് മുജാഹിദ് നേതൃത്വത്തിനെഴുതിയ തുറന്ന കത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍. ഈ കത്തിന്റെ പ്രതി കെ യു ഡബ്ലിയു ജെ സംസ്ഥാന കമ്മറ്റി പ്രസിഡണ്ടിനും റിയാസ് നല്‍കിയിട്ടുണ്ട്.
''ഇതേ തുടര്‍ന്ന് ജീവനക്കാര്‍ സമരപരിപാടികളിലേക്ക് നീങ്ങി. സ്റ്റാഫ് യൂനിയന്‍ നേതാക്കളായ കെസി റിയാസിനെയും യു അനില്‍ റോഷനെയും ഫോണില്‍ വിളിച്ച് തെറിയഭിഷേകം നടത്തികൊണ്ടാണ് ആസിഫലി പ്രതികരിച്ചത്. കൂടാതെ മുന്‍ ജീവനക്കാരായ റിയാസും റോഷനും ചേര്‍ന്ന് ഓഫിസ് അടിച്ചുതകര്‍ത്തുവെന്ന കള്ളപ്പരാതിയും മാനേജ്മെന്റ് നല്കി.
സംഘടനാ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റു ഗുണകാംക്ഷികളുടെയും വിയര്‍പ്പിന്റെ ഗന്ധമുള്ള വര്‍ത്തമാനത്തിന്റെ പേരിനും സംഘടനയുടെയും സമുദായത്തിന്റെയും യശ്ശസിനും കറുത്ത പാടുകളുണ്ടാക്കിയ ഈ കൊടും ക്രിമിനല്‍ മനോഭാവത്തെ തുറന്നുകാട്ടേണ്ടതുണ്ട്. ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമെന്ന നിലയിലും എം എസ് എമ്മിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ആസിഫലിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇത്തരമൊരു ചെയ്തിക്കെതിരെ നടപടി ആവശ്യമാണ്.
വര്‍ത്തമാനം ജീവനക്കാരോട് കടുത്ത വിശ്വാസവഞ്ചന നടത്തുകയും സ്റ്റാഫ് യൂണിയന് ഭാരവാഹികളെ ഫോണില്‍ വിളിച്ച് വധഭീഷണിയും അശ്ലീലവും നടത്തിയതിനു പുറമെ കള്ളക്കേസും നല്കിയ സാഹചര്യത്തില്‍ അത് തുറന്നുകാണിക്കാനും അതോട് വിട്ടുവീഴ്ചയില്ലാത്ത നിയമമാര്‍ഗം സ്വീകരിക്കാനും ഞങ്ങള്‍ നിര്‍ബന്ധിതരാണ്. അതിനിടെ മുജാഹിദ് വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധ റാലിക്കു കളമൊരുക്കിയെങ്കിലും നേതൃത്വം ഇടപ്പെട്ടതിനാല്‍ അതു പാളിപ്പോയി.
തിന്മയുടെ കേന്ദ്രങ്ങളെ തുറന്നുകാണിക്കാനും നീതി ലഭിക്കുന്നതിനായി വേണ്ടിവന്നാല്‍, ബഹുജനങ്ങളെ അണിനിരത്തി നിയമ മാര്‍ഗത്തിലൂടെയുള്ള പരസ്യപ്രചാരണങ്ങള്‍ക്കു ഞങ്ങള്‍ നിര്‍ബന്ധിതരാവും'.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications