കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പറഞ്ഞുവന്നത് എന്താണ്?

  • By കിഷന്‍ജി
Google Oneindia Malayalam News

VS-Chandy
നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ മകളെ കുറിച്ച് പ്രതിപക്ഷ നേതാവ് അനാവശ്യം പറഞ്ഞുവെന്നാരോപിച്ച് എ കോണ്‍ഗ്രസ്സുകാര്‍ കലിപിടിച്ചാടി കൊണ്ടിരിക്കുകയാണ്. അച്യുതാനന്ദന്‍ പറഞ്ഞു വരുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്പീക്കര്‍ മൈക്ക് ഓഫാക്കുകയും ചെയ്തു. ഇനി ആരോപണത്തിന് വിഎസിന് വിശദീകരണം നല്‍കാന്‍ പറ്റുമോ? അതുമില്ല, സഭ രണ്ടാഴ്ചയ്ക്ക് നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു കഴിഞ്ഞു.

എന്താണ് വിഎസ് പറയാനൊരുങ്ങിയത്? മൂത്തമകളുടെ ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹരജിയില്‍ ചാണ്ടിയുടെ ഗണ്‍മാനെ ഉള്‍പ്പെടുത്തി ചില പരാമര്‍ശങ്ങളുണ്ട്. മകളുടെ മാനത്തിന് വിലകല്‍പ്പിക്കുന്ന സാമാന്യബുദ്ധിയുള്ള ഏതൊരു പിതാവും ഇയാളെ മാറ്റിനിര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കുക.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായി ഇയാളെ ഉള്‍പ്പെടുത്തരുതെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും അംഗരക്ഷകന്റെ കാര്യത്തില്‍ ചാണ്ടിയ്ക്ക് ഇളക്കമില്ല.

പുതിയ സോളാര്‍ വിവാദ നായിക സരിതയും ഈ ഗണ്‍മാനും തമ്മില്‍ ബന്ധങ്ങളുണ്ടെന്ന വാര്‍ത്തയും അതിനെ സാധൂകരിക്കുന്ന ഫോണ്‍ കോള്‍ ലിസ്റ്റും പുറത്തുവന്നിട്ടും ചാണ്ടിയുടെ മനസ്സില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ക്ലിഫ് ഹൗസില്‍ നിന്നു പോലും സരിതയെ വിളിച്ചതിനെ തെളിവുകളുണ്ട്.

കുടുംബ ബന്ധങ്ങള്‍ക്കും കേരള പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിനും തന്റെ പ്രതിച്ഛായയ്ക്കും അതീതമായി ഉമ്മന്‍ചാണ്ടി ഈ ഗണ്‍മാനെ വെച്ചുവാഴിയ്ക്കുന്നതിനു കാരണമെന്താണ് എന്ന് വിഎസിന് അറിയണമായിരുന്നു. അപകടം മണത്ത ഉമ്മന്‍ചാണ്ടിയും കാര്‍ത്തികേയനും അത് മുഴുവനാക്കാന്‍ സമ്മതിച്ചില്ല. ആ ചോദ്യം മുഴുവനായും പുറത്തുവന്നിരുന്നെങ്കില്‍ സോളാര്‍ സരിത വിവാദത്തില്‍ നിന്നും തെറ്റയിലിനെ തേടി പോയ പന്ത് വീണ്ടും യുഡിഎഫ് കോര്‍ട്ടിലെത്തുമായിരുന്നു.

വാല്‍ക്കഷണം: സ്പീക്കര്‍ ഓഫാക്കുന്നവന്‍ ആരോ അവനാണ് 'സ്പീക്കര്‍'

English summary
The statement of opposition leader V S Achuthanandan in connection with the divorce of chief minister’s daughter witnessed some unruly scenes between the ruling and opposition members in the Kerala Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X