Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തും രഞ്ജിനിയും പൃഥ്വിയും ചെയ്ത തെറ്റ്

ശ്രീശാന്തിന് ശത്രുക്കളുണ്ടോ? വ്യക്തമായും വ്യക്തിപരമായും അറിയില്ലെങ്കിലും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇന്റര്‍നെറ്റ് മലയാളിക്ക് വലിയ പ്രയാസമുണ്ടാകില്ല. ഓണ്‍ലൈന്‍ ലോകത്ത് ഏറ്റവും അധികം ശത്രുക്കളുള്ള മലയാളികളില്‍ ഒരാളാണ് ശ്രീശാന്ത്. രഞ്ജിനി ഹരിദാസും പൃഥ്വിരാജുമായിരിക്കും മറ്റു രണ്ടുപേര്‍.

ഇവര്‍ക്ക് നേരെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്ന കമന്റുകള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. എന്ത് ദ്രോഹമാണ് ഇവര്‍ മലയാളികളെ ചെയ്തത്? ശ്രീശാന്തിന്റെ സഹോദരീഭര്‍ത്താവായ മധു ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ മലയാളിയായി ജനിച്ചുപോയതാണോ ഇവര്‍ ചെയ്ത തെറ്റ്?

എന്താണ് ശ്രീശാന്തിനോട് ആളുകള്‍ക്ക് ഇത്രയധികം വെറുപ്പുണ്ടാകാനുള്ള കാരണം. അയാള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതാണോ. രഞ്ജി ക്രിക്കറ്റില്‍ പ്ലേറ്റ് ലീഗില്‍ പോലും ഏറ്റവും താഴെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ഇന്ത്യന്‍ ടീമിലെത്തിയ പ്രതിഭയാണ് ശ്രീശാന്ത്. ഓസ്‌ട്രേലിയ പോലെ ഇന്ത്യന്‍ ബൗളര്‍മാര്‍ മുട്ടിടിച്ചുനിന്ന സൂപ്പര്‍ ടീമുകളെ ശ്രീശാന്ത് ഒറ്റയ്ക്ക് പന്തെറിഞ്ഞ് തോല്‍പ്പിച്ചിട്ടുണ്ട്.

പ്രഥമ ട്വന്റി 20 ലോകകപ്പില്‍ നാലോവറില്‍ വെറും 12 റണ്‍സ് വഴങ്ങി ഗില്‍ക്രിസ്റ്റിനെയും ഹെയ്ഡനെയും പുറത്താക്കിയ ശ്രീശാന്താണ് ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴിതുറന്നത്. അതുപോലെ നിരവധി പ്രകടനങ്ങള്‍. എന്നാല്‍ ഗോഡ് ഫാദര്‍മാരില്ലാത്ത ശ്രീശാന്ത് പലപ്പോഴും ടീമില്‍ ഒറ്റപ്പെട്ടു. ശ്രീശാന്തിനെ കളിയാക്കാന്‍ സ്വന്തം നാട്ടുകാരും അവസരം നോക്കി നിന്നു.

കുറച്ചധികം ആവേശം അധികമാണ് ശ്രീശാന്തിന്, സമ്മതിക്കാം. എന്നാലും അതൊരു ക്ഷമിക്കാനാകാത്ത അപരാധമാണോ? തവളച്ചാട്ടം ചാടിയ മിയാന്‍ദാദിനോടും ബാറ്റെടുത്ത് അംപയറുടെ നേര്‍ക്കടുത്ത സിദ്ദുവിനോടും അന്താരാഷ്ട്ര മത്സരത്തില്‍ കോഴ വാങ്ങി കളി തോല്‍പ്പിച്ച ക്രോണ്യെയോടും അസ്ഹറുദ്ദീനോടും എന്തിനധികം, സന്തോഷ് പണ്ഡിറ്റിനോട് പോലും ക്ഷമിച്ചവരാണ് നമ്മള്‍. എന്നാല്‍ കുറ്റം തെളിയുന്നതിന് മുന്‍പേ ശ്രീശാന്തിനെ ക്രൂശിക്കാനാണ് എല്ലാവര്‍ക്കും ഉത്സാഹം. അതങ്ങനെയാണല്ലോ, ചാഞ്ഞുകിടക്കുന്ന മരത്തില്‍ പാഞ്ഞുകേറാന്‍ എളുപ്പമാണ് എന്നല്ലേ പണ്ടാരോ പറഞ്ഞത്.

ശ്രീശാന്തിന് ശത്രുക്കളുണ്ടോ?

ശ്രീശാന്തിനെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വിളിക്കുന്ന പേര് ശാന്തപ്പനെന്നും ഗോപുമോനെന്നും മറ്റുമാണ്.

ഹര്‍ഭജന്റെ അടി

ഹര്‍ഭജന്റെ അടി

കാര്യം ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയതാണെങ്കിലും ആളുകള്‍ മുഴുവന്‍ ശ്രീശാന്തിന് എതിരായിരുന്നു.

മങ്കിഗേറ്റ്

മങ്കിഗേറ്റ്

ശ്രീശാന്തിന്റെ അമിതാവേശം കാരണം കുരങ്ങുകള്‍ പല്ലിളിക്കുന്നതിനോട് പോലും ഉപമിക്കപ്പെട്ടു.

ശ്രീശാന്തിന്റെ ഡാന്‍സ്

ശ്രീശാന്തിന്റെ ഡാന്‍സ്

ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട പടമാണ് നെല്ലിനെ സിക്‌സറടിച്ച ശേഷമുള്ള ശ്രീശാന്തിന്റെ ഡാന്‍സ്

പൃഥ്വിരാജിനെ രാജപ്പന്‍ എന്നും രായപ്പന്‍ എന്നും വിളിച്ചാണ് ഇന്റര്‍നെറ്റ് തമാശകള്‍.

രഞ്ജിനിയുടെ ചാരിത്ര്യം

രഞ്ജിനിയുടെ ചാരിത്ര്യം

കേട്ടാല്‍ അറക്കുന്ന ചീത്തയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ രഞ്ജിനി ഹരിദാസിന്റെ പല ചിത്രങ്ങള്‍ക്കും കീഴെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+