ഈ സമരം വിജയിക്കുമോ?
ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധം വിജയിക്കുമോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. വെറുതേ ചോദിക്കുന്നതല്ല. സമരത്തിന്റെ പോക്ക് കണ്ടിട്ട് വിജയിക്കാനുള്ള ലക്ഷണമൊന്നമില്ലെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നതാണല്ലോ ഇടത് പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ രാജി എന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുന്നണിയില്‍ നിന്ന് അത്രക്ക് പിന്തുണയൊന്നുമില്ലെങ്കിലും രാജിവക്കാതെ മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളൊക്കെ ഉമ്മന്‍ ചാണ്ടി അണിയറയില്‍ ഒരുക്കിവച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചതോടെ സമരത്തിന്റെ ആവേശം പാതിയോളം കെട്ടടങ്ങിയ മട്ടാണ്. ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുന്നത് പോലെയാകും അവധിയായ സെക്രട്ടേറിയറ്റിന് മുന്നിലെ ഉപരോധ സമരം. തയടാന്‍ ആളില്ലെങ്കില്‍ പിന്നെ സമര സഖാക്കള്‍ക്ക് എന്ത് ആവേശമാണ് ഉണ്ടാകുക.
ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചതും ഇത് തന്നെയാണ്. ആളിപ്പടരേണ്ട സമരത്തെ രണ്ട് ദിവസത്തെ അവധി പ്രഖ്യാപനത്തോടെ ഉമ്മന്‍ ചാണ്ടി പ്രതിരോധിച്ചിരിക്കുന്നു. സമരത്തിന്റെ ആവേശം കെട്ടുപോയാല്‍ പിന്നെ ഇടത് പക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനും എന്ത് ചെയ്യാനാകും എന്നതാണ് വരും ദിവസങ്ങള്‍ കാത്തിരിക്കുന്നത്.
അടുത്ത കാലത്ത് നടത്തിയ സമരങ്ങളൊക്കെ പരാജയപ്പെട്ട സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തില്‍ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം എന്ന ആശയം ഉയര്‍ന്നത്. ഭരണ സിരാകേന്ദ്രം സ്തംഭിപ്പിക്കുക വഴി ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാം എന്നതായിരുന്നു ഇടതിന്റെ പ്രതീക്ഷ. സമരം ഒരു ക്രമ സമാധാന പ്രശ്നമായി മാറിയാല്‍ പിന്നെ ഉമ്മന്‍ ചാണ്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും ഇടത് പക്ഷം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിപ്പോയി എന്നാണ് സൂചനകള്‍.
അധിക ദിവസം ഈ സമരം തുടര്‍ന്നുപോകാന്‍ ഇടത് നേതൃത്വവും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നീണ്ടാല്‍ ജനവികാരം പാര്‍ട്ടിക്കും മുന്നണിക്കും എതിരാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സമരത്തില്‍ നിന്ന് പെട്ടെന്ന് പിന്മാറിയാല് അത് നാണക്കേടാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഈ സാഹചര്യം നന്നായി മുതലെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തെ ചര്‍ച്ച് വിളിക്കുമെന്നും വേണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നുമൊക്കെ മുഖ്യന് പറയുന്നത്. ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ച് അണിയറയില്‍ ചര്‍ച്ചകളും നടക്കുന്നതായണ് വിവരം.
സെക്രട്ടേറിയറ്റിനകത്തേക്ക് ആരേയും കയറ്റിവിടില്ല എന്ന സമരപ്രഖ്യാപനം ആദ്യ ദിവസം വൃഥാവിലായി. രാത്രിയില്‍ നടന്ന ചാനല്‍ ചര്‍ച്ചകളിലൊക്കെ തന്നെയും കോണ്‍ഗ്രസും യുഡിഎഫും പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കിയത് ഈ ചോദ്യം ഉപയോഗിച്ചാണ്. രണ്ടാം ദിവസം സെക്രട്ടേറിയറ്റിന് അവധി കൊടുത്തതിനാല്‍ ചുട്ട മറുപടി കൊടുക്കാന്‍ ഇടതുപക്ഷത്തിന് അവസരവും കിട്ടില്ല. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള നടപടികളെ കുറിച്ചായിരുന്നു ആദ്യ ദിന രാത്രിയില്‍ ഇടതിന്റെ ചര്‍ച്ചകള്‍.
ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കു തയ്യാറല്ല എന്ന് പറയുമ്പോഴും വിട്ടുവീഴ്ച ചെയ്യാതെ സമരം എങ്ങനെ അവസാനിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ഇടത് പക്ഷത്തിനും ഉത്തരമില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'













Click it and Unblock the Notifications