കന്യകാത്വത്തെ പ്രണയിക്കുന്ന കള്ളപ്പരിഷകള്‍
ഇന്ത്യയിലെ ഭൂരിപക്ഷം പുരുഷന്‍മാരും ആഗ്രഹിക്കുന്നത് കന്യകയായ വധുവിനെത്രെ. വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ ഏറെയുള്ള പുരുഷന്‍മാരും ഇത്തരത്തില്‍ കന്യകാവധുക്കളെയാണ് കാംക്ഷിക്കുന്നതത്രെ.
നാട്ടിന്‍ പുറങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരങ്ങളില്‍ ഇപ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ ഒരുപാടുണ്ട്. പഠനം കഴിഞ്ഞ് മെട്രോ നഗരങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവരാണ് മിക്ക ചെറുപ്പക്കാരും. നാട് വിട്ട് കഴിയുമ്പോള്‍ ആണിന്റേയും പെണ്ണിന്റേയും സ്വഭാവം മാറും. പിന്നെ ഡേറ്റിങും പാര്‍ട്ടിയും ഒക്കെ ആയി അടിച്ച് പൊളിക്കും.
ഐടി മേഖലയുടെ വികാസം കൂടുതല്‍ മെച്ചപ്പെട്ട തൊഴിലുകളും മെച്ചപ്പെട്ട ശമ്പള വ്യവസ്ഥകളും ഉണ്ടാക്കിയിട്ടുണ്ട്. ഐടി വികസിത നഗരങ്ങളിലേക്ക് അതുകൊണ്ട് തന്നെ ചെറുപ്പക്കാരുടെ കുത്തൊഴുക്കുമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വലിയൊരു ശതമാനം പേര്‍ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ പറയുന്നു. ഇവരില്‍ ഭൂരിഭാഗം പേരും വിവാഹിതരായിരിക്കില്ല. ഇത്തരം കേന്ദ്രങ്ങളില്‍ അറുപത് ശതമാനം പുരുഷന്‍മാരും ഇത്തരത്തില്‍ ജീവിതം ആസ്വദിക്കുന്നവരത്രെ.
യുവത്വം കൂട്ടുകാരികള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന ഈ അറുപത് ശതമാനലെ 90 ശതമാനം പേരും പക്ഷേ വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ തനി പാരമ്പര്യ വാദികളാണ്. വിവാഹം കഴിക്കുന്നത് ഒരു കന്യകയെത്തന്നെ ആകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമത്രെ. പറ്റുമെങ്കില്‍ ഭാരത സ്ത്രീകള്‍ ഭാവശുദ്ധി മുഴുവനും ഉള്ള കല്യാണപ്പെണ്ണിനെ തന്നെ കിട്ടണം.
എന്നാല്‍ തന്റെ കൂടെ ഇത്രയും നാള്‍ ഉണ്ടായിരുന്ന കൂട്ടുകാരിയെക്കുറിച്ച് പിന്നീട് ചിന്തിക്കാന്‍ ഇത്തരക്കാര്‍ക്ക് അധികം താത്പര്യവും ഉണ്ടാകാറില്ലത്രെ. എന്തായലും കന്യകന്‍മാരായ പുരുഷന്‍മാരെ മാത്രമേ തങ്ങള്‍ വിവാഹം കഴിക്കൂ എന്ന് ഭാരതത്തിലെ കന്യകകള്‍ തീരുമാനിക്കുന്ന കാലം വരെയേ പുരുഷന്‍മാരുടെ ഈ കന്യക പ്രണയം നിലനില്‍ക്കൂ.












Click it and Unblock the Notifications