2014 വിമാനാപകടങ്ങളുടെ വര്‍ഷമോ....?
തുടര്‍ച്ചയായി വിമാനാപകടങ്ങള്‍ വേട്ടയാടുന്ന വര്‍ഷമായി 2014 നെ ചരിത്രം വിലയിരുത്തുമോ. ഏറ്റവും അധികം പേര്‍ വിമാനാപകടങ്ങളില്‍ കൊല്ലപ്പെടുന്ന വര്‍ഷവും ഇനി 2014 എന്ന് ചരിത്രം രേഖപ്പെടുത്തുമോ... അഞ്ച് മാസത്തനിടെ അഞ്ച് വിമാനാപകടങ്ങളാണ് സംഭവിച്ചത്.
അഞ്ച് വലിയ വിമാനാപകടങ്ങളില്‍ മാത്രം ഈ വര്‍ഷം കൊല്ലപ്പെട്ടത് 741 പേരാണ്. ചെറിയ അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വേറെയാണ്. എല്ലാം കൂടി ഇതുവരെ 991 പേര്‍ ഈ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചരിത്രത്തില്‍ ഏറ്റവും അധികം പേര്‍ വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് 1973 ല്‍ ആണ്. അതിന് ശേഷം ഏറ്റവും അധികം വിമാന ദുരന്തങ്ങള്‍ ഉണ്ടായത് 2014 ല്‍ ആണ്. ആ വര്‍ഷം കൊല്ലപ്പെട്ടത് 1,074 മനുഷ്യരാണ്.

കാണാതായ മലേഷ്യന്‍ വിമാനം
2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. യാത്രക്കാരും ജീവനക്കാരും അടക്കം 339 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആ വിമാനത്തിനെന്ത് സംഭവനിച്ചു എന്ന് പോലും ഇപ്പോഴും വ്യക്തമല്ല.

വീണ്ടും മലേഷ്യന്‍ വിമാനം
മലേഷ്യന്‍ എയര്‍വേയ്‌സിന് ദുരന്തം നല്‍കിക്കൊണ്ട് വീണ്ടും ഒരു ദുരന്തം. ഉക്രൈന്‍ അതിര്‍ത്തിയില്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണു. 2014 ജൂലായ് 17 നായിരുന്നു അപകടം. 298 പേരാണ് കൊല്ലപ്പെട്ടത്.

തായ് വാന്‍ വിമാനം
2014 ജൂലായ് 23 നാണ് ട്രാന്‍സ് ഏഷ്യ വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. മഗോംങ് വിമാനത്താവളത്താവളത്തിനടുത്ത് മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. 48 പേരാണ് മരിച്ചത്.

അള്‍ജീരിയന്‍ വിമാനം
2014 ജൂലായ് 24 നാണ് എയര്‍ അള്‍ജീരിയയുടെ വിമാനം കാണാതായത്. പിന്നീട് നൈജറില്‍ വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. 116 പേരാണ് കൊല്ലപ്പെട്ടത്.

ഒടുവില്‍ ഇറാന്റെ വിമാനവും
ഒടുവില്‍ ഇതാ 2014 ആഗസ്റ്റ് 10 ന് രാവിലെ ഇറാന്റെ വിമാനവും തകര്‍ന്ന് വീണിരിക്കുന്നു. കൊല്ലപ്പെട്ടത് 40 പേര്‍. ഈ വര്‍ഷം നടന്ന വലിയ വിമാനാപകടങ്ങളില്‍ ഏറ്റവും കുറച്ച് പേര്‍ മരിച്ചത് ഇറാന്‍ അപകടത്തിലാണ്.












Click it and Unblock the Notifications