ഗള്‍ഫ് യുദ്ധത്തിന്‍റെ 25-ാം വാര്‍ഷികം... മറക്കാനാകുമോ ആ ദിനങ്ങള്‍
ലോകം ആദ്യമായി ഒരു യുദ്ധം ടിവിയിലൂടെ കണ്ടു. കരളലിയിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍, രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍, യുദ്ധക്കെടുതിയുടെ ദുരിതക്കാഴ്ചകള്‍... അതെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശവും അതിനെ തുടര്‍ന്ന് അമേരിയ്ക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് നടത്തിയ സൈനിക നീക്കവും.
യുദ്ധങ്ങളുടെ ഒരു നേര്‍ക്കാഴ്ചയും സ്വന്തമായില്ലാതിരുന്ന മലയാളികളെ പോലും ആകെ ഉലച്ച ഗള്‍ഫ് യുദ്ധം. 1990 ഓഗസ്റ്റ് 2 ന് തുടങ്ങി 1991 ഏപ്രില്‍ 11 അവസാനിച്ച ആ യുദ്ധം ഒരു ചരിത്രത്തിന്‍റെ തുടക്കവും മറ്റൊന്നിന്‍റെ ശിഥിലീകരണവും ആയിരുന്നു. യുദ്ധകാലത്ത് കുവൈത്തില്‍ നിന്ന് മാതൃഭൂമിയ്ക്ക് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കിയിരുന്ന ജോയി ഏനാമാവ് ആ കാലത്തെ രേഖപ്പെടുത്തുന്നു
ഒന്നാം ഗള്‍ഫ് യുദ്ധം-ഒരു പലായനത്തിന്റെ ഓര്‍മ്മ

യുദ്ധങ്ങള്‍ സംഹാരത്തിന്റേയും ഒപ്പം സൃഷ്ടിയുടേയും പ്രതീകങ്ങളാണ് . സര്‍വ്വ നാശം സമഗ്രമായ മാറ്റത്തിനു കാരണമാകാറുണ്ട് . മഹായുദ്ധ ദുരന്തത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ജപ്പാന്റെ ചരിത്രം തന്നെ നമുക്കു മുന്‍പിലുണ്ട്. കാല്‍ നൂറ്റാണ്ട് മുമ്പ് ലോകത്തെ, പ്രത്യേകിച്ച് പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നാം ഗള്‍ഫ് യുദ്ധം മലയാളികളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തിയ സംഭവമാണ് . 1 . 72 ലക്ഷം തൊഴിലാളികളെ ഒരു പോറലുമേല്‍ക്കാതെ ജന്മനാട്ടിലെത്തിച്ച് ഇന്ത്യ വന്‍ശക്തി രാഷ്ട്രങ്ങളെയടക്കം അല്‍ഭുതപ്പെടുത്തി . ഒരുയുദ്ധവും നേരിട്ടനുഭവിയ്ക്കാത്ത മലയാളിയെ ഇത്രയും ഭീകരതയോടെ വേട്ടയാടിയ മറ്റൊരു അവസരം ചരിത്രത്തിലില്ല.

യുദ്ധത്തിന്റെ നാശങ്ങളില്‍ നിന്നും കുവൈത്ത് ഉയര്‍ത്തെഴുന്നേറ്റ് വികസനത്തിന്റെ സര്‍വ്വ ചരിത്രവും തിരുത്തിക്കുറിയ്ക്കുകയാണിപ്പോള്‍. ഇറാഖാകട്ടെ നാശത്തിന്റെ പടുകഴിയിലേക്ക് വീണുകഴിഞ്ഞു. നിരപരാധികളായ ഒരു ജനതയെ, സമ്പന്നതയില്‍ നിന്ന് ദാരിദ്രത്തിലേക്ക് കെട്ടിയിറക്കുകയായിരുന്നു ആ യുദ്ധം.












Click it and Unblock the Notifications