ഇറാഖിനെ ഊറ്റിയെടുത്ത നഷ്ടപരിഹാരം
ഇറാഖ് കുവൈത്തിന്‍റെ ആക്രമിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ജനങ്ങള്‍. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. അതും ഇറാഖില്‍ നിന്ന് തന്നെ ഈടാക്കി.
എ.ബി.സി.ഡി. എന്നീ വിഭാഗങ്ങളായിട്ടായിരുന്നു യുദ്ധ നഷ്ട പരിഹാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. 1993 ഡിസംബര്‍ 31 വരെയുള്ള 1,40,900 അപേക്ഷകള്‍ പരിഗണിച്ചു നല്‍കിയ മൊത്തം തുക 187.45 കോടി അമേരിക്കന്‍ ഡോളര്‍. ഇതിനു പുറമെ 100 പേര്‍ വന്‍നിക്ഷേപകരുടെ പട്ടികയിലുണ്ടായിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി 136 കോടി ഡോളര്‍ പിന്നേയും യു. എന്‍. നഷ്ടപരിഹാര കമ്മീഷന്‍ ഇന്ത്യയിലുള്ളവര്‍ക്കായി നല്‍കി. ഉപരോധത്തിനു കീഴില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഒരു ജനതയില്‍ നിന്നുള്ളതായിരുന്നു ഇത്രയും വലിയതുക. ഇറാഖിന് അനുവദിച്ചിരുന്ന പരിമിതമായ എണ്ണവില്‍പ്പനയില്‍ നിന്നും പിടിച്ചെടുത്ത പണം.

ഒന്നാം ഗള്‍ഫ് യുദ്ധത്തിനു പിന്നേയും പ്രത്യേകതകളുണ്ട്. ലോകം ആദ്യമായി ടെലിവിഷനില്‍ തല്‍സമയം ക യുദ്ധം. സി. എന്‍. എന്‍ എന്ന അമേരിക്കന്‍ വാര്‍ത്താ ചാനല്‍ ഇതോടെ ജനപ്രീതിയില്‍ പ്രഥമ സ്ഥാനത്തെത്തി. അതിന്റെ ബാഗ്ദാദ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അര്‍ണോള്‍ഡ് വീം ലോകശ്രദ്ധ പിടിച്ചു പറ്റിയ പത്രപ്രവര്‍ത്തകനായി.

പിന്നീട് 1991 ഫെബ്രുവരി 28നു കുവെത്ത് സ്വതന്ത്രമാകുന്നതു വരെ നടന്നതെല്ലാം ചരിത്രം വള്ളിപുള്ളി മാറ്റമില്ലാതെ രേഖപ്പെടുത്തിയിട്ടു്. ഇറാഖ് അധിനിവേശത്തെ ഭൂരിപക്ഷം രാജ്യങ്ങളും അപലപിച്ചു.അറബ് രാജ്യങ്ങള്‍ കുവൈത്തിന് പിന്നില്‍ ഉറച്ചു നിന്നു. അമേരിക്കയുടെ നേതൃത്യത്തിലുള്ള സഖ്യസേന ജനുവരി 16 നു പുലര്‍ച്ചെ 2ന് പുരാതന ബാഗ്ദാദിനുമുകളില്‍ മിസൈല്‍ വര്‍ഷം തുടങ്ങി.












Click it and Unblock the Notifications